Recent News

Category: Politics

സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ; നടി ലക്ഷ്മി പ്രിയക്കെതിരെ അൻസിബ ഹസൻ നൽകിയ കേസിൽ വിധി ഇന്ന്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നടി അൻസിബ ഹസൻ, നടി ലക്ഷ്മി പ്രിയക്കെതിരെ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് അൻസിബ നിയമനടപടിയിലേക്ക് കടന്നത്. താരങ്ങൾക്കിടയിലെ ഈ നിയമപോരാട്ടത്തിൽ ഇന്നത്തെ കോടതി വിധി ഏറെ നിർണായകമാണ്. സോഷ്യൽ മീഡിയയിലെ അതിരുകടന്ന വിമർശനങ്ങൾക്കും പരാമർശങ്ങൾക്കും എതിരെയുള്ള പോരാട്ടമെന്ന നിലയിൽ സിനിമാ ലോകവും ഏറെ പ്രാധാന്യത്തോടെയാണ് ഈ കേസിനെ […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനക്കോള്ള: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണവും ഫൊറന്‍സിക് ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുനസംഘടിപ്പിച്ച എസ്‌ഐടിയുടെ വിശദാംശങ്ങള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ആര്‍ജെഡി എംപി സുധാകര്‍ സിങ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. എന്നാല്‍ സംഭാവനാ തട്ടിപ്പ് കേസ് രാഷ്ട്രീയവല്‍കരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് […]
Read more

വിദ്യാർത്ഥികളോട് മാപ്പ് പറയണം: കേന്ദ്ര സർക്കാരുമായി CJP നേതാക്കളുടെ ചർച്ച ആരംഭിച്ചു

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പോലീസ്-CRPF നടപടികളിൽ പ്രതിഷേധിച്ച് സേനകൾ പരസ്യമായി മാപ്പ് പറയണമെന്ന് CJP ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് CJP മുതിർന്ന നേതാക്കൾ കേന്ദ്ര സർക്കാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലവും തുടർനടപടികളും വായിക്കാം.
Read more

“എന്നെ ഹീറോ ആക്കരുത്; ഒരു മനുഷ്യനെ നായകനാക്കിയതിന്റെ ഭവിഷ്യത്താണ് ഇപ്പോൾ അനുഭവിക്കുന്നത്, ആ തെറ്റ് ആവർത്തിക്കരുത്”: അഭിജിത്ത് ദീപകെ

വ്യക്തിപൂജകൾക്കെതിരെയും നായകസങ്കൽപ്പങ്ങൾക്ക് പിന്നാലെ പോകുന്നതിനെതിരെയും പ്രതികരിച്ച് അഭിജിത്ത് ദീപകെ. തന്നെയൊരു ഹീറോ ആയി ചിത്രീകരിക്കരുതെന്നും, മുൻപ് നടന്ന ഇത്തരം തെറ്റുകളുടെ പ്രത്യാഘാതങ്ങളാണ് നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.
Read more

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം!

ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ രാജ്യത്തുടനീളം അണമുറിയാതെ തുടർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) യുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ സമരത്തിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഒടുവിൽ മുട്ടുമടക്കിയത്. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന മന്ത്രിയുടെ രാജി അംഗീകരിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. പൊലീസ് നടപടികളും വെല്ലുവിളികളും മറികടന്ന് മുന്നേറിയ ഈ സമരം വിജയം കണ്ടത് രാജ്യത്തെ യുവജനതയ്ക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. അധിക്ഷേപങ്ങളെ […]
Read more

സിജെപി പ്രതിഷേധം: പേളി മാണിയുടെ നിലപാടിനെ രഞ്ജിനി ഹരിദാസുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ വിമർശനം

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രമുഖ അവതാരകയും നടിയുമായ പേളി മാണി എടുത്ത നിലപാടിനെ രഞ്ജിനി ഹരിദാസിന്റെ പ്രതികരണവുമായി താരതമ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. വിഷയത്തിൽ ഇരുവർക്കുമിടയിലെ നിലപാടുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഉപയോക്താക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കുന്നത്. മുമ്പ് ബിഗ് ബോസ് ഷോയിൽ വെച്ച് ഇരുവർക്കുമിടയിൽ ഉണ്ടായ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പലരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പേളിയുടെ പോസ്റ്റുകൾക്ക് താഴെ ഇരുവരുടെയും പ്രതികരണങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകൾ സജീവമാണ്. […]
Read more

സി.ജെ.പി പ്രതിഷേധം: പേളി മാണിയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രമുഖ അവതാരകയും നടിയുമായ പേളി മാണി പങ്കുവെച്ച നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നു. പേളിയുടെ അഭിപ്രായപ്രകടനങ്ങൾക്ക് പിന്നാലെ നിരവധി ആളുകളാണ് നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിമർശനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. “ജീവൻ അപകടത്തിലാണെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുക” എന്ന തരത്തിലുള്ള പേളിയുടെ നിലപാടുകളാണ് ആളുകളിൽ പ്രധാനമായും വിയോജിപ്പുണ്ടാക്കിയത്. നമ്മുടെ മുൻതലമുറയും സ്വാതന്ത്ര്യസമര പോരാളികളും ഇത്തരത്തിലാണ് ചിന്തിച്ചിരുന്നതെങ്കിൽ ഇന്ന് നമുക്ക് ഈ […]
Read more

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; കുറ്റക്കാർക്ക് 10 വർഷം തടവും 10 കോടി പിഴയ

രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി കൊണ്ടുവരുന്ന പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പരീക്ഷാ തട്ടിപ്പുകളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ നിയമത്തിൽ നിർദ്ദേശിക്കുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷയും 10 കോടി രൂപ വരെ പിഴയും ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കും ക്രമക്കേടുകൾക്കും തടയിടാനും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്.
Read more

കേന്ദ്ര സർക്കാർ – CJP ചർച്ച പൂർത്തിയായി; രണ്ട് ആവശ്യങ്ങളിൽ അനുകൂല നിലപാട്, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ തീരുമാനമായില്ല

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സി.ജെ.പി (CJP) പ്രതിനിധികളും തമ്മിൽ നടത്തിയ നിർണായക ചർച്ചകൾ അവസാനിച്ചു. സി.ജെ.പി മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളിൽ രണ്ടെണ്ണത്തിന്മേൽ കേന്ദ്ര സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിലും, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതിലും തത്വത്തിൽ ധാരണയായിട്ടുണ്ടെന്നാണ് വിവരങ്ങൾ. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഈ വിഷയത്തിൽ വ്യക്തമായ മറുപടി ലഭിക്കുന്നത് […]
Read more

കെ.വി. തോമസിന്റെ ഡൽഹി വാസം: ഖജനാവിൽ നിന്ന് ചിലവിട്ടത് 1.16 കോടിയിലധികം രൂപ

എൽ.ഡി.എഫ് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ച കെ.വി. തോമസിനായി ഒരു കോടിയിലധികം രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചതായി കണക്കുകൾ. ആകെ 1,16,86,493 രൂപയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായി ഖജനാവിൽ നിന്ന് നൽകിയത്.അദ്ദേഹത്തിന് ഹോണറേറിയമായി 39,38,710 രൂപയും, പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പള ഇനത്തിൽ 61,83,500 രൂപയും നൽകി. കൂടാതെ ഇന്ധന ചിലവിലേക്ക് 2,20,429 രൂപയും മറ്റ് ആവശ്യങ്ങൾക്കായി 39,000 രൂപയും ചിലവഴിച്ചിട്ടുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ വൻതുക ഡൽഹിയിലെ പ്രതിനിധിക്കായി ചിലവിട്ടതെന്ന വിവരം […]
Read more
1 … 10 11 12 13 14

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.