Recent News

സി.ജെ.പി പ്രതിഷേധം: പേളി മാണിയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രമുഖ അവതാരകയും നടിയുമായ പേളി മാണി പങ്കുവെച്ച നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നു. പേളിയുടെ അഭിപ്രായപ്രകടനങ്ങൾക്ക് പിന്നാലെ നിരവധി ആളുകളാണ് നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിമർശനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

“ജീവൻ അപകടത്തിലാണെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവുക” എന്ന തരത്തിലുള്ള പേളിയുടെ നിലപാടുകളാണ് ആളുകളിൽ പ്രധാനമായും വിയോജിപ്പുണ്ടാക്കിയത്. നമ്മുടെ മുൻതലമുറയും സ്വാതന്ത്ര്യസമര പോരാളികളും ഇത്തരത്തിലാണ് ചിന്തിച്ചിരുന്നതെങ്കിൽ ഇന്ന് നമുക്ക് ഈ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നോ എന്നും, അധിനിവേശക്കാർക്കെതിരെ പോരാടാതെ സ്വന്തം വീടുകളിൽ ഒളിച്ചിരുന്നിരുന്നെങ്കിൽ രാജ്യത്തിന്റെ സ്ഥിതി എന്താകുമായിരുന്നു എന്നും ചോദിച്ചുകൊണ്ട് നിരവധി ഇൻസ്റ്റാഗ്രാം യൂസേഴ്സ് ആണ് നടിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.