Recent News

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഗുരുവായൂരില്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ഇന്നലെ രാവിലെ ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ എട്ടു വരെയുള്ള ആദ്യഘട്ടത്തില്‍ നിരവധി ഭക്തര്‍ ഇതുവഴി ശ്രീഗുരുവായൂരപ്പ ദര്‍ശന സായൂജ്യം നേടി. രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയില്‍ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നാട മുറിച്ച് വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധനക്ക് ശേഷം കെ. രഘുനാഥന്‍ പിള്ള എന്ന ഭക്തനാണ് ആദ്യ വെര്‍ച്വല്‍ ക്യൂ ദര്‍ശനം നേടിയത്. ഇടവിട്ട് പെയ്ത മഴയും, പ്രതികൂല കാലാവസ്ഥയും മറികടന്നെത്തിയ നൂറിലേറെ ഭക്തര്‍ക്ക് ആദ്യ മണിക്കൂറില്‍ ദര്‍ശനം സാധ്യമായി. ഉച്ചയ്‌ക്ക് 1 മണി വരെ 1800 ഭക്തര്‍ വെര്‍ച്വല്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തിരുന്നു

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.