Recent News

ഒമാനിൽ ബസുകളിൽ ക്യാഷ് ടിക്കറ്റ് നിർത്തലാക്കുന്നു; ആഗസ്റ്റ് 1 മുതൽ ഡിജിറ്റൽ പേയ്മെന്റ് മാത്രം

മസ്‌കറ്റ്: ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക്. ബസുകളിൽ ഇനിമുതൽ പണമായി (Cash) ടിക്കറ്റ് എടുക്കുന്ന രീതി പൂർണ്ണമായി നിർത്തലാക്കുന്നതായി അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന ആഗസ്റ്റ് 1 മുതൽ ബസുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ മാത്രമായിരിക്കും ലഭ്യമാക്കുക.

യാത്രക്കാർക്ക് കൂടുതൽ സുഗമവും വേഗതയേറിയതുമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെയും, ഗതാഗത മേഖലയെ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നിർണ്ണായക തീരുമാനം.

പണമിടപാടുകൾ ഒഴിവാക്കി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ ഗതാഗത മേഖല നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാൽവെപ്പാണിത്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.