Recent News

Category: Politics

മെസ്സിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭയുടെ പരിഗണനയിൽ; സർക്കാർ അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് നിലവിലെ സൂചന.തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ലഭ്യമായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാകും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പ്രധാനമായും വിലയിരുത്തുക. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമായി സർക്കാർ തലത്തിൽ സമഗ്രമായ അന്വേഷണത്തിന് മന്ത്രിസഭ ഇന്ന് അനുമതി നൽകിയേക്കും. […]
Read more

സൗദി, പാകിസ്ഥാന്‍, തുര്‍ക്കി സംയുക്ത സൈനിക കരാര്‍ പരിശോധിച്ച് വരികയാണ്’; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

സൗദി, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച സംയുക്ത സൈനിക കരാര്‍ നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ദേശീയ സുരക്ഷ, പ്രാദേശിക സമാധാനം, സ്ഥിരത എന്നിവയുടെ കാഴ്ചപ്പാടില്‍ കരാര്‍ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യ ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഈ കരാറിനോട് ഔദ്യോഗികമായി എതിര്‍പ്പ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷവും വ്യക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ കരാറിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് വിലയിരുത്തുകയാണെന്നും എംഇഎ വക്താവ് രണ്‍ദിര്‍ ജയ്‌സ്വാള്‍ പറഞ്ഞു.പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് ‘ഇസ്ലാമിക് നാറ്റോ’ എന്ന് […]
Read more

വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം: അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ മറുപടി പറയണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ കനത്ത പ്രതിഷേധം. സംഭവത്തിൽ സർക്കാരിൽ നിന്ന് അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രധാന വിവരങ്ങൾ: വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശക്തമായ നിലപാടാണ് പ്രതിപക്ഷം സഭയിൽ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
Read more

അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ജന്തർമന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയതിനും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതിനും അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. പ്രധാന വിവരങ്ങൾ:
Read more

വാവുബലി: കെഎസ്ആർടിസി സജ്ജം, നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഇതിന് പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചത്. മുൻവർഷത്തേക്കാൾ കൂടുതൽ […]
Read more

സി.പി.എം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി.

സി.പി.എം മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി പരിഷത്ത് ഭവന് സമീപം നമസ്യയിൽ ഇ.എൻ.മോഹൻദാസിൻ്റെ മകൻ ധ്യാൻ മോഹനൻ (38) ആണ് പാലക്കാട് സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ആറാം തീയതിയാണ് പാളയപ്പേട്ടയിലുള്ല ഹോട്ടൽ ദീപകം ഇൻ -ൽ മുറിയെടുത്തത്. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം നൽകാനായി ഹോട്ടലിലെ ജോലിക്കാർ ചെന്നെങ്കിലും മുറി തുറന്നില്ല. വൈകുന്നേരമായിട്ടും മുറിതുറക്കാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ സ്പെയർ കീ […]
Read more

കുടുംബത്തിന് സഹായം നൽകും, മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും’; ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി രമേശ് ചെന്നിത്തല

നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗൗതമിനായുള്ള തിരച്ചില്‍ തുടരുകായാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നടന്നത് വേദനാജനകമായ സംഭവമാണ്. തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. തിരച്ചില്‍ സജീവമായി തുടരും. കോസ്റ്റല്‍ പൊലീസിന് ഉള്ളത് പരിമിതമായ സൗകര്യങ്ങളാണെന്നും എല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് സഹായം നല്‍കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. തിരച്ചിലുമായി […]
Read more

ദില്ലിയിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായി നവമാധ്യമം വഴി അധിക്ഷേപ പരാമർശം നടത്തിയതിന് അറസ്റ്റിലായ TG മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചു; 11 മണിയോടെ കോടതിയിൽ ഹാജരാക്കും

ദില്ലിയിൽ സമരം ചെയ വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസ് കസ്റ്റഡിയിൽ. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്. കേസെടുത്ത് പതിനൊന്നാം ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്.
Read more

കേരള ഇനി കേരളം ആകുംപേരുമാറ്റ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമംകേരളം എന്നാക്കുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭകാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളയിൽ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
Read more

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് സിജെപി; നിര്‍ണായക യോഗം മഹാരാഷ്ട്രയിൽ ആരംഭിച്ചു

ഛത്രപതി സംഭാജിനഗർ: നീറ്റ് പരീക്ഷാ വിവാദങ്ങൾക്കും ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി സമരങ്ങൾക്കും പിന്നാലെ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) രാഷ്ട്രീയ പാർട്ടിയാക്കാനുള്ള പദ്ധതികളില്ലെന്ന് നേതൃത്വം വ്യക്തമാക്കി. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങളിൽ ശക്തമായി ഇടപെടുന്ന ഒരു ജനകീയ ബദൽ ശക്തിയായി തുടരാനാണ് തീരുമാനം. ഇതിനിടെ പാർട്ടിയുടെ ഭാവിപരിപാടികൾ തീരുമാനിക്കുന്നതിനുള്ള സിജെപിയുടെ നിർണായക ദേശീയ യോഗം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ആരംഭിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വസതിയിലാണ് രണ്ടു ദിവസത്തെ യോഗം നടക്കുന്നത്. ദേശീയ വക്താക്കൾ, സംസ്ഥാന […]
Read more
1 3 4 5 6 7 12

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.