Recent News

Category: Local News

ശബരിമലയിൽ വെടിവഴിപാട് പൂർണ്ണമായും നിർത്തലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം

ശബരിമല സന്നിധാനത്ത് വർഷങ്ങളായി നടന്നുപോരുന്ന വെടിവഴിപാട് പൂർണ്ണമായും നിർത്തലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായും തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് ദേവസ്വം ബോർഡിന്റെ ഈ നിർണ്ണായക തീരുമാനം.വെടിവഴിപാടിനായി ഉപയോഗിക്കുന്ന വെടിമരുന്നിന്റെ സംഭരണവും ഉപയോഗവും സന്നിധാനം പോലുള്ള അതീവ സുരക്ഷാ മേഖലയിൽ വലിയ അപകടസാധ്യത ഉയർത്തുന്നുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. വനം-പൊലീസ് വകുപ്പുകളുടെയും സുരക്ഷാ ഏജൻസികളുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് യോഗം ഈ തീരുമാനത്തിലെത്തിയത്.
Read more

നവരാത്രി ഘോഷയാത്ര: മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ അനു കുമാരി

നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് നടത്തേണ്ട തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടറേറ്റിൽ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരള-തമിഴ്‌നാട് അതിർത്തിയിലും ഘോഷയാത്ര കടന്നുപോകുന്ന പാതകളിലും വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു.ഘോഷയാത്ര സുഗമമായി നടത്തുന്നതിനായി അതിർത്തി മേഖലകളിലും പാതയോരങ്ങളിലും പ്രത്യേക സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്താൻ പൊലീസിന് നിർദ്ദേശം നൽകി. അതിർത്തിയിൽ യാത്രക്കാർക്ക് പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ തമിഴ്നാട് പൊലീസുമായി ഏകോപനം ഉറപ്പാക്കുമെന്നും, വഴിയോരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകളും തടസ്സങ്ങളും […]
Read more

സംഗീത സംവിധായകൻ എം.കെ. അർജുനന്റെ ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്തു

പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. ഡോ. അജയപുരം ജ്യോതിഷ് കുമാർ രചിച്ച പുസ്തകം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ രാഷ്ട്രീയ നേതാവ് ചെറിയാൻ ഫിലിപ്പ് പ്രമുഖ ഗായകൻ കല്ലറ ഗോപന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.മലയാള ചലച്ചിത്ര-നാടക സംഗീത ലോകത്ത് അവിസ്മരണീയമായ ഈണങ്ങൾ സമ്മാനിച്ച അർജുനൻ മാസ്റ്ററുടെ ജീവിത വഴികളും സംഗീത ജീവിതത്തിലെ നാഴികക്കല്ലുകളും അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. സംഗീത പ്രേമികൾക്കും വരുംതലമുറയ്ക്കും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകാൻ ഈ […]
Read more

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും തീരദേശ മേഖലകളിലും പ്രത്യേക ജാഗ്രതാ […]
Read more

ദേവസ്വം വകുപ്പിലെ അഭിപ്രായവ്യത്യാസം: മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടെ, ദേവസ്വം മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സി.പി.ഐ.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ.ദേവസ്വം മന്ത്രിക്കുള്ളത് കേവലം രാഷ്ട്രീയ അന്ധത മാത്രമാണെന്നും, ബോർഡിന്റെ പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെട്ട് സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശബരിമല മണ്ഡലകാല ഒരുക്കങ്ങളും അരവണ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തുറന്നടിച്ച പ്രതികരണം.ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്ന […]
Read more

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കു

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേര് ഉപയോഗിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെസ്സി പങ്കാളിയായ അന്താരാഷ്ട്ര സ്പോർട്സ് കമ്പനിയുടെ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബിസിനസ് പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് വ്യവസായികളിൽ നിന്ന് വൻതുക തട്ടിയെടുത്തു എന്നാണ് കേസ്.കേസിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ വ്യാജരേഖകൾ ചമച്ചും വഞ്ചിച്ചും നടത്തിയ വൻ സാമ്പത്തിക […]
Read more

മലയാളത്തിന്റെ പെരുന്തച്ചന് പ്രണാമം: തിലകന്റെ ഓർമ്മകൾക്ക് 14 ആണ്ട്

മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭയായ തിലകൻ വിടപറഞ്ഞിട്ട് 14 വർഷങ്ങൾ പൂർത്തിയാകുന്നു. അരങ്ങിലും വെള്ളിത്തിരയിലും തന്റേതായ ഒപ്പ് ചാർത്തിയ ആ മഹാനടൻ 2012 സെപ്റ്റംബർ 24-നാണ് അന്തരിച്ചത്.
Read more

മുംബൈയിൽ റെക്കോർഡ് തുകയ്ക്ക് ആഡംബര പാർപ്പിട സമുച്ചയം സ്വന്തമാക്കി പ്രമുഖ വ്യവസായി ദിനേശ് തക്കർ

ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഏഞ്ചൽ വണ്ണിന്റെ (Angel One) സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിനേശ് തക്കർ മുംബൈയിലെ പ്രശസ്തമായ ജൂഹുവിൽ 711 കോടി രൂപയ്ക്ക് ആഡംബര പാർപ്പിട സമുച്ചയം സ്വന്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള ഒറ്റ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.എംബസി ഡെവലപ്പേഴ്സ് നിർമ്മിക്കുന്ന ‘എംബസി ടെറാസ’ പദ്ധതിയിലെ 8 നിലകളുള്ള സമുച്ചയമാണ് ഇദ്ദേഹം വാങ്ങിയത്. ഏകദേശം 63,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കടലഭിമുഖ മന്ദിരം കുടുംബത്തിന്റെ […]
Read more

എഫ്.ഐ.ആർ വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാൻ ഇ.ഡി; മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണം ഊർജ്ജിതം

സി.എം.ആർ.എൽ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയാൽ ഹൈക്കോടതിയെ സമീപിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം ശക്തമാക്കുന്നു. വിജിലൻസോ ക്രൈംബ്രാഞ്ചോ നേരിട്ട് എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന് ഇ.ഡി സംസ്ഥാന പൊലീസിന് കത്ത് നൽകിയിരുന്നുവെങ്കിലും, നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് 3.28 […]
Read more

ലോക കേരള സഭ പിരിച്ചുവിടും; പ്രവാസികൾക്കായി ബദൽ സംവിധാനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ലോക കേരള സഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോക കേരള സഭയ്ക്ക് പകരം പ്രവാസികളുടെ പ്രശ്നങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഹരിക്കാൻ പുതിയ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി മുൻപ് നടന്ന ലോക കേരള സഭകളിൽ കൈക്കൊണ്ട തീരുമാനങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ തുകയുടെ സാമ്പത്തിക ചെലവും ധൂർത്തും മാത്രമാണ് ഇതുവഴി ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു പ്രവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും […]
Read more
1 2 3 4 … 22

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.