Recent News

Category: Politics

പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമോ?; മാസപ്പടി കേസ് ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യാത്തതിനെതിരെയുള്ള ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് ഹർജി പരിഗണിച്ചത്. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം മതിയോ അതോ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിയമപരമായ ബാധ്യതയുണ്ടോ എന്ന പ്രധാന നിയമപ്രശ്‌നമാണ് കോടതി […]
Read more

ഒക്ടോബർ 15ഓടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കും: മന്ത്രി കെ. മുരളീധരൻ

മലപ്പുറം: ഒക്ടോബർ 15ഓടെ സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സംസ്ഥാനത്ത് മൊത്തത്തിൽ മരുന്ന് ക്ഷാമം ഇല്ലെന്നും, ചില പ്രത്യേക മരുന്നുകളുടെ ലഭ്യതക്കുറവ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കുറവുള്ള മരുന്നുകൾ അടിയന്തരമായി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഊർക്കടവ് ഹെൽത്ത് സബ്‌സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിച്ചുവരികയാണെന്നും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
Read more

കേരളത്തിൽ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; പോളിങ് 58.82 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 58.82 ശതമാനമായിരുന്നു അന്തിമ പോളിങ്. ശക്തമായ മത്സരമാണ് വിവിധ വാർഡുകളിൽ നടന്നിട്ടുള്ളത് എന്നതിനാൽ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഫലത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫലങ്ങൾ തത്സമയം അറിയാൻ സാധിക്കും.
Read more

സർക്കാർ ആശുപത്രികളിൽ ജനിച്ചാൽ സ്വർണമോതിരം സമ്മാനം; ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിയുടെ ഉദ്ഘാടനം ഉടൻ, വിജയ് മധുരയിൽ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിയുടെ ഉദ്ഘാടനം ഉടൻ. മുഖ്യമന്ത്രി സി ജോസഫ് വിജയ് മധുരയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. രാജാജി സർക്കാർ ആശുപത്രിയിലാണ് ഉദ്ഘാടനം ചടങ്ങ്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്‌, കല്യാൺ ഗ്രൂപ്പുകൾ പദ്ധതിയുടെ ഭാഗമാണ്. ചെന്നൈയിൽ നിന്ന് മധുര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി വിജയ്, റോഡ് മാർഗം രാജാജി ഗവ. ആശുപത്രിയിൽ എത്തും. സർക്കാർ ആശുപത്രികളിലും […]
Read more

തിരുവനന്തപുരം മൃഗശാലയുടെ സ്ഥാനത്ത് മാഡിസൺ സ്‌ക്വയർ മാതൃക വരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

തലസ്ഥാന നഗരിയുടെ വികസന കുതിപ്പിന് ആക്കം കൂട്ടാൻ തിരുവനന്തപുരം മൃഗശാല നിലനിൽക്കുന്ന സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാഡിസൺ സ്‌ക്വയർ മാതൃകയിലുള്ള വിനോദ-സാംസ്കാരിക സമുച്ചയം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന മൃഗശാല ഘട്ടം ഘട്ടമായി കൂടുതൽ വിശാലമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയിലെ ന്യൂയോർക്കിലുള്ള ലോകപ്രശസ്തമായ മാഡിസൺ സ്‌ക്വയർ ഗാർഡന്റെ മാതൃകയിലാണ് പുതിയ കേന്ദ്രം രൂപകൽപ്പന ചെയ്യുന്നത്. വലിയ കൺവെൻഷനുകൾ, കായിക മത്സരങ്ങൾ, വൻകിട സാംസ്കാരിക പരിപാടികൾ, വിനോദകേന്ദ്രങ്ങൾ എന്നിവ […]
Read more

ദേവസ്വം വകുപ്പിലെ അഭിപ്രായവ്യത്യാസം: മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടെ, ദേവസ്വം മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സി.പി.ഐ.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ.ദേവസ്വം മന്ത്രിക്കുള്ളത് കേവലം രാഷ്ട്രീയ അന്ധത മാത്രമാണെന്നും, ബോർഡിന്റെ പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെട്ട് സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശബരിമല മണ്ഡലകാല ഒരുക്കങ്ങളും അരവണ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തുറന്നടിച്ച പ്രതികരണം.ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്ന […]
Read more

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കു

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേര് ഉപയോഗിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെസ്സി പങ്കാളിയായ അന്താരാഷ്ട്ര സ്പോർട്സ് കമ്പനിയുടെ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബിസിനസ് പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് വ്യവസായികളിൽ നിന്ന് വൻതുക തട്ടിയെടുത്തു എന്നാണ് കേസ്.കേസിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ വ്യാജരേഖകൾ ചമച്ചും വഞ്ചിച്ചും നടത്തിയ വൻ സാമ്പത്തിക […]
Read more

ലോകം ഉറ്റുനോക്കുന്നു, ചൈനീസ് പ്രസിഡന്‍റ് അമേരിക്കയിൽ, ഷി ജിൻപിങിന് രാജകീയ വരവേൽപ്പ് നൽകി ട്രംപ്, നേരിട്ടെത്തി സ്വീകരിച്ചു; 3 നാൾ നിർണായക ചർച്ചകൾ

പതിനൊന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തി. വാഷിംഗ്ടണിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് ഷി ജിൻപിങിന് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തിയാണ് ചൈനീസ് പ്രസിഡന്റിനെയും പത്നി പെങ് ലിയുവാന്റെക്കും റെഡ് കാർപെറ്റ് സ്വീകരണം ഒരുക്കിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഷി ജിൻപിങ്ങിന് സൈനിക ബഹുമതികളും ഫ്ലൈപാസ്റ്റും ഉൾപ്പെടെയുള്ള രാജകീയമായ സ്വീകരണമാണ് ട്രംപ് ഒരുക്കിയത്. ചൈനീസ് നേതാവിനായുള്ള ആദരവിന്റെ […]
Read more

തൃണമൂൽ എം.പിമാരുടെ അയോഗ്യത: 3 മാസത്തെ വൈകൽ ‘റെഡ് ഫ്ലാഗ്’; ലോക്‌സഭാ സ്പീക്കർക്ക് സുപ്രീം കോടതിയുടെ ഓർമ്മപ്പെടുത്തൽ

പാർട്ടി വിട്ട 20 തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ലോക്‌സഭാ എം.പിമാരെ അയോഗ്യരാക്കണമെന്ന ഹർജികളിൽ തീരുമാനം എടുക്കാൻ 3 മാസം വൈകുന്നത് ആശങ്കാജനകമാണെന്ന് (റെഡ് ഫ്ലാഗ്) സുപ്രീം കോടതി. ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ ഹർജി പരിഗണിക്കവെ, വിഷയം വേഗത്തിൽ തീർപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ഓർമ്മിപ്പിച്ചു.സാധാരണ ഗതിയിൽ അയോഗ്യത ഹർജികളിൽ തീരുമാനമെടുക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് നൽകുന്ന മൂന്ന് മാസത്തെ കാലാവധി ഇതിനോടകം കഴിഞ്ഞെന്ന് കോടതി നിരീക്ഷിച്ചു. […]
Read more

എഫ്.ഐ.ആർ വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാൻ ഇ.ഡി; മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണം ഊർജ്ജിതം

സി.എം.ആർ.എൽ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയാൽ ഹൈക്കോടതിയെ സമീപിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം ശക്തമാക്കുന്നു. വിജിലൻസോ ക്രൈംബ്രാഞ്ചോ നേരിട്ട് എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന് ഇ.ഡി സംസ്ഥാന പൊലീസിന് കത്ത് നൽകിയിരുന്നുവെങ്കിലും, നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് 3.28 […]
Read more
1 2 3 … 14

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.