Recent News

Category: National News

നീറ്റിന് ശേഷം അടുത്തതെന്ത്? തുടർ സമര പരിപാടികൾ ആലോചിക്കാൻ ‘പാറ്റകൾ’, ദീപ്കെയുടെ വസതിയിൽ യോഗം

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം ലക്ഷ്യം കണ്ടതിന് ശേഷം തുടർ സമര പരിപാടികൾ ആലോചിക്കാൻ കോക്റോച്ച് ജനത പാർട്ടി (സിജെപി) ഒരുങ്ങുന്നു. മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും. ഓഗസ്റ്റ് അഞ്ചിനാണ് യോഗം നടക്കുക. സമരക്കാർക്കെതിരായ നിയമനടപടികൾ, തുടർ സമരപരിപാടികൾ, സംഘടന ശക്തിപ്പെടുത്തൽ മുതലായവ ചർച്ചയാകും. യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായങ്ങൾ ആരായാൻ പ്രധാന നേതാക്കൾക്ക് […]
Read more

എഥനോൾ പെട്രോളിനെതിരെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ അരവിന്ദ് കേജ്‌രിവാൾ

കേന്ദ്ര സർക്കാരിന്റെ ഇ20 (E20 – 20% എഥനോൾ കലർത്തിയ) പെട്രോൾ നയത്തിന് എതിരെ ആം ആദ്മി പാർട്ടി (AAP) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ന്യൂഡൽഹി ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) പ്രകാരം പൊതുയോഗങ്ങൾ വിലക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങൾ (സെക്ഷൻ 163) നിലനിൽക്കുന്നതിനാലാണ് അനുമതി നൽകാതിരുന്നത്
Read more

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമാകുന്നു; പ്രളയ ഭീഷണിയെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മഴക്കെടുതിയും പ്രളയ ഭീഷണിയും രൂക്ഷമാകുന്നു. പ്രമുഖ നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ അളവിൽ ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിൽ പലയിടങ്ങളിലും ഗതാഗത തടസ്സവും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.പ്രളയബാധിത മേഖലകളിൽ ദുരന്തനിവാരണ സേനയുടെയും (NDRF) പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ […]
Read more

നേപ്പാളിൽ വർഗീയ കലാപം: മൂന്നുപേർ കൊലപ്പെട്ടു

നേപ്പാളിലെ അതിർത്തി ജില്ലകളിലുണ്ടായ വർഗീയ കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.സംഘർഷം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തുസ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സമാധാനവും സാമൂഹിക ഐക്യവും പാലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു
Read more

എക്സിൽനിന്ന് ബിജെപി നീക്കി, പക്ഷേ, മോദിയുടെ അനുയായി: പാർട്ടി വിട്ട് ഷെഹ്സാദ് പൂനാവാല

ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാർട്ടിയിൽനിന്ന് രാജിവച്ചു. ബിജെപിയുടെ ഉന്നത നേതൃത്വത്തിന് അദ്ദേഹം രാജി സമർപ്പിച്ചതായും വ്യക്തിപരമായ കാരണങ്ങളാണു തീരുമാനത്തിനു പിന്നിലെന്നുമാണു വിവരം. സിഎൻഎൻ-ന്യൂസ് 18 ആണ് സ്രോതസുകളെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസവും വിവിധ വിഷയങ്ങളിൽ ബിജെപിക്കു വേണ്ടി അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. ഷെഹ്സാദ് പൂനാവാലയുടെ രാജി സംബന്ധിച്ചു പാർട്ടിയിൽനിന്നോ പൂനാവാലയിൽനിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്റെ എക്സ് പ്രൊഫൈലിലെ വിവരങ്ങളിൽനിന്ന് ബിജെപിയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര […]
Read more

പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി(88) വിടവാങ്ങി. ബെംഗളൂരുവില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.1938 മെയ് 17 ന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുന റാണി തന്റെ ഏഴാമത്തെ വയസ്സില്‍ തെലുങ്ക് ക്ലാസിക് ത്യാഗയ്യ (1946) എന്ന ഗാനത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയിലുടനീളം നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ആലപിച്ചു. സിംഹള ഗാനങ്ങളിലൂടെ ശ്രീലങ്കന്‍ […]
Read more

ഇന്ത്യയിലെമേധാവിക്കെതിരെ കേസ്നീറ്റ് ചോദ്യപേപ്പർ ചോർച്ച സമരത്തിനിടെ പ്രധാനമന്ത്രിയുടെ AI ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത എ ഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മെറ്റ ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനെതിരെ കേസെടുത്തത്. വ്യവസായി എസ് അരവിന്ദ് റെഡ്ഡി, ബിജെപി നേതാവ് സായ് കിരണ്‍ എന്നിവരാണ് പരാതിക്കാര്‍. നിരവധി സോഷ്യല്‍ മീഡിയ യൂസേഴ്‌സിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത വീഡിയോ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് […]
Read more

മെഡിക്കൽ – PG പരീക്ഷ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ചോദ്യപേപ്പർ വാട്‌സ്ആപ്പിൽ; ഒഡീഷയിൽ വീണ്ടും പരീക്ഷാക്രമക്കേട്

ഒഡീഷയിൽ മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടയിൽ ചോദ്യപേപ്പർ വാട്‌സ്ആപ്പിൽ പ്രചരിച്ചെന്ന് പരാതി. സംഭവത്തെ തുടർന്ന് അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഓൾ ഒഡീഷ മെഡിക്കൽ പിജി പരീക്ഷ ജൂലായ് 27നാണ് നടന്നത്. എംഎസ്/എംഡി ബാച്ചിന്റെ ജനറൽ സർജറി സെക്കൻഡ് പേപ്പറിന്റെ ചോദ്യപേപ്പറാണ് പിജി വിദ്യാർത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചത്. പരീക്ഷ നടക്കുന്നതിനിടെ ചില ഫോൺ നമ്പറുകളിൽ നിന്നും പരീക്ഷയുടെ ഉത്തരങ്ങൾ സർക്കുലേറ്റ് ചെയ്തതായും വിവരമുണ്ട്. ഭുവനേശ്വറിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി തനിക്ക് […]
Read more

പി.എം. ശ്രീ പദ്ധതി: സംസ്ഥാനങ്ങളുടെ തീരുമാനത്തിന് മുൻഗണന നൽകി കേന്ദ്രം. പദ്ധതിയിൽ ചേരാനോ പിന്മാറാനോ ഉള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽനിന്നും പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ പിഎം ശ്രീയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്. കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. പദ്ധതിയിൽ നിന്ന് […]
Read more

സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ ഒട്ടും താല്‍പര്യമില്ല, സമ്മര്‍ദ്ദത്തോടെയല്ല ആസ്വദിച്ച്‌ കളിക്കാനാണ് താല്‍പര്യം: സഞ്ജു സാംസണ്‍

തിരുവനന്തപുരം: സ്വന്തം ടീമംഗങ്ങളുമായി നിരന്തരം മത്സരിക്കേണ്ടി വരുന്ന സാഹചര്യങ്ങളോട് തനിക്ക് താൽപ്പര്യമില്ലെന്നും, വലിയ സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ ക്രിക്കറ്റ് പൂർണ്ണമായി ആസ്വദിച്ച് കളിക്കാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകളും കളിശൈലിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തുറന്നുപറഞ്ഞത്. മത്സരങ്ങളുടെ തീവ്രതയും ഉയർന്ന സമ്മർദ്ദവും കളിക്കാരെ മാനസികമായി തളർത്തുമെന്നും, എന്നാൽ കളിയെ അതിന്റെ ആത്മാവറിഞ്ഞ് സ്നേഹിക്കുമ്പോഴാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന വിവരങ്ങൾ:മത്സരബുദ്ധിയേക്കാൾ സൗഹൃദത്തിന് […]
Read more
1 4 5 6 7 8

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.