Recent News

Category: Politics

‘ടിവികെ മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു; വിജയ് നിയന്ത്രണം കൊണ്ടുവരണം’: അണ്ണാമലൈ

ടിവികെ മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് കെ. അണ്ണാമലൈ. ടിവികെ അധ്യക്ഷൻ വിജയ് മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.ടിവികെയുടെ നേതൃത്വത്തെയും പ്രവർത്തന രീതികളെയും വിമർശിച്ച അണ്ണാമലൈ, പാർട്ടിയിലെ മന്ത്രിമാരുടെ അഴിമതി ആരോപണങ്ങളിൽ വിജയ് ഇടപെടണമെന്നും പറഞ്ഞു. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അഴിമതി ആരോപണങ്ങളിൽ നടപടി സ്വീകരിക്കാനും നേതൃത്വം തയ്യാറാകണമെന്നാണ് അണ്ണാമലൈയുടെ നിലപാട്.അണ്ണാമലൈയുടെ ആരോപണം തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് ചർച്ചയായിട്ടുണ്ട്. ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിമാർക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പാർട്ടി നേതൃത്വം […]
Read more

‘ലുങ്കിവാല’ പരാമർശം: ജോൺ ബ്രിട്ടാസിനെതിരെ അവകാശലംഘന നോട്ടീസ് നൽകി സുഷ്മിത ദേവ്

ന്യൂഡൽഹി: ‘ലുങ്കിവാല’ പരാമർശവുമായി ബന്ധപ്പെട്ട് രാജ്യസഭയിലുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം എംപി ജോൺ ബ്രിട്ടാസിനെതിരെ മറുപടിയായി അവകാശലംഘന നോട്ടീസ് നൽകി ബിജെപി എംപി സുഷ്മിത ദേവ്. സഭയിൽ തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുഷ്മിത ദേവ് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നൽകിയത്.സഭയിൽ സംസാരിക്കുന്നതിനിടെ സുഷ്മിത ദേവ് തന്നെ ‘ലുങ്കിവാല’ എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്ന് ആരോപിച്ച് ജോൺ ബ്രിട്ടാസ് നേരത്തെ അവർക്കെതിരെ അവകാശലംഘന നോട്ടീസ് നൽകിയിരുന്നു. ദക്ഷിണേന്ത്യൻ വസ്ത്രധാരണത്തെയും മലയാളികളെയും അപമാനിക്കുന്നതാണ് ഈ പരാമർശമെന്ന് ചൂണ്ടിക്കാട്ടി […]
Read more

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിപക്ഷ പ്രതിഷേധം ശക്തം

ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. വിവിധ വിഷയങ്ങൾ ഉന്നയിച്ചുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങുന്നത്.കഴിഞ്ഞ ദിവസങ്ങളിലും സഭയിൽ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായിരുന്നു. വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ സർക്കാരിൽ നിന്ന് കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കുന്നത്. ഇന്ന് സഭ ചേരുമ്പോഴും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സമാനമായ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്.അതേസമയം, സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് അവശേഷിക്കുന്ന ബില്ലുകൾ പാസാക്കാനും മറ്റ് പ്രധാന നടപടിക്രമങ്ങൾ […]
Read more

മെസ്സിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭയുടെ പരിഗണനയിൽ; സർക്കാർ അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് നിലവിലെ സൂചന.തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ലഭ്യമായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാകും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പ്രധാനമായും വിലയിരുത്തുക. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമായി സർക്കാർ തലത്തിൽ സമഗ്രമായ അന്വേഷണത്തിന് മന്ത്രിസഭ ഇന്ന് അനുമതി നൽകിയേക്കും. […]
Read more

സൗദി, പാകിസ്ഥാന്‍, തുര്‍ക്കി സംയുക്ത സൈനിക കരാര്‍ പരിശോധിച്ച് വരികയാണ്’; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

സൗദി, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച സംയുക്ത സൈനിക കരാര്‍ നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ദേശീയ സുരക്ഷ, പ്രാദേശിക സമാധാനം, സ്ഥിരത എന്നിവയുടെ കാഴ്ചപ്പാടില്‍ കരാര്‍ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യ ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഈ കരാറിനോട് ഔദ്യോഗികമായി എതിര്‍പ്പ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷവും വ്യക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ കരാറിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് വിലയിരുത്തുകയാണെന്നും എംഇഎ വക്താവ് രണ്‍ദിര്‍ ജയ്‌സ്വാള്‍ പറഞ്ഞു.പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് ‘ഇസ്ലാമിക് നാറ്റോ’ എന്ന് […]
Read more

വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം: അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ മറുപടി പറയണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ കനത്ത പ്രതിഷേധം. സംഭവത്തിൽ സർക്കാരിൽ നിന്ന് അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രധാന വിവരങ്ങൾ: വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശക്തമായ നിലപാടാണ് പ്രതിപക്ഷം സഭയിൽ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
Read more

അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ജന്തർമന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയതിനും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതിനും അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. പ്രധാന വിവരങ്ങൾ:
Read more

വാവുബലി: കെഎസ്ആർടിസി സജ്ജം, നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഇതിന് പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചത്. മുൻവർഷത്തേക്കാൾ കൂടുതൽ […]
Read more

സി.പി.എം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി.

സി.പി.എം മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി പരിഷത്ത് ഭവന് സമീപം നമസ്യയിൽ ഇ.എൻ.മോഹൻദാസിൻ്റെ മകൻ ധ്യാൻ മോഹനൻ (38) ആണ് പാലക്കാട് സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ആറാം തീയതിയാണ് പാളയപ്പേട്ടയിലുള്ല ഹോട്ടൽ ദീപകം ഇൻ -ൽ മുറിയെടുത്തത്. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം നൽകാനായി ഹോട്ടലിലെ ജോലിക്കാർ ചെന്നെങ്കിലും മുറി തുറന്നില്ല. വൈകുന്നേരമായിട്ടും മുറിതുറക്കാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ സ്പെയർ കീ […]
Read more

കുടുംബത്തിന് സഹായം നൽകും, മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും’; ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി രമേശ് ചെന്നിത്തല

നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗൗതമിനായുള്ള തിരച്ചില്‍ തുടരുകായാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നടന്നത് വേദനാജനകമായ സംഭവമാണ്. തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. തിരച്ചില്‍ സജീവമായി തുടരും. കോസ്റ്റല്‍ പൊലീസിന് ഉള്ളത് പരിമിതമായ സൗകര്യങ്ങളാണെന്നും എല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് സഹായം നല്‍കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. തിരച്ചിലുമായി […]
Read more
1 … 5 6 7 8 9 … 14

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.