Recent News

കനത്ത മഴ മുന്നറിയിപ്പ്: സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ: വയനാട്ടിൽ യാത്രാ നിയന്ത്രണം; അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ.വയനാട് ജില്ലയിൽ മഴ കനത്ത സാഹചര്യത്തിലും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലും ജില്ലയിൽ ശക്തമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലകളിലൂടെയുള്ള യാത്രകൾക്ക് വൻ അപകടസാധ്യതയുള്ളതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
പ്രത്യേകിച്ച് ചുരം റോഡുകളിലൂടെയുള്ള രാത്രികാല യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പുഴകളിലും അരുവികളിലും ജലനിരപ്പ് ഉയർന്നുവരുന്നതിനാൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും ആരുടേയും ജീവന് ഭീഷണിയാകുന്ന രീതിയിൽ സാഹസിക യാത്രകൾ നടത്തരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.