നേപ്പാളിലുണ്ടായ ഭീകരമായ മിന്നൽ പ്രളയത്തിലും നാശനഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വിവാദത്തിലേക്ക്. ദുരന്തത്തെ വിശേഷിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച ‘ഡ്രാമ’ എന്ന വാക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധവും വിമർശനവുമാണ് ഉയർന്നുവരുന്നത്.
താൻ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് വിമാനമാർഗ്ഗം എത്തുമ്പോൾ അവിടെ നടന്ന വൻ തകർച്ചയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് എക്സിലെ കുറിപ്പിൽ തരൂർ വ്യക്തമാക്കി. ദുരന്തബാധിതരോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായങ്ങളെ പൂർണ്ണമായും പിന്തുണക്കുകയും ചെയ്തു.



