പുതുതായി വാങ്ങിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് മോഷ്ടാക്കളുടെ കൈയിൽപ്പെടാതിരിക്കാൻ അദ്ദേഹം ചെയ്തത് കേട്ടാൽ ആരും ഒന്ന് ഞെട്ടും. ക്രെയിൻ വിളിച്ചുവരുത്തി വണ്ടി നേരെ വീടിന്റെ പുരപ്പുറത്ത് കയറ്റിവെച്ചു!
യാദവ് ഇസ്രയേലിലായതിനാൽ വാഹനത്തിന്റെ സുരക്ഷ ഒരു ഡ്രൈവറെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഡ്രൈവർ ജോലി ഉപേക്ഷിച്ചതോടെയാണ് പുത്തൻ വണ്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക തുടങ്ങിയത്.
പിന്നെ അധികം ആലോചനയൊന്നുമുണ്ടായില്ല. മുറ്റത്ത് പാർക്ക് ചെയ്താൽ മോഷണം പോകാം; പുരപ്പുറത്ത് വെച്ചാൽ ആരും കൊണ്ടുപോകില്ല!
അങ്ങനെ ക്രെയിൻ എത്തി, സ്കോർപിയോ ഉയർന്നു, ഒടുവിൽ ‘പുത്തനച്ചി പുരപ്പുറത്ത്’ സ്ഥാനം പിടിച്ചു.
വണ്ടിക്ക് സുരക്ഷ ഉറപ്പായെങ്കിലും ഇനി ഒരു ചോദ്യം മാത്രം—വീട്ടുകാർക്ക് പുരപ്പുറത്തേക്ക് കയറാൻ ക്രെയിൻ തന്നെ വിളിക്കേണ്ടിവരുമോ?



