Recent News

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കു

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേര് ഉപയോഗിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെസ്സി പങ്കാളിയായ അന്താരാഷ്ട്ര സ്പോർട്സ് കമ്പനിയുടെ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബിസിനസ് പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് വ്യവസായികളിൽ നിന്ന് വൻതുക തട്ടിയെടുത്തു എന്നാണ് കേസ്.
കേസിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ വ്യാജരേഖകൾ ചമച്ചും വഞ്ചിച്ചും നടത്തിയ വൻ സാമ്പത്തിക തട്ടിപ്പായതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണ സംഘം കോടതിയിൽ ശക്തമായി വാദിക്കും.
മുട്ടിൽ മരംമുറി കേസിലടക്കം പ്രതിയായ ആന്റോ അഗസ്റ്റിനെതിരെ സാമ്പത്തിക വഞ്ചനാ കുറ്റങ്ങൾ ചുമത്തി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിലെ മറ്റ് തെളിവുകളും ഇടപാടുകളുടെ വിശദാംശങ്ങളും ശേഖരിച്ചു വരുന്നതായും പൊലീസ് വ്യക്തമാക്കി.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.