Recent News

Category: Local News

നികുതിപിരിവ് കൂടുതൽ കാര്യക്ഷമമാക്കണം; കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതിപിരിവ് കൂടുതൽ കാര്യക്ഷമമാക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിശ്ശികകൾ ഒഴിവാക്കി കൃത്യമായ രീതിയിൽ നികുതി പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ ശക്തിപ്പെടുത്തുന്നതിന്റെയും റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ നിർദ്ദേശം. നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനും പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനും ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
Read more

ആശ്വാസ വാർത്ത: രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയേക്കും; സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയേക്കുമെന്ന് സൂചന. കൂടുതൽ വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് കെഎസ്‌ഇബിയുടെ (KSEB) പുതിയ തീരുമാനം. അതേസമയം, വേനൽച്ചൂടിനും വൈദ്യുതി പ്രതിസന്ധിക്കും ഇടയിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വൈദ്യുതി കണ്ടെത്താൻ സാധിച്ചതോടെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രാത്രിയിലെ പവർകട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഇതിനിടയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ […]
Read more

യുകെ സന്ദർശനം സുഹൃത്തിന്റെ കാർ റേസ് കാണാൻ മാത്രമെന്ന് ഡിഎംകെ; വിജയിനെതിരെ വിമർശനം ശക്തമാക്കി പ്രതിപക്ഷം

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയിന്റെ യുകെ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് വിവാദങ്ങൾ ശക്തമാകുന്നു. വിജയ് യുകെയിലേക്ക് പോയത് സുഹൃത്തിന്റെ കാർ റേസ് മത്സരം കാണാൻ വേണ്ടി മാത്രമാണെന്ന് ഡിഎംകെ നേതൃത്വം പ്രതികരിച്ചു. എന്നാൽ ഡിഎംകെയുടെയും എതിരാളികളുടെയും ഈ വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടിയായി പുതിയ ചുവടുവെപ്പുകൾ നടത്തുന്നതിനിടയിൽ വിജയിന്റെ വിദേശയാത്രയെ മുൻനിർത്തി ഭരണ-പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം, […]
Read more

സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിലെ പൊതുചർച്ച ഇന്ന് അവസാനിക്കും; റിപ്പോർട്ടിനെതിരെ വിമർശനം ശക്തം

തിരുവനന്തപുരം: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിലെ പൊതുചർച്ച ഇന്ന് അവസാനിക്കും. സംഘടനാപരമായ കാര്യങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും സംസ്ഥാന സമിതി അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്ന തരത്തിൽ യോഗത്തിൽ വ്യാപക വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇതിനിടയിലാണ് ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ വിവിധ ജില്ലാ ഘടകങ്ങളിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും വിമർശനങ്ങളും നിർദ്ദേശങ്ങളും ഉയർന്നിരുന്നു. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായിട്ടുണ്ട്. പൊതുചർച്ച പൂർത്തിയായ ശേഷം വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും […]
Read more

വിഘ്നങ്ങൾ നീങ്ങാൻ പ്രാർത്ഥനയോടെ; ഇന്ന് വിനായക ചതുർത്ഥി

തിരുവനന്തപുരം: വിഘ്നങ്ങളും തടസ്സങ്ങളും അകറ്റി ഐശ്വര്യവും സമൃദ്ധിയും കൈവരിക്കാൻ രാജ്യത്തുടനീളം ഇന്ന് വിനായക ചതുർത്ഥി ആഘോഷിക്കുന്നു. ഗണേശ ഭഗവാന്റെ ജന്മദിനമായിട്ടാണ് ഹൈന്ദവ വിശ്വാസികൾ വിനായക ചതുർത്ഥി ആചരിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥി തിഥിയിലാണ് ഈ വിശേഷപ്പെട്ട ദിവസം വരുന്നത്. ഭവനങ്ങളിലും പ്രത്യേക പൂജാകേന്ദ്രങ്ങളിലും ഗണപതി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് ഭക്തിപൂർവ്വം വിശ്വാസികൾ ആരാധന നടത്തുന്നു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം, മധൂർ തുടങ്ങിയ പ്രമുഖ ഗണപതി ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും വഴിപാടുകളും […]
Read more

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി, 12.45 വരെയാക്കി; ഇന്നും പവർകട്ട് തുടരും; കാരണം വിശദീകരിച്ച് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12:45 വരെ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യമായി വരുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ കെഎസ്ഇബി അറിയിച്ചു. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭ്യമായിരുന്ന വൈദ്യുതിയിൽ വലിയ കുറവുണ്ടായെന്ന് കെഎസ്ഇബി പറയുന്നു. കൂടാതെ ഗ്രിഡ് കൺട്രോളർ […]
Read more

ചിറയിൻകീഴ് സംഘർഷം: പാളയം പ്രദീപിന്റെ രാഷ്ട്രീയ വഴികൾ

വടക്കഞ്ചേരിയിൽ നിന്ന് ആലത്തൂരിലേക്ക്… രമ്യ ഹരിദാസിന്റെ വിശ്വസ്തനിൽ നിന്ന് വിവാദ നായകനിലേക്ക് കോൺഗ്രസിലെ വളർച്ചയും ഇപ്പോഴത്തെ സസ്പെൻഷനും ചർച്ചയാകുമ്പോൾ തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷത്തിൽ നടപടി നേരിട്ട പാളയം പ്രദീപിന്റെ രാഷ്ട്രീയ യാത്രയ്ക്ക് പല ഘട്ടങ്ങളുണ്ട്. പാലക്കാട് വടക്കഞ്ചേരിയിലെ തദ്ദേശ രാഷ്ട്രീയത്തിൽനിന്ന് ആരംഭിച്ച യാത്ര ആലത്തൂരിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും തുടർന്ന് രമ്യ ഹരിദാസുമായുള്ള അടുത്ത രാഷ്ട്രീയ ബന്ധത്തിലേക്കുമെത്തി. ഒടുവിൽ ചിറയിൻകീഴിലെ സംഘടനാ തർക്കത്തിൽ കെപിസിസിയുടെ അച്ചടക്ക നടപടിയിലേക്കും. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2015ലെ തിരഞ്ഞെടുപ്പിൽ പാളയം വാർഡിൽനിന്ന് കോൺഗ്രസ് […]
Read more

നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങളും മോശം പെരുമാറ്റവും വർധിച്ച സാഹചര്യത്തിൽ നടപടികൾ കർശനമാക്കി

നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങളും മോശം പെരുമാറ്റവും വർധിച്ച സാഹചര്യത്തിൽ നടപടികൾ കർശനമാക്കി കൊച്ചി സിറ്റി പൊലീസ്. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വിളിച്ചുചേർത്ത ബസ് ഉടമകളുടെ യോഗത്തിൽ തീരുമാനമായി. ജീവനക്കാരുടെ ഫോട്ടോകൾ ശേഖരിച്ച് പശ്ചാത്തല പരിശോധന നടത്തിയ ശേഷമായിരിക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുക. 15 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി ജീവനക്കാർക്ക് ഐഡി കാർഡുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിന് […]
Read more

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി. അര്‍ദ്ധരാത്രി വരെ നീണ്ട പരിശോധനയില്‍ പനച്ചമൂട് അല്‍ അമീന്‍ ട്രേഡേഴ്‌സ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച 101 ചാക്ക് (5,050 കിലോഗ്രാം) പുഴുക്കലരി, 25 ചാക്ക് (1,250 കിലോഗ്രാം) കുത്തരി, 55 ചാക്ക് (2,750 കിലോഗ്രാം) ഗോതമ്പ് എന്നിവയാണു സിവില്‍സപ്‌ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസര്‍ റിപ്പോര്‍ട്ട് സഹിതം വെള്ളറട […]
Read more

പോലീസ് കായിക മേളക്ക് ഉജ്വല തുടക്കം ആദ്യ ദിനം മെഡൽ വേട്ടയിൽ മുന്നേറി വനിത ബറ്റാലിയൻ

47-ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരുവനന്തപുരത്ത് പ്രൗഢോജ്വലമായ തുടക്കം. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി ആദ്യദിനം നടന്ന 16 കായിക ഇനങ്ങളിൽ കേരള ആംഡ് വുമൺ പോലീസ് സ ബറ്റാലിയൻ 42 പോയിൻ്റു കളോടുകൂടിഒന്നാം സ്ഥാനത്തെത്തി.41 യൂണിറ്റുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി കൊണ്ട് ഇന്ത്യ റിസേർവ്ഡ് ബറ്റാലിയൻ 40 പോയിന്റുകളുമായി തൊട്ടു പിന്നാലെയുണ്ട്. ഇന്ത്യ റിസർവ്ഡ് ബറ്റാലിയൻ വനിതാ വിഭാഗം ആദ്യമായി പങ്കെടുക്കുന്നു എന്ന സവിശേഷത […]
Read more
1 2 3 4 5 6 … 22

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.