Recent News

Category: Global News

അവതാരകയ്‌ക്ക്‌ വധ -ശിക്ഷ

ഈജിപ്തിൽ ആണ്. സംഘടിത ക്രിമിനൽ ഗ്രൂപ് ഉണ്ടാക്കി മയക്കുമരുന്ന് നിർമിച്ചു വിറ്റ ടി വി അവതാരകയ്‌ക്ക്‌ ഈജിപ്ത് കോടതി വധ -ശിക്ഷ വിധിച്ചു. 11 പേർക്ക് കൂടി ഈ ശിക്ഷ. 9 പേർക്ക് ജീവപര്യന്തം. അവിടെ അറിയപ്പെട്ട അൽ മെഹ്‌വർ ചാനലിലെ മിഷൻ ഇമ്പോസിബിൾ എന്ന ക്രൈം -സെക്യൂരിറ്റി ഷോ അവതാരക സാറ ഖലീഫ (39) യ്ക്കാണ് ശിക്ഷ. കോസ്‌മെറ്റിക് സർജറി ക്ലിനിക് ഉടമ കൂടിയായ ഇവർ ഇവന്റ്‌ മാനേജ്മെന്റ് കമ്പനിയും നിർമാണ കമ്പനിയും നടത്തിയിരുന്നു. 2025 […]
Read more

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1250ആയി, 4875 പേരെ കാണാനില്ല, മലയാളികളെക്കുറിച്ച് സൂചനയില്ല

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി ഉയർന്നു. 583 വിദേശ പൗരന്മാരെ ഇപ്പോഴും കാണാനില്ലെന്ന് നേപ്പാൾ അറിയിച്ചു. ഇന്നലെ മൂന്ന് ഇന്ത്യക്കാരെ കൂടി രക്ഷിച്ചു. രക്ഷാദൗത്യത്തിിൽ സഹകരിക്കുന്നതിന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ചു നേപ്പാളിൽ രക്ഷാദൗത്യം തുടരുമ്പോൾ കാണാതായവരെ കുറിച്ചുള്ള പ്രതീക്ഷ മങ്ങുകയാണ്. ഇതുവരെ രക്ഷിച്ചത് 11,993 പേരെ എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. 21,314 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തിരച്ചിലിനും രക്ഷാദൗത്യത്തിനുമായി നേപ്പാൾ നിയോഗിച്ചിരിക്കുന്നത്. 583 വിദേശികൾ ഉൾപ്പെടെ 4,875 […]
Read more

വിമാനയാത്രയ്ക്ക് ചെലവേറും; എടിഎഫ് വിലയിൽ ₹6.28 വർധന

രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വിലയിൽ 5.46 ശതമാനം വർധന. ലിറ്ററിന് ₹6.28 ആണ് വർധിപ്പിച്ചത്. ഇതോടെ ATF വില ₹115ൽ നിന്ന് ₹121.28 ആയി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധന വില ഉയരുന്നത്. വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിൽ ഏകദേശം 35–40 ശതമാനം വരെ ഇന്ധനച്ചെലവാണ്. അതിനാൽ പുതിയ വിലവർധന വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവ് ഉയർത്താനും ടിക്കറ്റ് നിരക്കുകളിൽ വർധനയ്ക്ക് സമ്മർദം സൃഷ്ടിക്കാനും സാധ്യതയുണ്ട്. എന്നാൽ യാത്രക്കാരുടെ ആവശ്യം, സീറ്റുകളുടെ […]
Read more

വാർത്ത തേടി ബഹിരാകാശത്തെത്തിയ മാധ്യമപ്രവര്‍ത്തകന്‍; ടൊയോഹിറോ അകിയാമയ്ക്ക് വിട

ബഹിരാകാശത്തെത്തിയ ആദ്യ മാധ്യമപ്രവർത്തകനായ ജപ്പാനിലെ ടൊയോഹിറോ അകിയാമ 83-ാം വയസിൽ ലോകത്ത് നിന്ന് വിടവാങ്ങി. 1990-ൽ സോവിയറ്റ് യൂണിയന്റെ സോയൂസ് TM-11 ദൗത്യത്തിലൂടെയാണ് അകിയാമ ബഹിരാകാശ ചരിത്രത്തിൽ ഇടം പിടിച്ചത്. ബഹിരാകാശത്ത് നിന്ന് തൽസമയം വാർത്താ റിപ്പോർട്ടുകളും സംപ്രേഷണങ്ങളും നടത്തി അദ്ദേഹം അന്ന് ലോകശ്രദ്ധ നേടി. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ വാർത്തകൾക്ക് പിന്നാലെ പോയ അദ്ദേഹം, ഒടുവിൽ മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ യാത്രകളിലൊന്നായ ബഹിരാകാശയാത്രയിലൂടെ ചരിത്രത്തിൽ സ്‌ഥിരസ്‌ഥാനം നേടി. ബഹിരാകാശവും മാധ്യമപ്രവർത്തനവും തമ്മിലുള്ള അപൂർവമായ ബന്ധത്തിൻ്റെ […]
Read more

ഇതിഹാസം പടിയിറങ്ങുന്നു… ലയണല്‍ മെസ്സി വിരമിച്ചു; ദേശീയ ടീമിനായി ഇനി കളിക്കില്ല

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി. 39ാം വയസ്സിലാണ് വിരമിക്കല്‍. അർജന്‍റീനയ്ക്കായി ഇതിഹാസതാരം ഇനി കളിക്കില്ല. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്ന് മെസ്സി കുറിച്ചു.
Read more

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ. ദൗത്യം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റർ അയക്കാൻ ശ്രമം തുടരുന്നു. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് പുതിയ സൂചനകൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിൽ ചുരുങ്ങിയത് 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും […]
Read more

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക്; അതിർത്തി തർക്കം സംബന്ധിച്ച ചർച്ച ചൊവ്വാഴ്ച

അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക് പോകും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അജിത് ഡോവൽ ചൊവ്വാഴ്ച ചർച്ച നടത്തും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അടുത്തമാസം ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കെത്തും എന്ന സൂചനയ്ക്കിടയാണ് ഡോവലിൻറെ സന്ദർശനം. അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ സർവ്വെ ഓഫ് ഇന്ത്യ മാപ്പിൽ ഉൾപ്പെടുത്തിയതിൽ അടുത്തിടെ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. യുഎസ് അംബാസഡർ സെർജിയോ ഗോർ ദലൈലാമയെ കാണും എന്ന റിപ്പോർട്ടുകളും […]
Read more

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കത്ത്

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കത്ത് സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുള്‍പ്പെടെ 21 പേര്‍ ഒപ്പിട്ട കത്തില്‍, കോടതി ഉത്തരവുകള്‍ ലംഘിക്കപ്പെട്ടുവെന്നും ഇമ്രാന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് 21 പേരുള്‍പ്പെടുന്ന മുന്‍ ക്യാപ്റ്റന്മാര്‍ കത്തയച്ചു. ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് […]
Read more

മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800-ഓളം പേരെ കാണാനില്ല; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 170 ആയി. അപകടത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തിൽ ഇതുവരെ 800 ൽ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇതിൽ 466 പേർ വിനോദ സഞ്ചാരികളെന്ന് നേപ്പാൾ സർക്കാർ . നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ […]
Read more

‘ഒരുപക്ഷേ ഇത് ഫുട്ബോളിലെ എന്റെ അവസാന വർഷമായിരിക്കും’; വിരമിക്കൽ സൂചന നൽകി റൊണാൾഡോ

ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള സൂചന നൽകി പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരുപക്ഷേ ഇത് തന്റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാമെന്ന് റൊണാൾഡോ പ്രതികരിച്ചു.വിരമിക്കൽ സംബന്ധിച്ച തീരുമാനത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കൃത്യമായ വിരമിക്കൽ തീയതി റൊണാൾഡോ പ്രഖ്യാപിച്ചിട്ടില്ല.നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനായും ക്ലബ് ഫുട്ബോളിലും സജീവമായ റൊണാൾഡോ, കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. താരത്തിന്റെ വിരമിക്കൽ സംബന്ധിച്ച സൂചന ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിനും ക്ലബ് ഫുട്ബോൾ യാത്രയ്ക്കും ഇതോടെ […]
Read more
1 2 3

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.