സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം
കേരളം എന്നാക്കുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭകാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളയിൽ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.



