Recent News

കണ്ഠരര് രാജീവരുടെ തന്ത്രി സ്ഥാനം: ഇന്നത്തെ ദേവസ്വം ബോർഡ് യോഗത്തിന് ശേഷം തീരുമാനം

ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ തന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് നിർണായക തീരുമാനമെടുത്തേക്കും. ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിന് ശേഷമായിരിക്കും വിഷയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
തന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കണോ അതോ തുടരാൻ അനുവദിക്കണോ എന്ന കാര്യത്തിൽ ബോർഡിനുള്ളിൽ ചർച്ചകൾ സജീവമാണ്. വിഷയം നിയമപരമായും ആചാരപരമായും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.