Recent News

Category: Politics

ജന്തർ മന്തർ പ്രതിഷേധം കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം ആഭ്യന്തരവകുപ്പ് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

ഡൽഹി ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. കത്ത് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിർദേശം നൽകി.സമരം ഒത്തുതീര്‍ന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സമരത്തിന്‍റെ പേരില്‍ മറ്റ് പീഡനങ്ങള്‍ ഉണ്ടാവില്ല എന്നും ഉറപ്പ് നല്‍കി. എന്നാല്‍, ആ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് […]
Read more

ശ്വേതയുടെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ’; സത്യവാങ്മൂലത്തില്‍ രമേഷ് പിഷാരടി

താരസംഘടന അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ശ്വേത മേനോനെതിരെ രമേഷ് പിഷാരടി. ജനപ്രതിനിധിയായ തന്നെ അപമാനിക്കുകയെന്ന ദുരുദ്ദേശത്തോടെയാണ് അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിയാക്കിയതെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും രമേഷ് പിഷാരടി പറഞ്ഞു. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. അമ്മയുടെ നടത്തിപ്പിന് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതിനെതിരെ രമേഷ് പിഷാരടിയെ എതിര്‍കക്ഷിയാക്കി ശ്വേത മേനോന്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കേസില്‍ നിന്നും ഒഴിവാക്കണമെന്നാണ് രമേഷ് പിഷാരടിയുടെ ആവശ്യം. അഡ്‌ഹോക് കമ്മിറ്റി തലപ്പത്ത് നിന്നും സ്വമേധയാ ഒഴിഞ്ഞിരുന്നു. അതിനാല്‍ […]
Read more

ഡൽഹി CJP പ്രതിഷേധം വിദ്യാർഥികൾക്കെതിരായ പരാമർശം അപലപനീയം

ടി.ജി. മോഹൻദാസിനെ തള്ളി RSS ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ ഡൽഹിയിൽ നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി.ജെ.പി (Cockroach Janta Party) നടത്തിയ വിദ്യാർത്ഥി സമരങ്ങൾക്കെതിരെ ടി.ജി. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമർശങ്ങളാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പിരിഞ്ഞുപോയില്ലെങ്കിൽ താൻ അധികാരത്തിലുണ്ടായിരുന്നെങ്കിൽ വെടിവെക്കാൻ ഉത്തരവിടുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സ്ത്രീകളെയും വിദ്യാർത്ഥിനികളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും അദ്ദേഹം നടത്തിയിരുന്നു.
Read more

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയത് സാങ്കേതിക തകരാർ മൂലം; സർക്കാരിനോട് ക്ഷമാപണം നടത്തി മെറ്റ

മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി മെറ്റ. സാങ്കേതിക പ്രശ്‌നം ആയിരുന്നുവെന്നാണ് മെറ്റ വിശദീകരണം നല്‍കിയിരിക്കുന്നത്. വീഡിയോ ഇതിനോടകം വീണ്ടും പബ്ലിക് ആക്കിയിട്ടുണ്ടെന്നും മെറ്റ അറിയിച്ചു. യുവാക്കളെ അഭിസംബോധന ചെയ്ത് മോദി ആദ്യം ഇറക്കിയ വീഡിയോ ആണ് മെറ്റ ഹൃസ്വനേരത്തേക്ക് നീക്കം ചെയ്തിരുന്നത്. എന്നാല്‍ ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണോ മെറ്റ ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് കടന്നതെന്നാണ് ബിജെപിയിലെ സംശയം. അതിന്റെ അടിസ്ഥാനത്തില്‍ മെറ്റ പ്രതിനിധികളെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് വരുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി […]
Read more

സി.ജെ.പി പ്രതിഷേധം പൊലീസിനെതിരായ പരാതികൾ എണ്ണിപ്പറഞ്ഞ് കോടതിസഭയിൽ ഇന്നും ബഹളം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ജെ.പി സമരങ്ങളെ നേരിട്ട പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സ്വത്വന്ത്ര്യമായ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. സമരം നടക്കുന്നു എന്ന കാരണം കൊണ്ട് മാത്രം പൊലീസിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേസന്വേഷണത്തിനായി വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന സൂചനയും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറുപടി കൂടി പരിഗണിച്ച ശേഷമായിരിക്കും ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പ്രതിഷേധത്തില്‍ പങ്കെടുത്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത പതിനെട്ട് വയസിന് […]
Read more

ട്വന്റി 20യുമായി വഴിപിരിഞ്ഞ് അഖിൽ മാരാർ. സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയ്ക്കൊടുവിലാണ് തീരുമാനം.

ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷവിമർശനങ്ങളുയർത്തി അഖിൽ മാരാർ പാർട്ടി അംഗത്വം രാജിവെച്ചു. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നും മുന്നോട്ട് സഹകരിച്ചുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോൺ പോലും എടുക്കാൻ തയ്യാറാകുന്നില്ലെന്ന് അഖിൽ മാരാർ ആരോപിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ […]
Read more

എയിംസിനായി സമ്മർദ്ദം ശക്തമാക്കാൻ കേരളം; ആരോഗ്യമന്ത്രി കെ. മുരളീധരൻ ഡൽഹിയിലേക്ക്

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ റോബോട്ടിക് സർജറി പരിഗണനയിലുണ്ടെന്നും കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയിൽ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ […]
Read more

സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ; നടി ലക്ഷ്മി പ്രിയക്കെതിരെ അൻസിബ ഹസൻ നൽകിയ കേസിൽ വിധി ഇന്ന്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നടി അൻസിബ ഹസൻ, നടി ലക്ഷ്മി പ്രിയക്കെതിരെ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് അൻസിബ നിയമനടപടിയിലേക്ക് കടന്നത്. താരങ്ങൾക്കിടയിലെ ഈ നിയമപോരാട്ടത്തിൽ ഇന്നത്തെ കോടതി വിധി ഏറെ നിർണായകമാണ്. സോഷ്യൽ മീഡിയയിലെ അതിരുകടന്ന വിമർശനങ്ങൾക്കും പരാമർശങ്ങൾക്കും എതിരെയുള്ള പോരാട്ടമെന്ന നിലയിൽ സിനിമാ ലോകവും ഏറെ പ്രാധാന്യത്തോടെയാണ് ഈ കേസിനെ […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനക്കോള്ള: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണവും ഫൊറന്‍സിക് ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുനസംഘടിപ്പിച്ച എസ്‌ഐടിയുടെ വിശദാംശങ്ങള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ആര്‍ജെഡി എംപി സുധാകര്‍ സിങ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. എന്നാല്‍ സംഭാവനാ തട്ടിപ്പ് കേസ് രാഷ്ട്രീയവല്‍കരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് […]
Read more

വിദ്യാർത്ഥികളോട് മാപ്പ് പറയണം: കേന്ദ്ര സർക്കാരുമായി CJP നേതാക്കളുടെ ചർച്ച ആരംഭിച്ചു

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പോലീസ്-CRPF നടപടികളിൽ പ്രതിഷേധിച്ച് സേനകൾ പരസ്യമായി മാപ്പ് പറയണമെന്ന് CJP ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് CJP മുതിർന്ന നേതാക്കൾ കേന്ദ്ര സർക്കാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലവും തുടർനടപടികളും വായിക്കാം.
Read more
1 7 8 9 10 11 12

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.