Recent News

പോലീസ് കായിക മേളക്ക് ഉജ്വല തുടക്കം ആദ്യ ദിനം മെഡൽ വേട്ടയിൽ മുന്നേറി വനിത ബറ്റാലിയൻ

47-ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരുവനന്തപുരത്ത് പ്രൗഢോജ്വലമായ തുടക്കം. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി ആദ്യദിനം നടന്ന 16 കായിക ഇനങ്ങളിൽ കേരള ആംഡ് വുമൺ പോലീസ് സ ബറ്റാലിയൻ 42 പോയിൻ്റു കളോടുകൂടിഒന്നാം സ്ഥാനത്തെത്തി.41 യൂണിറ്റുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി കൊണ്ട് ഇന്ത്യ റിസേർവ്ഡ് ബറ്റാലിയൻ 40 പോയിന്റുകളുമായി തൊട്ടു പിന്നാലെയുണ്ട്.

ഇന്ത്യ റിസർവ്ഡ് ബറ്റാലിയൻ വനിതാ വിഭാഗം ആദ്യമായി പങ്കെടുക്കുന്നു എന്ന സവിശേഷത കൂടി ഇക്കൊല്ലാതെ കേരള പോലീസ് കായികമേളയുടെ പ്രത്യേകതയാണ്.

ഹൈജമ്പിൽ 15 വർഷമായി നിലനിന്ന ടിന്റു എൻ ഡി യുടെ 1.66 മീറ്റർ എന്ന റെക്കോർഡ് തകർത്ത് 1. 70 ഉയരത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് വനിതാ ബറ്റാലിയൻ സേനാംഗമായ ആതിര സോമരാജ്.

രാവിലെ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന ഷോട്ട്പുട്ട് മത്സരയിനത്തിൽ
ഐ ആർ ബി എൻ താരം ആശ അബ്രഹാം 8.17 മീറ്റർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 5000 മീറ്റർ പുരുഷ വിഭാഗം ഒന്നാം സ്ഥാനം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഷിബിൽ അഹമ്മദിനും 5000 മീറ്റർ വനിതാ ബറ്റാലിയൻ വിഭാഗം അംഗം ശ്വേത എൻ, സ്വന്തമാക്കി. ലോങ്ങ് ജമ്പ് വനിതാ വിഭാഗത്തിൽ മലബാർ സ്പെഷ്യൽ പോലീസിലെ രമ്യ രാജൻ 5.21 മീറ്റർ ഉയരത്തിൽ സ്വർണം സ്വന്തമാക്കി. 100 മീറ്റർ സീനിയർ വനിതാ വിഭാഗം സിനി മോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലോങ്ങ് ജംമ്പ് പുരുഷ വിഭാഗം മലബാർ സ്പെഷ്യൽ പോലീസ് 400 മീറ്ററിൽ അർജുൻ 0.17 സെക്കൻഡ് വ്യത്യാസത്തിൽ മുൻകാല റെക്കോർഡ് തകർക്കാൻ സാധിക്കാതെ സ്വർണം നേടി .

100 മീറ്റർ സൂപ്പർ സീനിയർ വനിതാ വിഭാഗം കോഴിക്കോട് റൂറൽ സതി ഒന്നാംസ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിൽ കണ്ണൂർ സിറ്റി ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്‌ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് സേനാംഗം അബ്ദുൾ നിഷാദ് 11.24 മീറ്റർ ഒന്നാം സ്ഥാനവും സൂപ്പർ സീനിയർ വനിതാ വിഭാഗം മത്സരത്തിൽ ബിജി കെപി ഒന്നാം സ്ഥാനവും നേടി.

സീനിയർ വനിതാ വിഭാഗം ഷോട്പുട് മത്സരത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, രാജി കൃഷ്ണൻ 7.15 മീറ്ററിൽ ഒന്നാം സ്ഥാനം നേടി.
വനിതാ 200 മീറ്ററിൽ സ്വർണം സ്വന്തമാക്കി എസ്. എ. പി താരം ആരതി.എ 26.168 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒന്നാം സ്ഥാനം നേടിയത്.
സ്റ്റാർട്ടിൽ നിന്ന് തന്നെ മുന്നേറ്റം നിലനിർത്തിയ ആരതി , അവസാന മീറ്ററുകളിലും വേഗം കൈവിടാതെ മികച്ച സമയത്തിൽ ഫിനിഷ് ചെയ്തു.

പുരുഷന്മാരുടെ 200 മീറ്ററിൽ മലബാർ സ്പെഷ്യൽ പൊലീസ് താരം മിഥുൻ കെ. 23.988 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി.
പുരുഷ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിൽ ഇടുക്കി ജില്ലാ പോലീസ് താരം ബിനോയ് കെ തോമസ് സ്വർണം (11. 82 മീറ്റർ )ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
പുരുഷ വിഭാഗം സീനിയർ കാറ്റഗറിയിൽ ഷോട്ട്പുട്ട് മത്സരത്തിൽ കെ എ പി 4 യൂണിറ്റ് പോലീസ് താരം എ.ബിജിത്ത് ലാൽ 9.51m സ്വർണം നേടി.
വനിത വിഭാഗം 800 മീറ്റർ വാജിദ സ്വർണം നേടി. പുരുഷ വിഭാഗം 800 മീറ്ററീൽ യൂണിറ്റ് കെ എ പി 5 തോംസൺ പൗലോസ് ഒന്നാം സ്ഥാനം കൈവരിച്ചു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.