Recent News

Category: Politics

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
Read more

CJP സമരം: കേസുകൾ റദ്ദാക്കി സുപ്രീം കോടതി

CJPയുടെ നേതൃത്വത്തിൽ ജൂലൈ 20 മുതൽ 25 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. അതേസമയം, ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരായ കേസുകൾ റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹി പൊലീസ് പരിധിയിലെ ഗുരുതര കേസുകളുമായി ബന്ധപ്പെട്ട 2,873 പേർക്കെതിരായ ഒരു എഫ്.ഐ.ആർ തുടരാനും കോടതി അനുമതി നൽകി. കേസുകൾ റദ്ദാക്കിയതിന് പിന്നാലെ സെപ്റ്റംബർ 5ന് […]
Read more

വിമാനത്തിന്റെ എൻജിന് തകരാർ; ഗോവയിൽ അടിയന്തര ലാൻഡിങ്

ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എൻജിനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോവയിലേക്ക് തന്നെ തിരിച്ചെത്തി അടിയന്തര ലാൻഡിങ് നടത്തി. ഇൻഡിഗോയുടെ 6E 2102 വിമാനമാണ് സംഭവത്തിൽപ്പെട്ടത്. രാവിലെ 9.16ഓടെ ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുപറക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ (ATC) ഫുൾ എമർജൻസി പ്രഖ്യാപിക്കുകയും വിമാനം സുരക്ഷിതമായി 9.51ന് മോപ വിമാനത്താവളത്തിൽ ഇറങ്ങുകയും ചെയ്തു. വിമാനത്തിൽ 229 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരും […]
Read more

മെസ്സിയുടെ പേരിലെ സാമ്പത്തിക ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കാൻ നിർദേശം

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. ഇതിനായി മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയിൽ സ്പോൺസറെ തെരഞ്ഞെടുത്തതിലെ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ ഉറവിടം, സർക്കാർ ഉത്തരവുകൾ, സ്റ്റേഡിയം കൈമാറിയതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവ അന്വേഷണത്തിന്റെ പരിധിയിൽ വരും.
Read more

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ. ദൗത്യം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റർ അയക്കാൻ ശ്രമം തുടരുന്നു. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് പുതിയ സൂചനകൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിൽ ചുരുങ്ങിയത് 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും […]
Read more

25 വർഷത്തേക്ക് ലോക്സഭസീറ്റുകൾ543നിലനിർത്തണം-മല്ലികാർജുൻ ഖാർഗെ

ലോക്സഭയിലെ നിലവിലുള്ള 543 സീറ്റുകൾ അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടുലോക്സഭാ അംഗസംഖ്യയും സംസ്ഥാനങ്ങളിലെ സീറ്റ് വിഹിതവും അടുത്ത 25 വർഷത്തേക്ക് 543 ആയി തുടരുക.2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് 33 ശതമാനം (മൂന്നിലൊന്ന്) സംവരണം നടപ്പിലാക്കണം.മണ്ഡല പുനർനിർണയവുമായി (Delimitation) ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസ്ഥാനങ്ങളുമായും മുൻകൂട്ടി പങ്കുവെക്കാനും പഠനത്തിന് അവസരം നൽകാനും തയ്യാറാകണം.
Read more

മാടക്കര മുസ്ലിം പള്ളിയിൽ പൊലീസ് കയറിയ സംഭവം: എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം

മാടക്കര മുസ്ലിം പള്ളിയിൽ പൊലീസ് കയറിയ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഡിഐജി നോർത്ത് സോണിന്റെ നിർദേശ പ്രകാരമാണ് സ്ഥലംമാറ്റം. പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ. രമ എംഎൽഎയും നടപടി ആവശ്യപ്പെട്ടിരുന്നു. ചോമ്പാല എസ്എച്ച്ഒ ഷമീൽ അടക്കം സ്റ്റേഷനിലെ അഞ്ച് പേർക്കാണ് സ്ഥലം മാറ്റം. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവും എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിയിലെത്തിയ പൊലീസ് ലാത്തി വീശിയാണ് സംഘർഷം പിരിച്ചു വിട്ടത്. പാണക്കാട് നടത്തിയ […]
Read more

പത്തനംതിട്ടയിൽ ഒരാളുടെ ജീവനെടുത്ത കാറപകടം: ഡിവൈഎഫ്ഐ നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ടയിൽ ഒരാളുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വിശ്വജിത്ത് ഡിവൈഎഫ്. മേഖലാ സെക്രട്ടറിയാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ പത്തനംതിട്ട ടൗണിലായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ കാർ നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരു വഴിയാത്രക്കാരനായ മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ അബു (58) സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളിയെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
Read more

നാരങ്ങ മുറിച്ച് പ്രാർത്ഥിച്ചപ്പോൾ മഴ മാറിയെന്ന് ബിജെപി എംപി; വിലക്കയറ്റം കുറയ്ക്കാൻ ഒരു നാരങ്ങ കൂടി മുറിക്കൂവെന്ന് കോൺഗ്രസ്

നാരങ്ങ മുറിച്ച് മഴ നിർത്തിയെന്ന ബിജെപി എംപി ഭോജ്‌രാജ് നാഗിന്റെ പരാമർശത്തെ പരിഹസിച്ച് ഛത്തീസ്ഗഡ് കോൺഗ്രസ് അദ്ധ്യക്ഷൻ ദീപക് ബൈജ്. നാഗ് പ്രസംഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.മുഖ്യമന്ത്രി സന്ദർശനം നടത്താനിരിക്കെ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാൻ മഹാദേവനെ വിളിച്ച് പ്രാർത്ഥിച്ച് ഒരു നാരങ്ങ മുറിച്ചു. അതോടെ മഴ നിന്നു’, എന്നാണ് ഛത്തീസ്ഗഡിലെ കാങ്കറിൽ നിന്നുള്ല ബിജെപി എംപി ഭോജ്‌രാജ് നാഗ് പറഞ്ഞത്. പൊതുവേദിയിൽ മന്ത്രവാദ രീതികളെക്കുറിച്ച് ഇടയ്ക്കിടെ […]
Read more

സണ്ണി കപിക്കാടിനെതിരെ ശക്തമായ നിയമനടപടിക്ക് സർക്കാരും ദേവസ്വംബോർഡും തയ്യാറാകണം’: പന്തളം കൊട്ടാരം

ശബരിമല അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമെതിരെ സണ്ണി എം കപിക്കാട് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പന്തളം കൊട്ടാരം. ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയിൽ പരാമർശിച്ച സണ്ണി കപിക്കാടിന്റെ നിരുത്തരവാദപരമായ ജൽപനങ്ങളെ തല്ലിക്കളയുന്നതായി പന്തളം കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദൈവനിന്ദ പ്രകടിപ്പിച്ചുകൊണ്ടുള സണ്ണിയുടെ വാക്കുകൾ ഹിന്ദുസമൂഹം മാത്രമല്ല വിശ്വാസി സമൂഹമാകെ വിശ്വസിക്കില്ലെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സണ്ണിക്കെതിരെ ശക്തമായ നിയമനടപടിക്ക് സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും തയ്യാറാകണമെന്ന് നിർവാഹക സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.
Read more
1 2 3 4 12

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.