Recent News

അവതാരകയ്‌ക്ക്‌ വധ -ശിക്ഷ

ഈജിപ്തിൽ ആണ്. സംഘടിത ക്രിമിനൽ ഗ്രൂപ് ഉണ്ടാക്കി മയക്കുമരുന്ന് നിർമിച്ചു വിറ്റ ടി വി അവതാരകയ്‌ക്ക്‌ ഈജിപ്ത് കോടതി വധ -ശിക്ഷ വിധിച്ചു. 11 പേർക്ക് കൂടി ഈ ശിക്ഷ. 9 പേർക്ക് ജീവപര്യന്തം.

അവിടെ അറിയപ്പെട്ട അൽ മെഹ്‌വർ ചാനലിലെ മിഷൻ ഇമ്പോസിബിൾ എന്ന ക്രൈം -സെക്യൂരിറ്റി ഷോ അവതാരക സാറ ഖലീഫ (39) യ്ക്കാണ് ശിക്ഷ. കോസ്‌മെറ്റിക് സർജറി ക്ലിനിക് ഉടമ കൂടിയായ ഇവർ ഇവന്റ്‌ മാനേജ്മെന്റ് കമ്പനിയും നിർമാണ കമ്പനിയും നടത്തിയിരുന്നു.

2025 ഏപ്രിലിൽ ആണ് അറസ്റ്റിൽ ആയത്. വിദേശത്ത് നിന്ന് അസംസ്കൃത വസ്തുക്കൾ വരുത്തി ഡ്രഗ് ലാബുകളിൽ മയക്കുമരുന്ന് ഉണ്ടാക്കിയെന്നാണ് കേസ്. രണ്ടു ഫ്ലാറ്റുകളിൽ നിന്ന് 750 കിലോ ലഹരി മരുന്ന് പിടിച്ചു.

തന്നെ ബാപ്പയും ഉമ്മയും നന്നായി വളർത്തിയെന്നും താൻ ലഹരിമരുന്ന് കാണുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലെന്നും സാറ കോടതിയിൽ വാദിച്ചു. 20 സാക്ഷികളും ഡിജിറ്റൽ തെളിവുകളും ഉണ്ടായിരുന്നു.

അവിടത്തെ നിയമപ്രകാരം വധ -ശിക്ഷ ഗ്രാൻഡ് മുഫ്തി നസീർ അയ്യദ് ശരിവയ്ക്കണം. മതപരമായി സാധുവാണോ എന്ന് അദ്ദേഹം പരിശോധിക്കും.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.