നാരങ്ങ മുറിച്ച് മഴ നിർത്തിയെന്ന ബിജെപി എംപി ഭോജ്രാജ് നാഗിന്റെ പരാമർശത്തെ പരിഹസിച്ച് ഛത്തീസ്ഗഡ് കോൺഗ്രസ് അദ്ധ്യക്ഷൻ ദീപക് ബൈജ്. നാഗ് പ്രസംഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.മുഖ്യമന്ത്രി സന്ദർശനം നടത്താനിരിക്കെ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാൻ മഹാദേവനെ വിളിച്ച് പ്രാർത്ഥിച്ച് ഒരു നാരങ്ങ മുറിച്ചു. അതോടെ മഴ നിന്നു’, എന്നാണ് ഛത്തീസ്ഗഡിലെ കാങ്കറിൽ നിന്നുള്ല ബിജെപി എംപി ഭോജ്രാജ് നാഗ് പറഞ്ഞത്. പൊതുവേദിയിൽ മന്ത്രവാദ രീതികളെക്കുറിച്ച് ഇടയ്ക്കിടെ അദ്ദേഹം പ്രസ്താവന നടത്താറുണ്ട്. ബലോദ് ജില്ലയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുത്ത പരിപാടിയിലാണ് പുതിയ അവകാശവാദമുന്നയിച്ചത്. ഇത് സംസ്ഥാനത്ത് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.



