ജന്തർ മന്തറിൽ വിദ്യാർത്ഥികളും വിവിധ സംഘടനകളും ചേർന്ന് നടത്തുന്ന പ്രതിഷേധ സമരം 34-ാം ദിവസത്തിലേക്ക് എത്തുമ്പോൾ, വിഷയത്തിൽ അതിവേഗ നീക്കങ്ങളുമായി കേന്ദ്രസർക്കാർ.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കേന്ദ്രം സമയം തേടിയ പശ്ചാത്തലത്തിൽ, വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള ചർച്ചകളും നടപടികളുമാണ് കേന്ദ്രസർക്കാർ തലത്തിൽ പുരോഗമിക്കുന്നത്. സമരം ശക്തമായി തുടരുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനുകൂല തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രതിഷേധക്കാർ



