Recent News

Category: National News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: കർശന നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി; അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു

ന്യൂഡൽഹി: കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അനിയന്ത്രിതമായി ഉപയോഗിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. 12 ഉം 13 ഉം വയസ്സുള്ള കുട്ടികൾക്ക് എങ്ങനെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവാദം നൽകുന്നതെന്ന് കോടതി ചോദിച്ചു. കുട്ടികൾക്ക് അക്കൗണ്ടുകൾ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നിയമപരമായ ഇടപെടലുകളും ചട്ടങ്ങളും ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയ ഇടനിലക്കാരും (Social Media Intermediaries) രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശനമായ നിയമസംവിധാനങ്ങൾ […]
Read more

കാര്യവട്ടത്ത് കളി തൂക്കി ഇന്ത്യ; വിൻഡീസിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക ജയം; കോലിക്ക് റെക്കോഡ് സെഞ്ചുറി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം അനായാസം മറികടന്നു (സെപ്റ്റംബർ 27, 2026). സ്കോർ: വിൻഡീസ് 295/7, ഇന്ത്യ 300/2. ഗംഭീര സെഞ്ചുറിയുമായി കളം വാണ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശിൽപ്പി. കരിയറിലെ 55-ാമത്തെ ഏകദിന […]
Read more

കുത്തനെ താഴേക്കിറങ്ങി സ്വർണ വില, ഇന്ന് പവന് കുറഞ്ഞത് 1840 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 1840 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,765 രൂപയിലും പവന് 1,10,120 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് വെള്ളി […]
Read more

മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം; കേസെടുത്തത് അദാനിക്കെതിരെ ട്വീറ്റ് ചെയ്തെന്ന പേരിൽ, ജയിലിൽ കഴിഞ്ഞത് ഒരാഴ്ച

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ടക്കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. ഗാന്ധിനഗർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഒരു ദിവസം കോടതിയില്‍ ഹാജരാകാത്തതിന്റെ പേരില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് രവി നായരെ ജയിലിലടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ഇടക്കാലജാമ്യം നിഷേധിച്ചു. ഇതോടെ രവി നായർ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഫെബ്രുവരിയിൽ ഗാന്ധിനഗറിലെ മാൻസ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രവി നായർക്കതിരെ ഒരു വർഷത്തെ തടവും പിഴയും വിധിച്ചത്. മാർച്ചിൽ […]
Read more

ഏഷ്യൻ ഗെയിംസ്: 4×400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി; 10,000 മീറ്ററിൽ സീമ കുമാരിക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. 4×400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യൻ ടീം വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ, വനിതകളുടെ 10,000 മീറ്ററിൽ സീമ കുമാരി വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചു.വാശിയേറിയ 4×400 മീറ്റർ മിക്സഡ് റിലേ ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ സംഘം വെള്ളി മെഡൽ കരസ്ഥമാക്കിയത്. ബഹ്റൈൻ സ്വർണ്ണവും വിയറ്റ്നാം വെങ്കലവും നേടി.അതേസമയം, വനിതകളുടെ 10,000 മീറ്ററിൽ 16 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കുന്നത്. […]
Read more

തൃണമൂൽ എം.പിമാരുടെ അയോഗ്യത: 3 മാസത്തെ വൈകൽ ‘റെഡ് ഫ്ലാഗ്’; ലോക്‌സഭാ സ്പീക്കർക്ക് സുപ്രീം കോടതിയുടെ ഓർമ്മപ്പെടുത്തൽ

പാർട്ടി വിട്ട 20 തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ലോക്‌സഭാ എം.പിമാരെ അയോഗ്യരാക്കണമെന്ന ഹർജികളിൽ തീരുമാനം എടുക്കാൻ 3 മാസം വൈകുന്നത് ആശങ്കാജനകമാണെന്ന് (റെഡ് ഫ്ലാഗ്) സുപ്രീം കോടതി. ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ ഹർജി പരിഗണിക്കവെ, വിഷയം വേഗത്തിൽ തീർപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ഓർമ്മിപ്പിച്ചു.സാധാരണ ഗതിയിൽ അയോഗ്യത ഹർജികളിൽ തീരുമാനമെടുക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് നൽകുന്ന മൂന്ന് മാസത്തെ കാലാവധി ഇതിനോടകം കഴിഞ്ഞെന്ന് കോടതി നിരീക്ഷിച്ചു. […]
Read more

മുംബൈയിൽ റെക്കോർഡ് തുകയ്ക്ക് ആഡംബര പാർപ്പിട സമുച്ചയം സ്വന്തമാക്കി പ്രമുഖ വ്യവസായി ദിനേശ് തക്കർ

ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഏഞ്ചൽ വണ്ണിന്റെ (Angel One) സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിനേശ് തക്കർ മുംബൈയിലെ പ്രശസ്തമായ ജൂഹുവിൽ 711 കോടി രൂപയ്ക്ക് ആഡംബര പാർപ്പിട സമുച്ചയം സ്വന്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള ഒറ്റ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.എംബസി ഡെവലപ്പേഴ്സ് നിർമ്മിക്കുന്ന ‘എംബസി ടെറാസ’ പദ്ധതിയിലെ 8 നിലകളുള്ള സമുച്ചയമാണ് ഇദ്ദേഹം വാങ്ങിയത്. ഏകദേശം 63,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കടലഭിമുഖ മന്ദിരം കുടുംബത്തിന്റെ […]
Read more

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം, വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 147 റൺസ് വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ വീഴ്ത്തിയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഇന്ത്യയുയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 15.4 ഓവറിൽ 69 റൺസെടുത്ത് ഓൾഔട്ടായി. ഇന്ത്യയ്ക്ക് 147 റൺസിന്റെ വമ്പൻ വിജയം. ട്വന്റി20 ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. നേരത്തേ മലേഷ്യയ്ക്കെതിരെ ഇന്ത്യ 142 റൺസ് വിജയം നേടിയിരുന്നു. ഫൈനലിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒരു ഘട്ടത്തിലും മത്സരത്തിൽ നിയന്ത്രണം നേടാൻ സാധിച്ചില്ല. 21 […]
Read more

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തില്‍; നാലാം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മമ്മൂട്ടി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണച്ചടങ്ങ് ഇന്ന് ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കും. വൈകിട്ട് മൂന്ന് മണിയോടെ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2024ൽ പുറത്തിറങ്ങിയ സിനിമകൾക്കുള്ള പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും ‘ചന്ദു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിടും. ‘എ.ആർ.എം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിലു’ എന്ന ഗാനത്തിന് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം […]
Read more

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ; ഷൂട്ടിംഗിൽ വിദർശ കെ വിനോദിന് വെള്ളി

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ […]
Read more
1 2 3 … 10

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.