സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചകളില്ലാതെ ലോക്സഭ പാസാക്കി. 33 ൽനിന്ന് 37 ആക്കി സുപ്രീംകോടതി ജഡ്ജിമാരുടെ അംഗസഖ്യ വർധിപ്പിക്കുന്ന ബില്ലാണ് ലോക്സഭകടന്നത്. നീറ്റ് ചോദ്യപേപ്പർ വിവാദവും രാമക്ഷേത്ര കൊള്ളയും ആരോപിച്ചു പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടയിലാണ് ബിൽ അവതരിപ്പിച്ചത്.
കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ആമുഖ പ്രസ്താവനയ്ക്കുശേഷം ചെയർ എംപിമാരെ സംസാരിക്കാനായി ക്ഷണിച്ചെങ്കിലും മുദ്രാവാക്യം വിളികൾ തുടർന്നു. ഇതിനിടെ, ശബ്ദവോട്ടോടു കൂടി ബിൽ പാസാക്കുകയായിരുന്നു. ബിൽ പാസാക്കിയതിനു പിന്നാലെ സഭഇന്നത്തേക്കു പിരിഞ്ഞു.



