Recent News

Category: Politics

ജന്തർ മന്തറിലെ സമരം 34-ാം ദിവസത്തിൽ; പ്രശ്നപരിഹാരത്തിന് അതിവേഗ നീക്കങ്ങളുമായി കേന്ദ്രസർക്കാർ

ജന്തർ മന്തറിൽ വിദ്യാർത്ഥികളും വിവിധ സംഘടനകളും ചേർന്ന് നടത്തുന്ന പ്രതിഷേധ സമരം 34-ാം ദിവസത്തിലേക്ക് എത്തുമ്പോൾ, വിഷയത്തിൽ അതിവേഗ നീക്കങ്ങളുമായി കേന്ദ്രസർക്കാർ.നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കേന്ദ്രം സമയം തേടിയ പശ്ചാത്തലത്തിൽ, വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള ചർച്ചകളും നടപടികളുമാണ് കേന്ദ്രസർക്കാർ തലത്തിൽ പുരോഗമിക്കുന്നത്. സമരം ശക്തമായി തുടരുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനുകൂല തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രതിഷേധക്കാർ
Read more

സി.ജെ.പി സമരത്തിന് പിന്തുണയുമായി റാപ്പർ വേടൻ; എറണാകുളത്തെ ഐക്യദാർഢ്യ പരിപാടിക്കെതിരെ പോലീസ് കേസ്

സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത പ്രമുഖ റാപ്പർ വേടനെതിരെയും പരിപാടിയുടെ സംഘാടകർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിയമവിരുദ്ധമായി കൂട്ടം കൂടിയതിനും പൊതുസ്ഥലത്ത് തടസ്സങ്ങൾ സൃഷ്ടിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന റാപ്പർ വേടന്റെ സാന്നിധ്യം ഈ പരിപാടിയെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു സമരത്തിന് പിന്തുണയേറുന്നതിനിടയിൽ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടിയിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്കെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Read more

കേരള സർവകലാശാല ചോദ്യപേപ്പർ വിവാദം: വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനം

കേരള സർവകലാശാലയിലെ ചോദ്യപേപ്പർ നിർമ്മാണത്തിലുണ്ടായ ഗുരുതര പിഴവിൽ വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനം. വിഷയത്തിൽ സർവകലാശാല നടത്തിയ പ്രാഥമിക പരിശോധനയിലാണ് വകുപ്പ് മേധാവിയുടെ ഭാഗത്തുനിന്ന് മേൽനോട്ടക്കുറവും ശ്രദ്ധക്കുറവും ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തൽ. കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം അധ്യാപകനാണ് വിവാദമായ ചോദ്യപേപ്പർ തയ്യാറാക്കിയത്. ചോദ്യങ്ങൾ തയ്യാറാക്കുന്നതിലും അത് പരിശോധിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്.പരീക്ഷാ നടത്തിപ്പിലെ ഈ വീഴ്ചയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ സർവകലാശാല അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ അധ്യാപകർക്കും […]
Read more

കെ. മുരളീധരന് വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാരയിൽ തുലാഭാരം

പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യ മന്ത്രി കെ മുരളീധരൻ. വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിലാണ് മന്ത്രി പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്. വർക്കല പാപനാശം കടപ്പുറത്തിന് സമീപമാണ് ഈ ക്ഷേത്രം. പിതൃതർപ്പണത്തിനും തുലാഭാര വഴിപാടുകൾക്കും ഏറെ പ്രശസ്തമായ ക്ഷേത്രമാണിത്. തുലാഭാരം നടത്തി ക്ഷേത്ര ദർശനം പൂർത്തിയാക്കിയാണ് മന്ത്രി മടങ്ങിയത്. പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം ലിജുവും നേരത്തെ തുലാഭാര വഴിപാട് നടത്തിയിരുന്നു ക്ഷേത്ര വിഷയത്തിൽ കോടതി […]
Read more

സംസ്ഥാനത്ത് ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; ജില്ലാ കളക്ടർമാരും സെഷൻസ് ജഡ്ജിമാരും സമിതിയിൽ

സംസ്ഥാനത്തെ ജയിൽ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു. ജയിലുകളുടെ സുഗമമായ പ്രവർത്തനം, തടവുകാരുടെ ക്ഷേമകാര്യങ്ങൾ, നിയമപരമായ സഹായങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് പുതിയ ഉപദേശക സമിതികൾ നിലവിൽ വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു. പുനഃസംഘടിപ്പിച്ച സമിതിയിൽ ജില്ലാ കളക്ടർമാർ, ജില്ലാ സെഷൻസ് ജഡ്ജിമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ പ്രൊബേഷൻ ഓഫീസർമാർ എന്നിവർ പ്രമുഖ അംഗങ്ങളായിരിക്കും. കൂടാതെ, അതത് ജയിലുകളിലെ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും. ഔദ്യോഗിക ഭാരവാഹികൾക്ക് പുറമെ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്; മുൻ ദേവസ്വം ബോർഡ് അംഗം അജികുമാർ കസ്റ്റഡിയിൽ

സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ഊർജിതമാക്കി അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് അംഗം അജികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വർണ്ണ തിരിമറിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. നേരത്തെയും ചില നിർണ്ണായക വ്യക്തികൾ കേസിൽ അറസ്റ്റിലായിരുന്നു. തുടർന്നുള്ള ശാസ്ത്രീയ പരിശോധനകളുടെയും ചോദ്യം ചെയ്യലുകളുടെയും അടിസ്ഥാനത്തിലാണ് മുൻ ദേവസ്വം ബോർഡ് അംഗത്തിലേക്ക് അന്വേഷണം നീണ്ടത്. സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളും തീരുമാനങ്ങളും പരിശോധിച്ച ശേഷമാണ് പോലീസ് അജികുമാറിനെ […]
Read more

സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: എം.ബി.ബി.എസ് വിദ്യാർത്ഥി തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി പിടിയിലായി. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി വലയിലായത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടക്കും. കോളേജിലെ മറ്റ് വിദ്യാർത്ഥിനികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ ശേഖരിച്ചാണ് മോർഫിംഗ് നടത്തിയത്. AI ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചിത്രങ്ങൾ അശ്ലീല രൂപത്തിലാക്കുകയും തുടർന്ന് വ്യാജ അക്കൗണ്ടുകൾ വഴിയും മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയും […]
Read more

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: ഇന്ത്യ സഖ്യയോഗത്തിൽ കോൺഗ്രസിന് രൂക്ഷവിമർശനം; ഇനി ഉണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ ഇന്ത്യ (INDIA) മുന്നണി യോഗത്തിൽ രൂക്ഷവിമർശനം. ബി.ജെ.പി സർക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ഒന്നിച്ചുപോരാടുന്ന സാഹചര്യത്തിൽ, മുന്നണിയിലെ മറ്റ് ഘടകകക്ഷികളോട് ആലോചിക്കാതെ കോൺഗ്രസ് മാത്രം ഒറ്റയ്ക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണ് സഖ്യകക്ഷികളെ ചൊടിപ്പിച്ചത്. ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് പ്രധാന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്.പ്രതിപക്ഷ ഐക്യം തകരുന്ന രീതിയിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സഖ്യകക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടി. […]
Read more

പ്രധാനമന്ത്രിയുടെ വീടിന് സമീപം നടന്ന പ്രതിഷേധം: കോൺഗ്രസിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വവസതിക്ക് സമീപം നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ രൂക്ഷപ്രതികരണവുമായി ഭരണപക്ഷം. ഇതിന്റെ തുടർച്ചയായി കോൺഗ്രസിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും ഓഫീസിനു നേരെ ഉണ്ടായ നീക്കങ്ങൾ ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തൽ. വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകാനാണ് സാധ്യത.
Read more

ഡൽഹിയിലെ C.J.P പ്രതിഷേധത്തിന് പിന്തുണ; എറണാകുളം മഹാരാജാസ് കോളജിൽ ഐക്യദാർഢ്യ സദസ്സ്

ഡൽഹിയിൽ നടക്കുന്ന C.J.P പ്രതിഷേധത്തിന് പിന്തുണയർപ്പിച്ച് എറണാകുളം മഹാരാജാസ് കോളജിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുറമെ സാഹിത്യം, സിനിമ തുടങ്ങിയ പൊതുമണ്ഡലത്തിലെ നിരവധി പ്രമുഖരും പങ്കെടുത്തു.പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു. നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ക്യാമ്പസുകളുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.
Read more
1 … 11 12 13 14

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.