Recent News

Category: Politics

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറിയേക്കും

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ മർദനക്കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടും, ആരോപണങ്ങൾ നിഷേധിച്ച് അജിത് കുമാർ നൽകിയ വിശദീകരണവും അടക്കമുള്ള രേഖകളാണ് സർക്കാരിന് സമർപ്പിക്കുന്നത്.എസ്.ഐ.ടിയുടെ കണ്ടെത്തെലുകൾ ഗൗരവമുള്ളതാണെന്ന വിലയിരുത്തലിൽ അജിത് കുമാറിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചനകൾ. വരാനിരിക്കുന്ന ഡി.ജി.പി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റത്തിൽ സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും തീരുമാനം ഏറെ നിർണായകമാകും.
Read more

കണ്ഠരര് രാജീവരുടെ തന്ത്രി സ്ഥാനം: ഇന്നത്തെ ദേവസ്വം ബോർഡ് യോഗത്തിന് ശേഷം തീരുമാനം

ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ തന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് നിർണായക തീരുമാനമെടുത്തേക്കും. ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിന് ശേഷമായിരിക്കും വിഷയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.തന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കണോ അതോ തുടരാൻ അനുവദിക്കണോ എന്ന കാര്യത്തിൽ ബോർഡിനുള്ളിൽ ചർച്ചകൾ സജീവമാണ്. വിഷയം നിയമപരമായും ആചാരപരമായും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.
Read more

സംസ്ഥാനത്ത് ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെ.എസ്.യുവും എസ്.എഫ്.ഐയും

സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടുദിവസത്തേക്ക് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് വിദ്യാർത്ഥി സംഘടനകളായ കെ.എസ്.യുവും എസ്.എഫ്.ഐയും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധങ്ങളുടെ ഭാഗമായുമാണ് സംഘടനകൾ സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്. ബന്ദിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനത്തെയും വിവിധ പരീക്ഷകളുടെ നടത്തിപ്പിനെയും ബാധിച്ചേക്കാം.
Read more

പാലാ നഗരസഭയിൽ അവിശ്വാസം പാസായി, യു.ഡി.എഫിന് ഭരണം നഷ്ടമായി

രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷയായ ദിയ ബിനുവിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. രാവിലെ 11-ന് ചേർന്ന കൗൺസിൽ യോഗത്തിൽ എതിരില്ലാത്ത 17 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. 26 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാൻ ആവശ്യമുണ്ടായിരുന്നത്. യു.ഡി.എഫ് നേതൃത്വത്തിന്റെ കർശന നിർദ്ദേശം (വിപ്പ്) ലംഘിച്ച് എത്തിയ 4 കോൺഗ്രസ് കൗൺസിലർമാരുടെയും കോൺഗ്രസ് വിമതയായ ഉപാധ്യക്ഷ മായാ രാഹുലിന്റെയും പിന്തുണയോടെയാണ് എൽ.ഡി.എഫ് പ്രമേയം […]
Read more

പി.എസ്.സി ഡയറ്റ് (DIET) അധ്യാപക നിയമനത്തിൽ അട്ടിമറിയെന്ന് ആരോപണം.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC) നടത്തുന്ന നിയമന പ്രക്രിയകൾ വീണ്ടും വിവാദച്ചുഴിയിൽ. ഡയറ്റുകളിലേക്ക് (DIET) നടന്ന അധ്യാപക നിയമനത്തിലും വൻ തോതിൽ അട്ടിമറിയും ക്രമക്കേടുകളും നടന്നെന്ന ഗുരുതര ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തി. വിഷയം കൂടുതൽ ഗൗരവമേറിയതോടെ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഉദ്യോഗാർത്ഥികൾ പരാതി നൽകി. ​വർഷങ്ങളോളം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി ചോദ്യചിഹ്നമാക്കുന്നതാണ് തുടർച്ചയായി പുറത്തുവരുന്ന ഇത്തരം ക്രമക്കേട് വാർത്തകൾ. പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ […]
Read more

തെരുവിൽ ഉയരുന്ന നീതിയുടെ ശബ്ദം: ചരിത്രം കുറിക്കുന്ന യുവത്വം

ചരിത്രത്തിലെവിടെയും വലിയ മാറ്റങ്ങളുടെ മുന്നണിപ്പോരാളികൾ എന്നും യുവത്വവും വിദ്യാർത്ഥികളുമായിരുന്നു. അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുമ്പോൾ, വ്യവസ്ഥിതിയുടെ തെറ്റുകളെ ചോദ്യം ചെയ്ത് തെരുവിലിറങ്ങാൻ അവർ ഒട്ടും മടി കാണിച്ചിട്ടില്ല. “ജബ് ജബ് യുവ സഡകോം പർ ആയാ, ഇതിഹാസ് ബദൽ ഗയാ” (എപ്പോഴൊക്കെ യുവത്വം തെരുവിൽ നിറഞ്ഞോ, അപ്പോഴൊക്കെ മാറിയതാണ് ചരിത്രം) എന്ന മുദ്രാവാക്യം വെറുമൊരു വാക്കല്ല; അത് അടിച്ചമർത്തലുകൾക്കെതിരെ ഉയർന്നുവന്ന ഓരോ ജനകീയ മുന്നേറ്റത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. അധികാരത്തിന്റെ ലാത്തിക്കും ഭീഷണികൾക്കും മുന്നിൽ ചോദ്യം ചോദിക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താമെന്നത് ഭരണകൂടങ്ങളുടെ […]
Read more
1 … 12 13 14

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.