Recent News

Author: Nireeshanam News

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ ദീപ (23) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ വീട്ടിൽ വച്ചാണ് ദീപ വിഷം കഴിച്ചത്.
Read more

നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ടുപേരെ കാണാനില്ല

നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. പൂമുഖത്തു രാജീവ് ആണ് മരിച്ചത്. രാജീവിന്റേത് തന്നെയാണ് വള്ളം. വള്ളത്തിലുണ്ടായിരുന്ന രാജീവിന്റെ മരുമകനേയും ചെരുമകനേയും കാണാതായിട്ടുണ്ട്. 12 പേരടങ്ങുന്ന വള്ളമാണ് നീണ്ടകര അഴിമുഖത്ത് മറിഞ്ഞത്. കോസ്റ്റൽ പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
Read more

നീ മോദിയുടെ രാജി ആവശ്യപ്പെടുമോ?’; നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് ബംഗളൂരുവിൽ മർദ്ദനം; നാലംഗ സംഘത്തിനായി പോലീസ്‌ തിരച്ചിൽ

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെംഗളൂരു ബെൽ സർക്കിളിൽ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാർത്ഥിയെ അക്രമിച്ചത്. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ വഴ തടഞ്ഞുനിർത്തിയ അക്രമികൾ, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്. മരത്തടികൾ കൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമികൾ എല്ലാവരും മുഖം മറച്ചിരുന്നുവെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ […]
Read more

ഇനി മണിക്കൂറുകൾ മാത്രം, കടലോളം പ്രതീക്ഷയിൽ തീരം; നീണ്ട 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് മൺസൂൺ കാലയളവിൽ ഏർപ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. ജൂൺ ഒൻപതിന് ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രിയോടെയാണ് അവസാനിക്കുന്നത്. കടലോളം പ്രതീക്ഷയുമായി സംസ്ഥാനത്ത് ആയിരത്തോളം യാനങ്ങൾ ചാകരക്കോള് കൊയ്യാൻ കടലിലേക്ക് ഇറങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ട്രോളിങ് നിരോധനകാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ച രീതിയിൽ മത്സ്യം ലഭിച്ചിരുന്നതിനാൽ വൻതോതിൽ ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. കരിക്കാടി, കഴന്തൻ ചെമ്മീൻ, ഓണക്കണവ, ഒട്ടുകണവ, പേക്കണവ, കിളിമീൻ, ഉലുവ, കണ്ണൻ അയല തുടങ്ങിയവ […]
Read more

ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ട! ഈ മണ്ഡലകാലത്ത് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം

ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ട! ഈ മണ്ഡലകാലത്ത് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഈ മണ്ഡലകാലത്ത് ശബരിമലയിൽ അരവണ നിർമ്മാണത്തിന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കാനാണ് തീരുമാനം. മിൽമ നെയ്യ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം നടക്കുന്നതിനിടെയാണ് തീരുമാനംതിരുവനന്തപുരം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിര്‍മാണത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം […]
Read more

​കോർപ്പറേഷൻ കൗൺസിൽ യോഗം: ‘ഒരാളും ഇന്ന് അയോഗ്യനാവില്ല, അവധി അപേക്ഷ നൽകിയവർക്കെല്ലാം അനുവദിച്ച ചരിത്രമേയുള്ളൂ’ – മേയർ വി.വി. രാജേഷ്

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ അയോഗ്യനാക്കണമെന്ന പ്രതിപക്ഷത്തിന്റെ (എൽ.ഡി.എഫ് – യു.ഡി.എഫ്) ആവശ്യങ്ങൾക്കിടെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതികരണവുമായി മേയർ വി.വി. രാജേഷ്.അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനത്തിന് അയോഗ്യത വരുമെന്നിരിക്കെ, സുഗതൻ സമർപ്പിച്ച അവധി അപേക്ഷ കൗൺസിൽ പാസാക്കുമെന്നും, ഒരാളും അയോഗ്യനാവില്ലെന്നും മേയർ വ്യക്തമാക്കി.
Read more

അടിസ്ഥാന സൗകര്യങ്ങളില്ല; ബിഹാറിൽ പ്രതിഷേധവുമായി ‘ജെന്‍ ആല്‍ഫ’; അധ്യാപകരുടെ സാലറി പിടിച്ചുവയ്ക്കുമെന്ന് അധികൃതർ

ബിഹാറിലെ ഗയ ജില്ലയില്‍ സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തി വിദ്യാര്‍ത്ഥികള്‍. സിമുവാര മിഡില്‍ സ്‌കൂളിലെ ആറു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. നാല് കിലോമീറ്റര്‍ മാര്‍ച്ച് നടത്തി തേക്കാരി എസ്ഡിഎം ഓഫീസിലെത്തിയ വിദ്യാര്‍ത്ഥികള്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉടനടി തന്നെ വിദ്യാഭ്യാസ വകുപ്പ് പ്രശ്‌നത്തില്‍ ഇടപെട്ടു. വിവിധ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമേ സ്‌കൂള്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അധികൃതര്‍ നല്‍കിയിട്ടുണ്ട്. മതിയായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ […]
Read more

പി.എം.ശ്രീയുമായി മുന്നോട്ടു പോകാൻയു.ഡി.എഫ് യോഗം തീരുമാനിച്ചിട്ടില്ലമന്ത്രിസഭ ഉപസമിതിതീരുമാനിക്കും.

യു.ഡി.എഫ് യോഗം തീരുമാനിച്ചിട്ടില്ലമന്ത്രിസഭ ഉപസമിതിതീരുമാനിക്കും.പി.കെ. കുഞ്ഞാലിക്കുട്ടി പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാത്രമാണ് മറുപടി പറഞ്ഞത്. പിഎം ശ്രീയില്‍ യുഡിഎഫിനും ലീഗീനും ഒരേ അഭിപ്രായം ആണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് […]
Read more

എക്സിൽനിന്ന് ബിജെപി നീക്കി, പക്ഷേ, മോദിയുടെ അനുയായി: പാർട്ടി വിട്ട് ഷെഹ്സാദ് പൂനാവാല

ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാർട്ടിയിൽനിന്ന് രാജിവച്ചു. ബിജെപിയുടെ ഉന്നത നേതൃത്വത്തിന് അദ്ദേഹം രാജി സമർപ്പിച്ചതായും വ്യക്തിപരമായ കാരണങ്ങളാണു തീരുമാനത്തിനു പിന്നിലെന്നുമാണു വിവരം. സിഎൻഎൻ-ന്യൂസ് 18 ആണ് സ്രോതസുകളെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസവും വിവിധ വിഷയങ്ങളിൽ ബിജെപിക്കു വേണ്ടി അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. ഷെഹ്സാദ് പൂനാവാലയുടെ രാജി സംബന്ധിച്ചു പാർട്ടിയിൽനിന്നോ പൂനാവാലയിൽനിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്റെ എക്സ് പ്രൊഫൈലിലെ വിവരങ്ങളിൽനിന്ന് ബിജെപിയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര […]
Read more

പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി(88) വിടവാങ്ങി. ബെംഗളൂരുവില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.1938 മെയ് 17 ന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുന റാണി തന്റെ ഏഴാമത്തെ വയസ്സില്‍ തെലുങ്ക് ക്ലാസിക് ത്യാഗയ്യ (1946) എന്ന ഗാനത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയിലുടനീളം നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ആലപിച്ചു. സിംഹള ഗാനങ്ങളിലൂടെ ശ്രീലങ്കന്‍ […]
Read more
1 20 21 22 23 24 33

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.