Recent News

പന്ത് കാറ്റിൽ പറത്തി അഭിഷേക്; 91 പന്തിൽ 233 റൺസുമായി റൺവേട്ട!

ഇന്റർ-ഡിസ്ട്രിക്റ്റ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കാണികളെ ആവേശത്തിലാഴ്ത്തി അഭിഷേകിന്റെ ബാറ്റിങ് വെടിക്കെട്ട്. മൈതാനത്തിന്റെ എല്ലാ കോണിലേക്കും ബൗണ്ടറികൾ പയിച്ച താരം വെറും 91 പന്തിൽ നിന്ന് 233 റൺസ് നേടി ചരിത്രപരമായ ഇന്നിങ്സാണ് പുറത്തെടുത്തത്. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച അഭിഷേകിന്റെ ഈ ബാറ്റിങ് മികവിൽ എതിർ ടീമിന്റെ ബൗളിങ് നിര പൂർണ്ണമായും തകരുകയായിരുന്നു.
ഏകദിന ക്രിക്കറ്റിൽ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ഇത്തരം ഒരു താണ്ഡവം ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറുകളിലൊന്നാണ്. സിക്സറുകളുടെയും ഫോറുകളുടെയും മഴ പെയ്യിച്ച ഈ ഉജ്ജ്വല നേട്ടത്തോടെ ടൂർണമെന്റിലെ പ്രധാന ആകർഷണമായി അഭിഷേക് മാറിയിരിക്കുകയാണ്. താരത്തിന്റെ ഈ മിന്നും പ്രകടനം ടീമിന്റെ കൂറ്റൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.