Recent News

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; കുറ്റക്കാർക്ക് 10 വർഷം തടവും 10 കോടി പിഴയ

രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി കൊണ്ടുവരുന്ന പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പരീക്ഷാ തട്ടിപ്പുകളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ നിയമത്തിൽ നിർദ്ദേശിക്കുന്നത്.

കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷയും 10 കോടി രൂപ വരെ പിഴയും ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കും ക്രമക്കേടുകൾക്കും തടയിടാനും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.