Recent News

Author: Nireeshanam News

സൗജന്യയാത്ര ഔദാര്യമല്ല, അവകാശമാണ്’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ

കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ. സൗജന്യ യാത്ര എന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നും, അത് ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി വ്യക്തമാക്കി.
Read more

ആറന്മുള MLA അബിൻ വർക്കിയുടെ വാഹനം അപകടത്തിൽപ്പെട്ടു; എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും പരിക്ക്, ആരുടെയും പരിക്ക് ഗുരുതരമല്ല

ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന സഹയാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ.
Read more

സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് വിട്ടു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനായ ചന്ദ്രകുമാര്‍ പാര്‍ട്ടി വിട്ടത്. ‘വ്യക്തിപരമായ കാരണങ്ങളാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിക്ക് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രകുമാര്‍ ബോസ് പറയുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുന്നതിന് ആഴ്ചകള്‍ മുന്‍പ് ഏപ്രില്‍ 12-നാണ് […]
Read more

ഷെയ്ഖ് ഹസീനയുടെ ഡല്‍ഹിയിലെ പൊതു പരിപാടി; ഉഭയകക്ഷി ബന്ധത്തിന് വിള്ളലുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശ്

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഡല്‍ഹിയിലെ പൊതു പരിപാടിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ബംഗ്ലാദേശ്. ഇന്ത്യയില്‍ നിന്നുള്ള ഹസീനയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നാണ് ബംഗ്ലാദേശ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരീക്ക് റഹ്‌മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയുന്‍ കൊബിര്‍ ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഫോറിന്‍ കറസ്‌പോണ്ടേഴ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയെ ചൊല്ലിയാണ് വിവാദം. നാളെ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ ആയാണ് ഷെയ്ഖ് ഹസീന പങ്കെടുക്കുന്നത്. ഇന്ത്യന്‍ […]
Read more

മഴ ലഭിച്ചിട്ടും കർണാടകം വെള്ളം വിട്ടുനൽകിയില്ല, സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്

കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്. മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കർണാടകം വെള്ളം വിട്ടുനൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചത്. തമിഴ്നാടിന് അർഹതപ്പെട്ട കാവേരി വെള്ളം വിട്ടുനൽകാൻ കർണാടകത്തിന് ഉടൻ നിർദേശം നൽകണമാണ് തമിഴ്നാടിൻ്റെ ആവശ്യം. മുഖ്യമന്ത്രി വിജയ്‍യുടെ നിർദേശപ്രകാരമാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് കർണാടകത്തോട് കൃഷ്ണരാജ സാഗർ, കബിനി സംഭരണികളിൽനിന്ന് തമിഴ്നാടിന് […]
Read more

തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിനും ഭീഷണി, പെരുമഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും ഭീഷണിമൂലം കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.
Read more

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മാർക്ക് സക്കർബർഗ് നേരിട്ട് വിശദീകരണം നൽകണമെന്ന് ഐടി പാർലമെന്ററി സമിതി

വിദ്യാർഥി സമരം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ സന്ദേശം നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഐടി മന്ത്രാലയ പാർലമെന്ററി സമിതി. വിഷയത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് നേരിട്ട് വിശദീകരണം നൽകണമെന്ന് സമിതി ചെയർമാൻ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്ക നിയന്ത്രണത്തെക്കുറിച്ചും നിഷ്പക്ഷതയെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് പാർലമെന്ററി സമിതിയുടെ ഈ നീക്കം.
Read more

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഇനി 37: ചർച്ചയില്ലാതെ ലോക്സഭ കടന്ന് ബിൽ.

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചകളില്ലാതെ ലോക്സഭ പാസാക്കി. 33 ൽനിന്ന് 37 ആക്കി സുപ്രീംകോടതി ജഡ്ജിമാരുടെ അംഗസഖ്യ വർധിപ്പിക്കുന്ന ബില്ലാണ് ലോക്‌സഭകടന്നത്. നീറ്റ് ചോദ്യപേപ്പർ വിവാദവും രാമക്ഷേത്ര കൊള്ളയും ആരോപിച്ചു പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടയിലാണ് ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ആമുഖ പ്രസ്താവനയ്ക്കുശേഷം ചെയർ എംപിമാരെ സംസാരിക്കാനായി ക്ഷണിച്ചെങ്കിലും മുദ്രാവാക്യം വിളികൾ തുടർന്നു. ഇതിനിടെ, ശബ്ദ‌വോട്ടോടു കൂടി ബിൽ പാസാക്കുകയായിരുന്നു. ബിൽ പാസാക്കിയതിനു പിന്നാലെ സഭഇന്നത്തേക്കു പിരിഞ്ഞു.
Read more

വാട്സാപ്പിൽ അസാധാരണ പ്രശ്നം, വ്യാജന്മാരെ പൂട്ടാൻ നോക്കി ലോക്കായി; അക്കൗണ്ടുകൾ നിലച്ചു.

ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ നിരവധി വാട്സാപ് അക്കൗണ്ടുകൾ അപ്രതീക്ഷിതമായി നിലച്ചു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് ഉപയോക്താക്കൾക്കു സ്വന്തം വാട്സാപ് അക്കൗണ്ടുകൾ ലഭ്യമല്ലാതായത്. യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് മെറ്റയുടെ ഉടമസ്ഥ‌തയിലുള്ള ജനപ്രിയ മെസേജിങ് ആപ്പ്, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്. ഇതോടെ നിരവധി ഉപയോക്താക്കൾ പരാതിയുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.
Read more

നീറ്റിന് ശേഷം അടുത്തതെന്ത്? തുടർ സമര പരിപാടികൾ ആലോചിക്കാൻ ‘പാറ്റകൾ’, ദീപ്കെയുടെ വസതിയിൽ യോഗം

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം ലക്ഷ്യം കണ്ടതിന് ശേഷം തുടർ സമര പരിപാടികൾ ആലോചിക്കാൻ കോക്റോച്ച് ജനത പാർട്ടി (സിജെപി) ഒരുങ്ങുന്നു. മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും. ഓഗസ്റ്റ് അഞ്ചിനാണ് യോഗം നടക്കുക. സമരക്കാർക്കെതിരായ നിയമനടപടികൾ, തുടർ സമരപരിപാടികൾ, സംഘടന ശക്തിപ്പെടുത്തൽ മുതലായവ ചർച്ചയാകും. യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായങ്ങൾ ആരായാൻ പ്രധാന നേതാക്കൾക്ക് […]
Read more
1 15 16 17 18 19 33

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.