Recent News

Author: Nireeshanam News

എഐ വ്യാജപ്രചാരണം; കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്കെതിരെ ഗൗരവ് ഭാട്ടിയയുടെ 2 കോടി മാനനഷ്ട ഹർജി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നും വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബിജെപി ദേശീയ വക്താവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട ഹർജി നൽകിയിരിക്കുന്നത്. പാർട്ടി ദേശീയ കൺവീനർ അഭിജീത് ദിപ്കെ, പ്രധാന നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരെയും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും […]
Read more

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി. അര്‍ദ്ധരാത്രി വരെ നീണ്ട പരിശോധനയില്‍ പനച്ചമൂട് അല്‍ അമീന്‍ ട്രേഡേഴ്‌സ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച 101 ചാക്ക് (5,050 കിലോഗ്രാം) പുഴുക്കലരി, 25 ചാക്ക് (1,250 കിലോഗ്രാം) കുത്തരി, 55 ചാക്ക് (2,750 കിലോഗ്രാം) ഗോതമ്പ് എന്നിവയാണു സിവില്‍സപ്‌ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസര്‍ റിപ്പോര്‍ട്ട് സഹിതം വെള്ളറട […]
Read more

പോലീസ് കായിക മേളക്ക് ഉജ്വല തുടക്കം ആദ്യ ദിനം മെഡൽ വേട്ടയിൽ മുന്നേറി വനിത ബറ്റാലിയൻ

47-ാമത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരുവനന്തപുരത്ത് പ്രൗഢോജ്വലമായ തുടക്കം. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി ആദ്യദിനം നടന്ന 16 കായിക ഇനങ്ങളിൽ കേരള ആംഡ് വുമൺ പോലീസ് സ ബറ്റാലിയൻ 42 പോയിൻ്റു കളോടുകൂടിഒന്നാം സ്ഥാനത്തെത്തി.41 യൂണിറ്റുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി കൊണ്ട് ഇന്ത്യ റിസേർവ്ഡ് ബറ്റാലിയൻ 40 പോയിന്റുകളുമായി തൊട്ടു പിന്നാലെയുണ്ട്. ഇന്ത്യ റിസർവ്ഡ് ബറ്റാലിയൻ വനിതാ വിഭാഗം ആദ്യമായി പങ്കെടുക്കുന്നു എന്ന സവിശേഷത […]
Read more

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: തുടർച്ചയായ നാല് ദിവസം സേവനങ്ങൾ തടസ്സപ്പെട്ടേക്കാം

അഞ്ചുദിവസത്തെ പ്രവൃത്തിദിനവും മറ്റ് പെൻഷൻ ആവശ്യങ്ങളും ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ഇത് വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ഈ മാസാവസാനം മറ്റൊരു പണിമുടക്ക് കൂടി നടത്താൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബാങ്ക് ശാഖകളിലെ പണമിടപാടുകളെയും നിക്ഷേപങ്ങളെയും പണിമുടക്ക് ബാധിച്ചേക്കാം. സെപ്റ്റംബർ 11 വെള്ളിയാഴ്ചയായതിനാലും തുടർന്നുള്ള രണ്ട് ദിവസങ്ങൾ (രണ്ടാം ശനിയും ഞായറും) ബാങ്ക് അവധിയായതിനാലും പലയിടങ്ങളിലും തുടർച്ചയായി നാല് ദിവസം സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. വിനായക ചതുർത്ഥി പ്രമാണിച്ച് സെപ്റ്റംബർ […]
Read more

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ല’;മന്ത്രി സണ്ണി ജോസഫ്അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധിപരിഹരിക്കാനാകില്ല

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ല. വൈദ്യുതി ഉടൻ വാങ്ങാൻ കഴിയില്ല. ഉത്പാദനം കുറഞ്ഞു ഉപഭോഗം കൂടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാർക്കറ്റിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നല്ലല്ലോ വൈദ്യുതി. കൃത്യമായ കരാറുകളിൽ ഏർപ്പെടണം, റെഗുലെറ്ററി കമ്മീഷൻ അനുമതി വേണം. […]
Read more

ഉയരം മാറി, ചരിത്രം പിറന്നു; ആതിരയ്ക്ക് റെക്കോർഡ് നേട്ടം

തിരുവനന്തപുരം: വർഷങ്ങളായി നിലനിന്ന റെക്കോർഡിനെ മറികടന്ന് ആതിര സോമരാജ്. 47-ാമത് കേരള പൊലീസ് അത്‌ലറ്റിക് ആൻഡ് ഗെയിംസിലെ വനിതാ ഹൈജമ്പിൽ കേരള ആംഡ് പൊലീസ് (KAP-5) താരം ആതിര സോമരാജ് 1.70 മീറ്റർ ഉയരം കീഴടക്കി സ്വർണത്തിനൊപ്പം പുതിയ റെക്കോർഡും സ്വന്തമാക്കി.2011ൽ KAP-1ന്റെ ടിന്റു എൻ. ഡി. സ്ഥാപിച്ച 1.66 മീറ്റർ റെക്കോർഡാണ് ആതിരയുടെ 1.70 മീറ്റർ ചാട്ടത്തോടെ പഴങ്കഥയായത്. 15 വർഷമായി നിലനിന്ന റെക്കോർഡ് 4 സെന്റിമീറ്റർ മെച്ചപ്പെടുത്തിയാണ് ആതിര പുതിയ ഉയരം കുറിച്ചത്.മത്സരവേദിയിൽ നിർണായകമായ […]
Read more

എലത്തൂരിൽ വേട്ടയാടപ്പെട്ട ഉദ്യോഗസ്ഥൻ ഇന്ന് എഡിജിപി; പി. ശശിക്കെതിരെ അന്വേഷണം ശക്തമാകുന്നു

പനമ്പിള്ളി നഗറിലെ ‘സമാന്തര അധികാരകേന്ദ്രം’ മുതൽ കോടികളുടെ ഇടപാടുകൾ വരെ പോലീസ് പരിശോധിച്ചേക്കും കൊച്ചി: അധികാരത്തിന്റെ തണലിൽ ഒരിക്കൽ വേട്ടയാടപ്പെട്ടുവെന്ന് ആരോപിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് അതേ സംവിധാനത്തിന്റെ തലപ്പത്ത്. എലത്തൂർ ട്രെയിൻ ആക്രമണക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഐപിഎസ് ഉദ്യോഗസ്ഥൻ പി. വിജയൻ ഇന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ ഉയർന്ന ഗുരുതര പരാതിയിൽ കൊച്ചി പോലീസ് അന്വേഷണം ശക്തമാക്കുകയാണ്. ചെന്നൈ വ്യവസായി മുഹമ്മദ് […]
Read more

അവതാരകയ്‌ക്ക്‌ വധ -ശിക്ഷ

ഈജിപ്തിൽ ആണ്. സംഘടിത ക്രിമിനൽ ഗ്രൂപ് ഉണ്ടാക്കി മയക്കുമരുന്ന് നിർമിച്ചു വിറ്റ ടി വി അവതാരകയ്‌ക്ക്‌ ഈജിപ്ത് കോടതി വധ -ശിക്ഷ വിധിച്ചു. 11 പേർക്ക് കൂടി ഈ ശിക്ഷ. 9 പേർക്ക് ജീവപര്യന്തം. അവിടെ അറിയപ്പെട്ട അൽ മെഹ്‌വർ ചാനലിലെ മിഷൻ ഇമ്പോസിബിൾ എന്ന ക്രൈം -സെക്യൂരിറ്റി ഷോ അവതാരക സാറ ഖലീഫ (39) യ്ക്കാണ് ശിക്ഷ. കോസ്‌മെറ്റിക് സർജറി ക്ലിനിക് ഉടമ കൂടിയായ ഇവർ ഇവന്റ്‌ മാനേജ്മെന്റ് കമ്പനിയും നിർമാണ കമ്പനിയും നടത്തിയിരുന്നു. 2025 […]
Read more

വണ്ടി മോഷ്ടിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാം? ബിഹാറിലെ ഗോപാൽഗഞ്ചിലെ മനോജ് യാദവിന്റെ ബുദ്ധി അൽപ്പം കടന്നുപോയി!

പുതുതായി വാങ്ങിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് മോഷ്ടാക്കളുടെ കൈയിൽപ്പെടാതിരിക്കാൻ അദ്ദേഹം ചെയ്തത് കേട്ടാൽ ആരും ഒന്ന് ഞെട്ടും. ക്രെയിൻ വിളിച്ചുവരുത്തി വണ്ടി നേരെ വീടിന്റെ പുരപ്പുറത്ത് കയറ്റിവെച്ചു! യാദവ് ഇസ്രയേലിലായതിനാൽ വാഹനത്തിന്റെ സുരക്ഷ ഒരു ഡ്രൈവറെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഡ്രൈവർ ജോലി ഉപേക്ഷിച്ചതോടെയാണ് പുത്തൻ വണ്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക തുടങ്ങിയത്. പിന്നെ അധികം ആലോചനയൊന്നുമുണ്ടായില്ല. മുറ്റത്ത് പാർക്ക് ചെയ്താൽ മോഷണം പോകാം; പുരപ്പുറത്ത് വെച്ചാൽ ആരും കൊണ്ടുപോകില്ല! അങ്ങനെ ക്രെയിൻ എത്തി, സ്കോർപിയോ ഉയർന്നു, ഒടുവിൽ ‘പുത്തനച്ചി […]
Read more

സിപിഎം സംസ്ഥാന സമിതിയിൽ കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം; തുടക്കമിട്ട് കണ്ണൂർ ഘടകം

തിരുവനന്തപുരം: സംഘടനാതലത്തിൽ തെറ്റുതിരുത്തൽ ലക്ഷ്യമിട്ട് ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച വിശാല കരട് റിപ്പോർട്ടിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ട് തീരെ പോരെന്നും, പാർട്ടിയുടെ യഥാർഥ പ്രശ്നങ്ങൾ ഉൾക്കൊള്ളാൻ ഇതിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു. കണ്ണൂരിൽ നിന്നുള്ള പ്രതിനിധികളാണ് ഔദ്യോഗിക പക്ഷത്തിന്റെ ഈ രേഖക്കെതിരായ വിമർശനങ്ങൾക്ക് തുടക്കമിട്ടത്. യോഗത്തിൽ ഉയർന്നുവന്ന പ്രധാന വിമർശനങ്ങൾ താഴെ പറയുന്നവയാണ്: മൊത്തം 20 പ്രതിനിധികളാണ് ഈ വിഷയത്തിലുള്ള ചർച്ചയിൽ പങ്കെടുത്തത്. തെറ്റുതിരുത്തൽ ലക്ഷ്യമിട്ട് ചേർന്ന […]
Read more
1 … 5 6 7 8 9 … 39

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.