Recent News

നവരാത്രി ഘോഷയാത്ര: മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ അനു കുമാരി

നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് നടത്തേണ്ട തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടറേറ്റിൽ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരള-തമിഴ്‌നാട് അതിർത്തിയിലും ഘോഷയാത്ര കടന്നുപോകുന്ന പാതകളിലും വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു.
ഘോഷയാത്ര സുഗമമായി നടത്തുന്നതിനായി അതിർത്തി മേഖലകളിലും പാതയോരങ്ങളിലും പ്രത്യേക സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്താൻ പൊലീസിന് നിർദ്ദേശം നൽകി. അതിർത്തിയിൽ യാത്രക്കാർക്ക് പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ തമിഴ്നാട് പൊലീസുമായി ഏകോപനം ഉറപ്പാക്കുമെന്നും, വഴിയോരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകളും തടസ്സങ്ങളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
കേബിളുകളും വൈദ്യുതി ലൈനുകളും ഉയർത്താനും തെരുവ് വിളക്കുകളും റോഡുകളും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താനും കെ.എസ്.ഇ.ബിക്കും പി.ഡബ്ല്യു.ഡിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, വിവിധ ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.