Recent News

പത്തനംതിട്ടയിൽ ഒരാളുടെ ജീവനെടുത്ത കാറപകടം: ഡിവൈഎഫ്ഐ നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ടയിൽ ഒരാളുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വിശ്വജിത്ത് ഡിവൈഎഫ്. മേഖലാ സെക്രട്ടറിയാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ പത്തനംതിട്ട ടൗണിലായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ കാർ നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരു വഴിയാത്രക്കാരനായ മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ അബു (58) സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളിയെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.