സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി ഗുരുതര നിയമലംഘനം കണ്ടെത്തിയ 74 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു. പരിശോധനയിൽ ഉപയോഗശൂന്യവും പഴകിയതുമായ 1400 ലിറ്ററിലധികം പാചക എണ്ണ പിടിച്ചെടുക്കുകയും ചെയ്തു.
ഹോട്ടലുകൾ, തട്ടുകടകൾ, മറ്റ് ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വീണ്ടും വീണ്ടും ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പാചക എണ്ണ ഉപയോഗിക്കുന്നത് തടയുന്നതിനാണ് പ്രത്യേക റെയ്ഡ് സംഘടിപ്പിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ അറിയിച്ചു.

