കേന്ദ്ര സർക്കാരിന്റെ ഇ20 (E20 – 20% എഥനോൾ കലർത്തിയ) പെട്രോൾ നയത്തിന് എതിരെ ആം ആദ്മി പാർട്ടി (AAP) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ന്യൂഡൽഹി ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) പ്രകാരം പൊതുയോഗങ്ങൾ വിലക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങൾ (സെക്ഷൻ 163) നിലനിൽക്കുന്നതിനാലാണ് അനുമതി നൽകാതിരുന്നത്



