Recent News

ഛത്തീസ്ഗഡ് ബിജാപൂർ ജില്ലയിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ എട്ട് മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പൂർ: ഛത്തീസ്ഗഡിലെ നക്സൽ ബാധിത മേഖലയായ ബിജാപൂരിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ എട്ട് മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് മുമ്പിൽ കീഴടങ്ങി. സർക്കാരിന്റെ പുനരധിവാസ നയങ്ങളിൽ ആകൃഷ്ടരായും, മാവോയിസ്റ്റ് സംഘടനകളിലെ ചൂഷണത്തിലും അടിച്ചമർത്തലുകളിലും പ്രതിഷേധിച്ചുമാണ് ഇവർ മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയത്.

പോലീസിനും സെൻട്രൽ റിസർവ് പോലീസ് സേനയ്ക്കും (CRPF) മുമ്പാകെയാണ് മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങിയത്. കീഴടങ്ങിയവർക്കെതിരെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ നിലവിലുണ്ട്.

മുഖ്യധാരയിലേക്ക് തിരികെവരുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായങ്ങളും മറ്റ് പുനരധിവാസ പാക്കേജുകളും വേഗത്തിൽ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മാവോയിസ്റ്റ് പാത വെടിഞ്ഞ് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും സർക്കാരിന്റെ പുതിയ പദ്ധതികൾ പ്രയോജനപ്പെടുത്താമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.