എൽ.ഡി.എഫ് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ച കെ.വി. തോമസിനായി ഒരു കോടിയിലധികം രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചതായി കണക്കുകൾ. ആകെ 1,16,86,493 രൂപയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായി ഖജനാവിൽ നിന്ന് നൽകിയത്.അദ്ദേഹത്തിന് ഹോണറേറിയമായി 39,38,710 രൂപയും, പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പള ഇനത്തിൽ 61,83,500 രൂപയും നൽകി. കൂടാതെ ഇന്ധന ചിലവിലേക്ക് 2,20,429 രൂപയും മറ്റ് ആവശ്യങ്ങൾക്കായി 39,000 രൂപയും ചിലവഴിച്ചിട്ടുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ വൻതുക ഡൽഹിയിലെ പ്രതിനിധിക്കായി ചിലവിട്ടതെന്ന വിവരം […]
Read more