Recent News

കെ. മുരളീധരന് വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാരയിൽ തുലാഭാരം

പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യ മന്ത്രി കെ മുരളീധരൻ. വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിലാണ് മന്ത്രി പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്. വർക്കല പാപനാശം കടപ്പുറത്തിന് സമീപമാണ് ഈ ക്ഷേത്രം. പിതൃതർപ്പണത്തിനും തുലാഭാര വഴിപാടുകൾക്കും ഏറെ പ്രശസ്തമായ ക്ഷേത്രമാണിത്. തുലാഭാരം നടത്തി ക്ഷേത്ര ദർശനം പൂർത്തിയാക്കിയാണ് മന്ത്രി മടങ്ങിയത്. പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം ലിജുവും നേരത്തെ തുലാഭാര വഴിപാട് നടത്തിയിരുന്നു

ക്ഷേത്ര വിഷയത്തിൽ കോടതി ഇടപെടലിനെതിരെ നേരത്തെ മന്ത്രി കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്‍റെ കാര്യത്തിൽ സംസ്ഥാന സര്‍ക്കാരിനേക്കാള്‍ ഹൈക്കോടതിയാണ് ഇടപെടല്‍ നടത്തുന്നത്. ശബരിമലയില്‍ എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് തീരുമാനിക്കുന്നത്. ശബരിമലയിലെ എല്ലാ തീരുമാനങ്ങളും ഹൈക്കോടതിയില്‍ നിന്നാണ് വരുന്നതെന്നും കോടതിയോടുള്ള ബഹുമാനം കാരണം ഒന്നും പറയുന്നില്ലെന്നും കെ മുരളീധരന്‍ നിയമസഭയില്‍ പറയുകയുണ്ടായി. ശബരിമലയിലെ വികസനം സംബന്ധിച്ച ചോദ്യത്തിനായിരുന്നു മന്ത്രി കെ മുരളീധരന്റെ മറുപടി.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.