Recent News

Category: Local News

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: തുടർച്ചയായ നാല് ദിവസം സേവനങ്ങൾ തടസ്സപ്പെട്ടേക്കാം

അഞ്ചുദിവസത്തെ പ്രവൃത്തിദിനവും മറ്റ് പെൻഷൻ ആവശ്യങ്ങളും ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ഇത് വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ഈ മാസാവസാനം മറ്റൊരു പണിമുടക്ക് കൂടി നടത്താൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബാങ്ക് ശാഖകളിലെ പണമിടപാടുകളെയും നിക്ഷേപങ്ങളെയും പണിമുടക്ക് ബാധിച്ചേക്കാം. സെപ്റ്റംബർ 11 വെള്ളിയാഴ്ചയായതിനാലും തുടർന്നുള്ള രണ്ട് ദിവസങ്ങൾ (രണ്ടാം ശനിയും ഞായറും) ബാങ്ക് അവധിയായതിനാലും പലയിടങ്ങളിലും തുടർച്ചയായി നാല് ദിവസം സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. വിനായക ചതുർത്ഥി പ്രമാണിച്ച് സെപ്റ്റംബർ […]
Read more

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ല’;മന്ത്രി സണ്ണി ജോസഫ്അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധിപരിഹരിക്കാനാകില്ല

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ല. വൈദ്യുതി ഉടൻ വാങ്ങാൻ കഴിയില്ല. ഉത്പാദനം കുറഞ്ഞു ഉപഭോഗം കൂടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാർക്കറ്റിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നല്ലല്ലോ വൈദ്യുതി. കൃത്യമായ കരാറുകളിൽ ഏർപ്പെടണം, റെഗുലെറ്ററി കമ്മീഷൻ അനുമതി വേണം. […]
Read more

ഉയരം മാറി, ചരിത്രം പിറന്നു; ആതിരയ്ക്ക് റെക്കോർഡ് നേട്ടം

തിരുവനന്തപുരം: വർഷങ്ങളായി നിലനിന്ന റെക്കോർഡിനെ മറികടന്ന് ആതിര സോമരാജ്. 47-ാമത് കേരള പൊലീസ് അത്‌ലറ്റിക് ആൻഡ് ഗെയിംസിലെ വനിതാ ഹൈജമ്പിൽ കേരള ആംഡ് പൊലീസ് (KAP-5) താരം ആതിര സോമരാജ് 1.70 മീറ്റർ ഉയരം കീഴടക്കി സ്വർണത്തിനൊപ്പം പുതിയ റെക്കോർഡും സ്വന്തമാക്കി.2011ൽ KAP-1ന്റെ ടിന്റു എൻ. ഡി. സ്ഥാപിച്ച 1.66 മീറ്റർ റെക്കോർഡാണ് ആതിരയുടെ 1.70 മീറ്റർ ചാട്ടത്തോടെ പഴങ്കഥയായത്. 15 വർഷമായി നിലനിന്ന റെക്കോർഡ് 4 സെന്റിമീറ്റർ മെച്ചപ്പെടുത്തിയാണ് ആതിര പുതിയ ഉയരം കുറിച്ചത്.മത്സരവേദിയിൽ നിർണായകമായ […]
Read more

എലത്തൂരിൽ വേട്ടയാടപ്പെട്ട ഉദ്യോഗസ്ഥൻ ഇന്ന് എഡിജിപി; പി. ശശിക്കെതിരെ അന്വേഷണം ശക്തമാകുന്നു

പനമ്പിള്ളി നഗറിലെ ‘സമാന്തര അധികാരകേന്ദ്രം’ മുതൽ കോടികളുടെ ഇടപാടുകൾ വരെ പോലീസ് പരിശോധിച്ചേക്കും കൊച്ചി: അധികാരത്തിന്റെ തണലിൽ ഒരിക്കൽ വേട്ടയാടപ്പെട്ടുവെന്ന് ആരോപിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് അതേ സംവിധാനത്തിന്റെ തലപ്പത്ത്. എലത്തൂർ ട്രെയിൻ ആക്രമണക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഐപിഎസ് ഉദ്യോഗസ്ഥൻ പി. വിജയൻ ഇന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ ഉയർന്ന ഗുരുതര പരാതിയിൽ കൊച്ചി പോലീസ് അന്വേഷണം ശക്തമാക്കുകയാണ്. ചെന്നൈ വ്യവസായി മുഹമ്മദ് […]
Read more

സിപിഎം സംസ്ഥാന സമിതിയിൽ കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം; തുടക്കമിട്ട് കണ്ണൂർ ഘടകം

തിരുവനന്തപുരം: സംഘടനാതലത്തിൽ തെറ്റുതിരുത്തൽ ലക്ഷ്യമിട്ട് ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച വിശാല കരട് റിപ്പോർട്ടിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ട് തീരെ പോരെന്നും, പാർട്ടിയുടെ യഥാർഥ പ്രശ്നങ്ങൾ ഉൾക്കൊള്ളാൻ ഇതിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു. കണ്ണൂരിൽ നിന്നുള്ള പ്രതിനിധികളാണ് ഔദ്യോഗിക പക്ഷത്തിന്റെ ഈ രേഖക്കെതിരായ വിമർശനങ്ങൾക്ക് തുടക്കമിട്ടത്. യോഗത്തിൽ ഉയർന്നുവന്ന പ്രധാന വിമർശനങ്ങൾ താഴെ പറയുന്നവയാണ്: മൊത്തം 20 പ്രതിനിധികളാണ് ഈ വിഷയത്തിലുള്ള ചർച്ചയിൽ പങ്കെടുത്തത്. തെറ്റുതിരുത്തൽ ലക്ഷ്യമിട്ട് ചേർന്ന […]
Read more

ലൈഫ് മിഷൻ ഫണ്ട് തട്ടിപ്പ്: പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ; ₹51.23 ലക്ഷം തട്ടിയെന്ന് കേസ്

വ്യാജരേഖ ചമച്ച് ഗുണഭോക്താക്കളുടെ പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന് ആരോപണം; തട്ടിയ പണം ഉപയോഗിച്ച് ഭർത്താവിന് ടോറസ് ലോറി വാങ്ങിയെന്നും പൊലീസ് പത്തനംതിട്ട: വിവിധ പഞ്ചായത്തുകളിൽ വ്യാജരേഖകൾ ചമച്ച് ലൈഫ് ഭവന പദ്ധതിയുടെ ഫണ്ട് തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. കോന്നി മ്ലാന്തടം പുത്തൻവിളയിൽ എം.ആർ. റാണി ലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ നിന്നായി 51,23,000 രൂപ ക്രമക്കേടിലൂടെ കൈക്കലാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. റാണി ലക്ഷ്മി നേരത്തെ […]
Read more

‘മെസി’ തട്ടിപ്പ്: എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിൽ എസ്.ഐ.ടി.

‘മെസി’ തട്ടിപ്പ്: എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിൽ എസ്.ഐ.ടി.; മുൻ മന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന് സൂചന കത്തിടപാടുകൾ പരിശോധിക്കും; ഔഷധിയിലേക്കും വിജിലൻസ് അന്വേഷണം? എക്സൈസിലും മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും ക്രമക്കേട് ആരോപണം; അഴിമതിക്കെതിരെ ചെന്നിത്തലയുടെ നീക്കം തിരുവനന്തപുരം: അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച ആരോപണങ്ങളിൽ ശക്തമായ അന്വേഷണവുമായി യുഡിഫ് സർക്കാർ മുന്നോട്ട്. അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ആരോപണങ്ങൾ അന്വേഷിക്കാൻ എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിന് ജാമ്യം, ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് കൊല്ലം വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് അജികുമാറിനും ജാമ്യം ലഭച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്. […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 7നും 12 നും ഇടയില്‍ വൈദ്യുതി തടസപ്പെട്ടേക്കും

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെട്ടേക്കും 600 മുതല്‍ 700 മെഗാ വാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെയും സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണം.
Read more

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
Read more
1 2 3 18

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.