Recent News

നികുതിപിരിവ് കൂടുതൽ കാര്യക്ഷമമാക്കണം; കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതിപിരിവ് കൂടുതൽ കാര്യക്ഷമമാക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിശ്ശികകൾ ഒഴിവാക്കി കൃത്യമായ രീതിയിൽ നികുതി പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ ശക്തിപ്പെടുത്തുന്നതിന്റെയും റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ നിർദ്ദേശം. നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനും പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനും ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.