Recent News

Author: Nireeshanam News

PSC പരീക്ഷാ ക്രമക്കേട്: ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ പി.എസ്.സി യോഗം ഇന്ന്; നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായി മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ പറഞ്ഞിരുന്നു. പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേട് ആരോപിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച് ആരോപണവിധേയർക്കെതിരെ കൂടുതൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമായതിനാൽ വിജിലൻസ് ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അനുമതിയെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി തുടർനടപടി […]
Read more

സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ; നടി ലക്ഷ്മി പ്രിയക്കെതിരെ അൻസിബ ഹസൻ നൽകിയ കേസിൽ വിധി ഇന്ന്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നടി അൻസിബ ഹസൻ, നടി ലക്ഷ്മി പ്രിയക്കെതിരെ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് അൻസിബ നിയമനടപടിയിലേക്ക് കടന്നത്. താരങ്ങൾക്കിടയിലെ ഈ നിയമപോരാട്ടത്തിൽ ഇന്നത്തെ കോടതി വിധി ഏറെ നിർണായകമാണ്. സോഷ്യൽ മീഡിയയിലെ അതിരുകടന്ന വിമർശനങ്ങൾക്കും പരാമർശങ്ങൾക്കും എതിരെയുള്ള പോരാട്ടമെന്ന നിലയിൽ സിനിമാ ലോകവും ഏറെ പ്രാധാന്യത്തോടെയാണ് ഈ കേസിനെ […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനക്കോള്ള: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണവും ഫൊറന്‍സിക് ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുനസംഘടിപ്പിച്ച എസ്‌ഐടിയുടെ വിശദാംശങ്ങള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ആര്‍ജെഡി എംപി സുധാകര്‍ സിങ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. എന്നാല്‍ സംഭാവനാ തട്ടിപ്പ് കേസ് രാഷ്ട്രീയവല്‍കരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് […]
Read more

വിദ്യാർത്ഥികളോട് മാപ്പ് പറയണം: കേന്ദ്ര സർക്കാരുമായി CJP നേതാക്കളുടെ ചർച്ച ആരംഭിച്ചു

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പോലീസ്-CRPF നടപടികളിൽ പ്രതിഷേധിച്ച് സേനകൾ പരസ്യമായി മാപ്പ് പറയണമെന്ന് CJP ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് CJP മുതിർന്ന നേതാക്കൾ കേന്ദ്ര സർക്കാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലവും തുടർനടപടികളും വായിക്കാം.
Read more

“എന്നെ ഹീറോ ആക്കരുത്; ഒരു മനുഷ്യനെ നായകനാക്കിയതിന്റെ ഭവിഷ്യത്താണ് ഇപ്പോൾ അനുഭവിക്കുന്നത്, ആ തെറ്റ് ആവർത്തിക്കരുത്”: അഭിജിത്ത് ദീപകെ

വ്യക്തിപൂജകൾക്കെതിരെയും നായകസങ്കൽപ്പങ്ങൾക്ക് പിന്നാലെ പോകുന്നതിനെതിരെയും പ്രതികരിച്ച് അഭിജിത്ത് ദീപകെ. തന്നെയൊരു ഹീറോ ആയി ചിത്രീകരിക്കരുതെന്നും, മുൻപ് നടന്ന ഇത്തരം തെറ്റുകളുടെ പ്രത്യാഘാതങ്ങളാണ് നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.
Read more

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം!

ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ രാജ്യത്തുടനീളം അണമുറിയാതെ തുടർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) യുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ സമരത്തിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഒടുവിൽ മുട്ടുമടക്കിയത്. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന മന്ത്രിയുടെ രാജി അംഗീകരിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. പൊലീസ് നടപടികളും വെല്ലുവിളികളും മറികടന്ന് മുന്നേറിയ ഈ സമരം വിജയം കണ്ടത് രാജ്യത്തെ യുവജനതയ്ക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. അധിക്ഷേപങ്ങളെ […]
Read more

സിജെപി പ്രതിഷേധം: പേളി മാണിയുടെ നിലപാടിനെ രഞ്ജിനി ഹരിദാസുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ വിമർശനം

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രമുഖ അവതാരകയും നടിയുമായ പേളി മാണി എടുത്ത നിലപാടിനെ രഞ്ജിനി ഹരിദാസിന്റെ പ്രതികരണവുമായി താരതമ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. വിഷയത്തിൽ ഇരുവർക്കുമിടയിലെ നിലപാടുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഉപയോക്താക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കുന്നത്. മുമ്പ് ബിഗ് ബോസ് ഷോയിൽ വെച്ച് ഇരുവർക്കുമിടയിൽ ഉണ്ടായ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പലരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പേളിയുടെ പോസ്റ്റുകൾക്ക് താഴെ ഇരുവരുടെയും പ്രതികരണങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകൾ സജീവമാണ്. […]
Read more

കെഎസ്ആർടിസിയിൽ രൂക്ഷമായ ബസ് ക്ഷാമം; പുതിയ 1900 ബസുകൾ വേണമെന്ന് സർക്കാരിന് സിഎംഡിയുടെ കത്ത്

സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ ബസ് ക്ഷാമം രൂക്ഷമാകുന്നു. സർവീസുകൾ കൃത്യമായി നടത്താൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കാൻ 1900 പുതിയ ബസുകൾ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി സിഎംഡി സർക്കാരിന് കത്തയച്ചു.പഴയ ബസുകൾക്ക് അറ്റകുറ്റപ്പണികൾ വൈകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് ദിനംപ്രതി യാത്രക്കാരെ വലിയ രീതിയിൽ ദുരിതത്തിലാക്കുന്നുണ്ട്. പല റൂട്ടുകളിലും സർവീസുകൾ വെട്ടിച്ചുരുക്കേണ്ടി വന്നതാണ് അടിയന്തര നടപടിക്ക് പ്രേരകമായത്. പുതിയ ബസുകൾ ഘട്ടങ്ങളായി എത്തിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പൊതുഗതാഗത സംവിധാനം പൂർണ്ണമായും താളംതെറ്റുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. വിഷയത്തിൽ […]
Read more

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

കരിങ്കടലില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശ കാര്യ മന്ത്രാലയമാണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. റഷ്യന്‍ തീരത്തു കൂടി സഞ്ചരിക്കുന്നതിനിടെയാണ് എംവി ഒമോര്‍ഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. ജൂലൈ 18നായിരുന്നു ആക്രമണം. മൂന്ന് ഇന്ത്യക്കാരടക്കം 10 പേരാണ് കപ്പലിലുണ്ടായിരുന്നത്. മറ്റ് രണ്ട് ഇന്ത്യക്കാർ സുരക്ഷിതമാണെന്നാണ് വിവരം. കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ അന്താരാഷ്ട്ര വേദികളില്‍ പ്രതിഷേധമറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. […]
Read more

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; പാരാ പവർലിഫ്റ്റിങ്ങിൽ ജണ്ടു കുമാറിന് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ തിളക്കം. പാരാ പവർലിഫ്റ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത ജണ്ടു കുമാർ രാജ്യത്തിനായി വെങ്കല മെഡൽ കരസ്ഥമാക്കി. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് തുടക്കമായിരിക്കുകയാണ്. കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെയാണ് ജണ്ടു കുമാർ ഇന്ത്യക്കായി മെഡൽ ഉറപ്പിച്ചത്. താരത്തിന്റെ ഈ നേട്ടത്തിൽ കായികലോകത്ത് നിന്നും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദനപ്രവാഹം തുടരുകയാണ്. ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ മികച്ചൊരു മുന്നേറ്റമാണിത് പാരാ അത്‌ലറ്റുകളുടെ മികച്ച പ്രകടനങ്ങൾ രാജ്യത്തിന് […]
Read more
1 27 28 29 30 31 33

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.