Recent News

Author: Nireeshanam News

മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ആറന്മുളയും റാന്നിയും സന്ദർശിക്കും

മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പുചെയ്‌ത്‌ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയിൽ പി.സി. വിഷ്‌നാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എ.മാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്‌ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും […]
Read more

സുഗതന്റെ അവധി അപേക്ഷ; തദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ.

ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. തദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു. സുഗതന് അവധിക്കു വഴിയൊരുക്കിയതിൽ ചിത്രയ്ക്കെതിരെ അന്വേഷണം നടന്നിരുന്നു. ഇതിനു പിന്നാലെയാണു നടപടി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് തദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയെ കോർപറേഷനിലെ കോൺഗ്രസ് കക്ഷി നേതാവ് കെ.എസ്. ശബരീനാഥൻ കണ്ടിരുന്നു. കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണ് […]
Read more

എഥനോൾ പെട്രോളിനെതിരെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ അരവിന്ദ് കേജ്‌രിവാൾ

കേന്ദ്ര സർക്കാരിന്റെ ഇ20 (E20 – 20% എഥനോൾ കലർത്തിയ) പെട്രോൾ നയത്തിന് എതിരെ ആം ആദ്മി പാർട്ടി (AAP) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ന്യൂഡൽഹി ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) പ്രകാരം പൊതുയോഗങ്ങൾ വിലക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങൾ (സെക്ഷൻ 163) നിലനിൽക്കുന്നതിനാലാണ് അനുമതി നൽകാതിരുന്നത്
Read more

തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗം നടത്തിയ നടനും തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ വസതിയിൽ നിന്നാണ് സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് കസ്റ്റഡി. സ്റ്റാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതതായി അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് നരേന്ദ്ര നായർ പറഞ്ഞു. കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ സ്റ്റാലിൻ്റെ വീടിനുമുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായി. കവേരി നദീജല തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകർക്ക് ജാമ്യം, 67 ദിവസങ്ങൾക്ക് ശേഷം പുറത്തേക്ക്

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം. 67 ദിവസത്തിനുശേഷമാണ് ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്തോ അതിൻ്റെ സബ് ഡിവിഷൻ പരിധിയിലോ പ്രവേശിക്കരുത് എന്ന കർശന വിലക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് പൂർത്തിയായതായും പ്രതികളിൽ നിന്ന് ആയുധങ്ങൾ അടക്കം കണ്ടെടുത്ത് കഴിഞ്ഞതായും കോടതി വിലയിരുത്തി. ഇനിയും ഇവർ കസ്റ്റഡിയിൽ തുടരേണ്ട […]
Read more

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഭക്തര്‍ക്ക് കൂടുതല്‍ സുഖമമായി ദര്‍ശനം സാധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കുന്നത്. ചൊവ്വ, വ്യാഴം ദിനങ്ങളില്‍ ആണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ ക്യൂ ദര്‍ശനം. ദിവസവും എട്ട് മണിക്കൂറാണ് ദര്‍ശനം ഉണ്ടാകുക. അത്തരത്തില്‍ പ്രതിദിനം 2400 എന്ന നിലയിലാണ് വെര്‍ച്വല്‍ ക്യൂ പ്രവേശനം. പദ്ധതി നടപ്പിലാകുന്നതിലൂടെ […]
Read more

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, പിഎസ് പ്രശാന്തിനെതിരെയടക്കം നിർണായക കണ്ടെത്തലുകൾ

ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിജിലൻസിന് വിട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച്. നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് അന്വേഷണം വിജിലൻസിന് വിട്ടത്. പ്രത്യേക കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണായക ഇടപെടൽ. വിഷയം അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കണം. കേസെടുത്ത് ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും വ്യക്തമാക്കിയ കോടതി, കേസിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17A […]
Read more

കേരളം അന്നും ഇന്നും എന്നും ദളപതി കോട്ട; ഈ വർഷത്തെ ഏറ്റവും ഉയർന്ന കേരള ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ‘ജനനായകന്’

തമിഴ്‌നാടിന് പുറമെ വിജയ് ചിത്രങ്ങൾക്ക് ഏറ്റവും വലിയ വരവേൽപ്പ് ലഭിക്കുന്ന കേരളത്തിൽ വീണ്ടുമൊരു റെക്കോർഡ് വേട്ട. ഈ വർഷം ഒരു തമിഴ് ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ നേടി ദളപതി ചിത്രം ‘ജനനായകൻ’ ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുന്നു.
Read more

പന്ത് കാറ്റിൽ പറത്തി അഭിഷേക്; 91 പന്തിൽ 233 റൺസുമായി റൺവേട്ട!

ഇന്റർ-ഡിസ്ട്രിക്റ്റ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കാണികളെ ആവേശത്തിലാഴ്ത്തി അഭിഷേകിന്റെ ബാറ്റിങ് വെടിക്കെട്ട്. മൈതാനത്തിന്റെ എല്ലാ കോണിലേക്കും ബൗണ്ടറികൾ പയിച്ച താരം വെറും 91 പന്തിൽ നിന്ന് 233 റൺസ് നേടി ചരിത്രപരമായ ഇന്നിങ്സാണ് പുറത്തെടുത്തത്. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച അഭിഷേകിന്റെ ഈ ബാറ്റിങ് മികവിൽ എതിർ ടീമിന്റെ ബൗളിങ് നിര പൂർണ്ണമായും തകരുകയായിരുന്നു.ഏകദിന ക്രിക്കറ്റിൽ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ഇത്തരം ഒരു താണ്ഡവം ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറുകളിലൊന്നാണ്. സിക്സറുകളുടെയും […]
Read more

ഓൺലൈനായി വാങ്ങിയ രാസവസ്തു കത്തിച്ച് ശ്വസിച്ചു; പുണെയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്തു.

പുണെയിൽ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. പിംപ്രി മോർവാഡിയിലെ കരിഷ്മ ഗ്ലോറി ഫ്ലാറ്റിലാണ് സംഭവം.തിരുവനന്തപുരം സ്വദേശി പി.എസ്. വിനോദ് (47), ഭാര്യ വട്ടിയൂർകാവ് സ്വദേശി സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
Read more
1 16 17 18 19 20 33

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.