Recent News

Category: Entertainment

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തില്‍; നാലാം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മമ്മൂട്ടി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണച്ചടങ്ങ് ഇന്ന് ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കും. വൈകിട്ട് മൂന്ന് മണിയോടെ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2024ൽ പുറത്തിറങ്ങിയ സിനിമകൾക്കുള്ള പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും ‘ചന്ദു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിടും. ‘എ.ആർ.എം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിലു’ എന്ന ഗാനത്തിന് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read more

‘സുമംഗലിയായി മരിക്കണം’; വീണ്ടും വിവാഹിതയായ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് സ്വപ്‌നാ സുരേഷ്

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലൂടെ വിവാദങ്ങളിൽ നിറഞ്ഞുനിന്ന സ്വപ്‌നാ സുരേഷ് വീണ്ടും വിവാഹിതയായി. ‘സുമംഗലിയായി മരിക്കണം’ എന്ന വൈകാരികമായ ആഗ്രഹം പങ്കുവെച്ചുകൊണ്ടാണ് പുതിയ ജീവിതത്തിലേക്ക് കടന്ന വിവരം സ്വപ്‌ന ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കുടുംബബന്ധങ്ങളുടെ പ്രാധാന്യവും കുട്ടികൾക്ക് പകർന്നുനൽകേണ്ട മൂല്യങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാർട്ടിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് സ്വപ്‌നയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഒരുമിച്ച് ജീവിക്കുക എന്നതിലുപരി, മക്കൾക്ക് സത്യവും ബഹുമാനവും ജീവിതത്തിലെ ശാശ്വത മൂല്യങ്ങളും പഠിച്ചെടുക്കാൻ കഴിയുന്ന ഒരു അഭയകേന്ദ്രം സൃഷ്ടിക്കാനാണ് വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു. ഈ വിശുദ്ധബന്ധം […]
Read more

വൃദ്ധസദനങ്ങള്‍ ഇനി ‘സ്‌നേഹാലയം’ നിര്‍ദേശം നല്‍കി മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂർ

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് കീഴിലും പ്രവര്‍ത്തിച്ചുവരുന്ന എല്ലാ വൃദ്ധസദനങ്ങളും ഇനി ‘വൃദ്ധസദനം’ എന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും ‘സ്‌നേഹാലയം’ എന്നാകണം പുതിയ പേരെന്നും സാമൂഹ്യ നീതി വകുപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ ബോര്‍ഡുകളിലും ഔദ്യോഗിക രേഖകളിലും ‘സ്‌നേഹാലയം’ എന്ന് തിരുത്തണമെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍ കര്‍ശന നിര്‍ദേശം നല്‍കി. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹാലയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌നേഹാലയം എന്ന പേര് ഉപയോഗിക്കണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ […]
Read more

എഐ വ്യാജപ്രചാരണം; കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്കെതിരെ ഗൗരവ് ഭാട്ടിയയുടെ 2 കോടി മാനനഷ്ട ഹർജി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നും വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബിജെപി ദേശീയ വക്താവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട ഹർജി നൽകിയിരിക്കുന്നത്. പാർട്ടി ദേശീയ കൺവീനർ അഭിജീത് ദിപ്കെ, പ്രധാന നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരെയും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും […]
Read more

വണ്ടി മോഷ്ടിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാം? ബിഹാറിലെ ഗോപാൽഗഞ്ചിലെ മനോജ് യാദവിന്റെ ബുദ്ധി അൽപ്പം കടന്നുപോയി!

പുതുതായി വാങ്ങിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് മോഷ്ടാക്കളുടെ കൈയിൽപ്പെടാതിരിക്കാൻ അദ്ദേഹം ചെയ്തത് കേട്ടാൽ ആരും ഒന്ന് ഞെട്ടും. ക്രെയിൻ വിളിച്ചുവരുത്തി വണ്ടി നേരെ വീടിന്റെ പുരപ്പുറത്ത് കയറ്റിവെച്ചു! യാദവ് ഇസ്രയേലിലായതിനാൽ വാഹനത്തിന്റെ സുരക്ഷ ഒരു ഡ്രൈവറെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഡ്രൈവർ ജോലി ഉപേക്ഷിച്ചതോടെയാണ് പുത്തൻ വണ്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക തുടങ്ങിയത്. പിന്നെ അധികം ആലോചനയൊന്നുമുണ്ടായില്ല. മുറ്റത്ത് പാർക്ക് ചെയ്താൽ മോഷണം പോകാം; പുരപ്പുറത്ത് വെച്ചാൽ ആരും കൊണ്ടുപോകില്ല! അങ്ങനെ ക്രെയിൻ എത്തി, സ്കോർപിയോ ഉയർന്നു, ഒടുവിൽ ‘പുത്തനച്ചി […]
Read more

തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗം നടത്തിയ നടനും തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ വസതിയിൽ നിന്നാണ് സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് കസ്റ്റഡി. സ്റ്റാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതതായി അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് നരേന്ദ്ര നായർ പറഞ്ഞു. കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ സ്റ്റാലിൻ്റെ വീടിനുമുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായി. കവേരി നദീജല തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു […]
Read more

കേരളം അന്നും ഇന്നും എന്നും ദളപതി കോട്ട; ഈ വർഷത്തെ ഏറ്റവും ഉയർന്ന കേരള ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ‘ജനനായകന്’

തമിഴ്‌നാടിന് പുറമെ വിജയ് ചിത്രങ്ങൾക്ക് ഏറ്റവും വലിയ വരവേൽപ്പ് ലഭിക്കുന്ന കേരളത്തിൽ വീണ്ടുമൊരു റെക്കോർഡ് വേട്ട. ഈ വർഷം ഒരു തമിഴ് ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ നേടി ദളപതി ചിത്രം ‘ജനനായകൻ’ ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുന്നു.
Read more

പന്ത് കാറ്റിൽ പറത്തി അഭിഷേക്; 91 പന്തിൽ 233 റൺസുമായി റൺവേട്ട!

ഇന്റർ-ഡിസ്ട്രിക്റ്റ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കാണികളെ ആവേശത്തിലാഴ്ത്തി അഭിഷേകിന്റെ ബാറ്റിങ് വെടിക്കെട്ട്. മൈതാനത്തിന്റെ എല്ലാ കോണിലേക്കും ബൗണ്ടറികൾ പയിച്ച താരം വെറും 91 പന്തിൽ നിന്ന് 233 റൺസ് നേടി ചരിത്രപരമായ ഇന്നിങ്സാണ് പുറത്തെടുത്തത്. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച അഭിഷേകിന്റെ ഈ ബാറ്റിങ് മികവിൽ എതിർ ടീമിന്റെ ബൗളിങ് നിര പൂർണ്ണമായും തകരുകയായിരുന്നു.ഏകദിന ക്രിക്കറ്റിൽ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ഇത്തരം ഒരു താണ്ഡവം ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറുകളിലൊന്നാണ്. സിക്സറുകളുടെയും […]
Read more

14 ടീമുകൾ, 57 മത്സരങ്ങള്‍, 12 വേദികൾ, 2027ലെ ഏകദിന ലോകകപ്പിനുള്ള വേദികള്‍ പ്രഖ്യാപിച്ച് ഐസിസി, പട്ടികയിൽ വിക്ടോറിയ ഫോൾസും

2027-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികളും ഔദ്യോഗിക ലോഗോയും പുറത്തുവിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കൻ വൻകരയിലേക്ക് തിരിച്ചെത്തുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് നടക്കുക. 14 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ആകെ 12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ സിംബാബ്‌വെയിലെ വിക്ടോറിയ ഫോൾസിന് സമീപം പുതുതായി നിർമിച്ച മോസി-ഓ-തുന്യ ഇന്‍റർനാഷണൽ […]
Read more

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.