Recent News

Category: National News

25 വർഷത്തേക്ക് ലോക്സഭസീറ്റുകൾ543നിലനിർത്തണം-മല്ലികാർജുൻ ഖാർഗെ

ലോക്സഭയിലെ നിലവിലുള്ള 543 സീറ്റുകൾ അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടുലോക്സഭാ അംഗസംഖ്യയും സംസ്ഥാനങ്ങളിലെ സീറ്റ് വിഹിതവും അടുത്ത 25 വർഷത്തേക്ക് 543 ആയി തുടരുക.2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് 33 ശതമാനം (മൂന്നിലൊന്ന്) സംവരണം നടപ്പിലാക്കണം.മണ്ഡല പുനർനിർണയവുമായി (Delimitation) ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസ്ഥാനങ്ങളുമായും മുൻകൂട്ടി പങ്കുവെക്കാനും പഠനത്തിന് അവസരം നൽകാനും തയ്യാറാകണം.
Read more

മാടക്കര മുസ്ലിം പള്ളിയിൽ പൊലീസ് കയറിയ സംഭവം: എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം

മാടക്കര മുസ്ലിം പള്ളിയിൽ പൊലീസ് കയറിയ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഡിഐജി നോർത്ത് സോണിന്റെ നിർദേശ പ്രകാരമാണ് സ്ഥലംമാറ്റം. പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ. രമ എംഎൽഎയും നടപടി ആവശ്യപ്പെട്ടിരുന്നു. ചോമ്പാല എസ്എച്ച്ഒ ഷമീൽ അടക്കം സ്റ്റേഷനിലെ അഞ്ച് പേർക്കാണ് സ്ഥലം മാറ്റം. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവും എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിയിലെത്തിയ പൊലീസ് ലാത്തി വീശിയാണ് സംഘർഷം പിരിച്ചു വിട്ടത്. പാണക്കാട് നടത്തിയ […]
Read more

നാരങ്ങ മുറിച്ച് പ്രാർത്ഥിച്ചപ്പോൾ മഴ മാറിയെന്ന് ബിജെപി എംപി; വിലക്കയറ്റം കുറയ്ക്കാൻ ഒരു നാരങ്ങ കൂടി മുറിക്കൂവെന്ന് കോൺഗ്രസ്

നാരങ്ങ മുറിച്ച് മഴ നിർത്തിയെന്ന ബിജെപി എംപി ഭോജ്‌രാജ് നാഗിന്റെ പരാമർശത്തെ പരിഹസിച്ച് ഛത്തീസ്ഗഡ് കോൺഗ്രസ് അദ്ധ്യക്ഷൻ ദീപക് ബൈജ്. നാഗ് പ്രസംഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.മുഖ്യമന്ത്രി സന്ദർശനം നടത്താനിരിക്കെ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാൻ മഹാദേവനെ വിളിച്ച് പ്രാർത്ഥിച്ച് ഒരു നാരങ്ങ മുറിച്ചു. അതോടെ മഴ നിന്നു’, എന്നാണ് ഛത്തീസ്ഗഡിലെ കാങ്കറിൽ നിന്നുള്ല ബിജെപി എംപി ഭോജ്‌രാജ് നാഗ് പറഞ്ഞത്. പൊതുവേദിയിൽ മന്ത്രവാദ രീതികളെക്കുറിച്ച് ഇടയ്ക്കിടെ […]
Read more

വി.സി നിയമന തർക്കം: ഗവർണറും സർക്കാരും ധാരണയിലെത്തി; സിസയും, സജിയും തുടരും, കരാർ ഒപ്പുവച്ചു

ന്യൂഡൽഹി: വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒപ്പിട്ട ഒത്തുതീർപ്പ് കരാർ സുപ്രീം കോടതിക്ക് കൈമാറി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ചാൻസലറുടെ പ്രതിനിധിയും, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടത്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് കരാർ. കരാറിന്റെ പകർപ്പ് മാതൃഭൂമി ഓൺലൈനിന് ലഭിച്ചു.
Read more

കുംഭമേളയ്ക്ക് ചെലവാക്കുന്ന തുകയുടെ 0.1% നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം- ജസ്റ്റിസ് വരാലെ

സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ. കുംഭമേളയ്ക്കായി ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ മറാഠി മീഡിയം സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ശിർപൂരിൽ താൻ പഠിച്ച സ്കൂ‌കൂളിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വരാലെ. കുംഭമേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന […]
Read more

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക്; അതിർത്തി തർക്കം സംബന്ധിച്ച ചർച്ച ചൊവ്വാഴ്ച

അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക് പോകും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അജിത് ഡോവൽ ചൊവ്വാഴ്ച ചർച്ച നടത്തും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അടുത്തമാസം ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കെത്തും എന്ന സൂചനയ്ക്കിടയാണ് ഡോവലിൻറെ സന്ദർശനം. അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ സർവ്വെ ഓഫ് ഇന്ത്യ മാപ്പിൽ ഉൾപ്പെടുത്തിയതിൽ അടുത്തിടെ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. യുഎസ് അംബാസഡർ സെർജിയോ ഗോർ ദലൈലാമയെ കാണും എന്ന റിപ്പോർട്ടുകളും […]
Read more

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കത്ത്

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കത്ത് സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുള്‍പ്പെടെ 21 പേര്‍ ഒപ്പിട്ട കത്തില്‍, കോടതി ഉത്തരവുകള്‍ ലംഘിക്കപ്പെട്ടുവെന്നും ഇമ്രാന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് 21 പേരുള്‍പ്പെടുന്ന മുന്‍ ക്യാപ്റ്റന്മാര്‍ കത്തയച്ചു. ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് […]
Read more

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ജോഷി മഠ്മാര്‍വാരി റോഡ് ഒലിച്ചു പോയി, സംസ്ഥാനത്ത് 72ലധികം റോഡുകള്‍ അടച്ചു

ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ജോഷി മഠ്മാര്‍വാരി റോഡ് ഒലിച്ചു പോയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. മണ്ണിടിച്ചിലും പാറ വീഴ്ചയും മൂലം സംസ്ഥാനത്ത് 72ലധികം റോഡുകള്‍ അടച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Read more

CJP പ്രവർത്തകന്റെ പിതാവിന്റെ കൊലപാതകം; ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെടുത്തി സുവേന്ദു അധികാരി

CJP പ്രവർത്തകന്റെ പിതാവിന്റെ കൊലപാതകത്തെ ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെടുത്തി ബിജെപി നേതാവ് സുവേന്ദു അധികാരി. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.കൊലപാതക സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട സുവേന്ദു അധികാരി, സംഭവത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.അതേസമയം, കൊലപാതകവും ഡൽഹിയിലെ പ്രതിഷേധവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
Read more

ഡൽഹി മെട്രോയിൽ സി.ഐ.എസ്.എഫ് ജവാന്റെ മോശം പെരുമാറ്റം; കർശന നടപടിയെന്ന് സേന

ഡൽഹി മെട്രോയിൽ യാത്രക്കാരനോട് സി.ഐ.എസ്.എഫ് ജവാൻ മോശമായി പെരുമാറിയെന്ന പരാതിയിൽ കർശന നടപടിയുണ്ടാകുമെന്ന് സി.ഐ.എസ്.എഫ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സേനയുടെ പ്രതികരണം.യാത്രക്കാരനുമായി ജവാൻ തർക്കിക്കുന്നതും മോശമായി പെരുമാറുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു.സേനാംഗങ്ങളുടെ പെരുമാറ്റത്തിൽ കർശന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Read more
1 2 3 4 8

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.