Recent News

Category: Politics

തിരുവനന്തപുരം എം.സി റോഡിൽ വട്ടപ്പാറയിൽ ടാങ്കർ ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 25-ഓളം പേർക്ക് പരിക്കേറ്റു.

വട്ടപ്പാറയിൽ ടാങ്കർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്നും കിളിമാനൂരിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും എതിർദിശയിൽ വന്ന ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും നില ഗുരുതരമല്ല. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിലായിരുന്നു അപകടം. ടാങ്കർ ലോറി കെഎസ്ആർടിസിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
Read more

പാർട്ടിയുടെ ഉരുക്ക് കോട്ടകളിലെ തിരിച്ചടി സിപിഎം വിശദീകരണ യോഗങ്ങൾ നാളെ മുതൽ

സിപിഎം (CPI(M)) തങ്ങളുടെ ഉരുക്കുകോട്ടകളിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നു.കണ്ണൂർ ജില്ലയിലെ പാർട്ടിയുടെ ശക്തമായ കേന്ദ്രങ്ങളായ പയ്യന്നൂർ, തളിപ്പറമ്പ് എന്നീ മേഖലകളിൽ നേരിട്ട അപ്രതീക്ഷിത തോൽവിയും വോട്ട് ചോർച്ചയും ചർച്ച ചെയ്യാനും പ്രതിരോധിക്കാനുമാണ് ഈ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ വിളിച്ചുചേർത്തിരിക്കുന്നത്.
Read more

മാറ്റങ്ങൾ വരുത്തണം’; സോണിയയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ പിൻമാറി

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ ബുക്സ് പിൻമാറി. കൈയെഴുത്തു പ്രതിയിൽ ചില മാറ്റങ്ങളും ഒഴിവാക്കലുകളും നടത്താൻ സോണിയ വിസമ്മതിച്ചതോടെയാണ് പെൻഗ്വിൻ പിൻമാറിയതെന്ന് “ഇന്ത്യൻ എക്സ‌്പ്രസ്’ റിപ്പോർട്ടു ചെയ്തു. പെൻഗ്വിൻ ഇന്ത്യ പിന്മാറിയതോടെ നിരവധി ഇന്ത്യൻ പ്രസാധകർ രംഗത്തെത്തി. ഹാർപ്പർ കോളിൻസ് പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാർ എടുത്തേക്കും. നവംബർ 10നാണ് പുസ്‌തക പ്രകാശനം തീരുമാനിച്ചിരുന്നത്. പുസ്‌തകത്തിന്റെ ആദ്യ പ്രിന്റിൽ 1,00,000 കോപ്പികൾ ഉണ്ടാകുമെന്നും […]
Read more

നേപ്പാൾ പ്രളയത്തെ ‘ഡ്രാമ’യെന്ന് വിശേഷിപ്പിച്ച് ശശി തരൂർ: സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

നേപ്പാളിലുണ്ടായ ഭീകരമായ മിന്നൽ പ്രളയത്തിലും നാശനഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വിവാദത്തിലേക്ക്. ദുരന്തത്തെ വിശേഷിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച ‘ഡ്രാമ’ എന്ന വാക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധവും വിമർശനവുമാണ് ഉയർന്നുവരുന്നത്. താൻ നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവിലേക്ക് വിമാനമാർഗ്ഗം എത്തുമ്പോൾ അവിടെ നടന്ന വൻ തകർച്ചയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് എക്സിലെ കുറിപ്പിൽ തരൂർ വ്യക്തമാക്കി. ദുരന്തബാധിതരോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ […]
Read more

വി.സി നിയമന തർക്കം: ഗവർണറും സർക്കാരും ധാരണയിലെത്തി; സിസയും, സജിയും തുടരും, കരാർ ഒപ്പുവച്ചു

ന്യൂഡൽഹി: വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒപ്പിട്ട ഒത്തുതീർപ്പ് കരാർ സുപ്രീം കോടതിക്ക് കൈമാറി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ചാൻസലറുടെ പ്രതിനിധിയും, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടത്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് കരാർ. കരാറിന്റെ പകർപ്പ് മാതൃഭൂമി ഓൺലൈനിന് ലഭിച്ചു.
Read more

കാസർഗോഡ് കടം വാങ്ങിയ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് യുവതിയും ഭർത്താവും വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി

കാസർഗോഡ് 64-കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണവും സാധനങ്ങളും തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവും ബന്ധുവും അറസ്റ്റിൽ. കുബണൂർ സ്വദേശിനി റിസ്‌വാന, ഭർത്താവ് ഹസൻ ആസിഫ്, ബന്ധുവായ മൊഗ്രാൽ സ്വദേശി മുഹമ്മദ് സിറാജ് എന്നിവരെയാണ് കുമ്പള എസ്.ഐ എസ്. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്
Read more

കോഴിക്കോട് നിന്ന് ദുബായിലേക്ക് യാത്ര ചെയ്ത കുടുംബത്തിന് ലെ​ഗേജ് കിട്ടിയത് ഓരാഴ്ച്ച കഴിഞ്ഞ്;

കോഴിക്കോട് നിന്ന് ദുബായിലേക്ക് യാത്ര ചെയ്ത കുടുംബത്തിന് ഒരാഴ്ചയ്ക്ക് ശേഷം ലഗേജ് തിരികെ ലഭിച്ച സംഭവം നടന്നത് സ്പൈസ് ജെറ്റ് (SpiceJet) വിമാനത്തിലാണ്.സാധാരണയായി വിമാനങ്ങളിൽ ഇന്ധനം കൂടുതൽ നിറയ്‌ക്കേണ്ടി വരുമ്പോഴോ (Fuel load കൂടുതൽ ആകുമ്പോൾ) അല്ലെങ്കിൽ വിമാനത്തിന്റെ സുരക്ഷ മുൻനിർത്തി ഭാരം ക്രമീകരിക്കേണ്ടി വരുമ്പോഴോ യാത്രക്കാരുടെ ചില ലഗേജുകൾ വിമാനത്തിൽ നിന്ന് മാറ്റാറുണ്ട് (Offload ചെയ്യുക)ഇത്തരത്തിൽ ഓഫ്‌ലോഡ് ചെയ്യുന്ന ലഗേജുകൾ എത്രയും പെട്ടെന്ന് ‘റഷ് ബാഗേജ്’ (Rush baggage) ആയി അടുത്ത വിമാനത്തിൽ തന്നെ യാത്രക്കാരിലേക്ക് […]
Read more

കുംഭമേളയ്ക്ക് ചെലവാക്കുന്ന തുകയുടെ 0.1% നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം- ജസ്റ്റിസ് വരാലെ

സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ. കുംഭമേളയ്ക്കായി ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ മറാഠി മീഡിയം സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ശിർപൂരിൽ താൻ പഠിച്ച സ്കൂ‌കൂളിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വരാലെ. കുംഭമേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന […]
Read more

മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റും

മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും. ജി ഡി ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ നോക്കി നിന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേരെയാണ് തത്കാലത്തേക്ക് എആർ ക്യാന്പിലേക്ക് മാറ്റുന്നത്.എസ്എച്ച്ഒയുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന കാര്യം ഐജി തലത്തിൽ തീരുമാനിക്കും. എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ സ്റ്റേഷൻ ചുമതല വിട്ടു. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പൊലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിൽ […]
Read more

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക്; അതിർത്തി തർക്കം സംബന്ധിച്ച ചർച്ച ചൊവ്വാഴ്ച

അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക് പോകും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അജിത് ഡോവൽ ചൊവ്വാഴ്ച ചർച്ച നടത്തും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അടുത്തമാസം ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കെത്തും എന്ന സൂചനയ്ക്കിടയാണ് ഡോവലിൻറെ സന്ദർശനം. അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ സർവ്വെ ഓഫ് ഇന്ത്യ മാപ്പിൽ ഉൾപ്പെടുത്തിയതിൽ അടുത്തിടെ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. യുഎസ് അംബാസഡർ സെർജിയോ ഗോർ ദലൈലാമയെ കാണും എന്ന റിപ്പോർട്ടുകളും […]
Read more
1 2 3 4 5 12

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.