Recent News

Author: Nireeshanam News

ആർ. സുഗതന് അനുകൂലമായ കുറിപ്പ് റദ്ദാക്കിയ നടപടി: മന്ത്രി കെ.എം ഷാജിയെ അഭിനന്ദിച്ച് കെ.എസ്. ശബരീനാഥൻ

കാപ്പ കേസിൽ പ്രതിയായ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനായുള്ള അനൂകൂല നടപടി റദ്ദാക്കിയ തദ്ദേശ സ്വയംഭരണ വകുപ്പ് കുറിപ്പില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലറുമായ കെ.എസ് ശബരിനാഥന്‍. വിഷയത്തിന്റെ സത്യാവസ്ഥ മനസിലാക്കി ഉചിതമായ തീരുമാനമെടുത്ത വകുപ്പ് മന്ത്രി കെ.എം.ഷാജിക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുഗതനായുള്ള നിയമവിരുദ്ധ നടപടിയെ സംബന്ധിച്ച് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നുവെന്നും കേരളം യുഡിഎഫ് ഭരിക്കുമ്പോൾ വഴിവിട്ട തരത്തിലുള്ള സവിശേഷ സഹായവും ലഭിക്കുമെന്ന് തെല്ലും കരുതേണ്ടെന്നും […]
Read more

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് വിവാദത്തിലേക്ക്: തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തമിഴ്നാട് മുഖ്യമന്ത്രി വിജയിയെക്കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായിരുന്നു. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) നേതൃത്വത്തിലുള്ള സർക്കാരും ഡി.എം.കെയും തമ്മിലുള്ള രാഷ്ട്രീയ പോരിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന് തലേന്നാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരും ഡി.എം.കെയും തമ്മിൽ വലിയ വാക്‌പോരിനും മദ്രാസ് ഹൈക്കോടതിയിലെ നിയമപോരാട്ടത്തിനും ഇത് കാരണമായത്. സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങളും ഇതിനെ തുടർന്നുണ്ടായി. ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോയ പൊലീസ്, ഹൈക്കോടതി ഉത്തരവിനെ തുടർന്ന് […]
Read more

കെഎസ്ആർടിസിയിൽ എഐ പവർഡ് വാട്ട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം നാളെ മുതൽ

യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്ആർടിസി അവതരിപ്പിക്കുന്ന എഐ പവർഡ് വാട്ട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം നാളെ നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്
Read more

സൗജന്യയാത്ര ഔദാര്യമല്ല, അവകാശമാണ്’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ

കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ. സൗജന്യ യാത്ര എന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നും, അത് ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി വ്യക്തമാക്കി.
Read more

ആറന്മുള MLA അബിൻ വർക്കിയുടെ വാഹനം അപകടത്തിൽപ്പെട്ടു; എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും പരിക്ക്, ആരുടെയും പരിക്ക് ഗുരുതരമല്ല

ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന സഹയാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ.
Read more

സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് വിട്ടു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനായ ചന്ദ്രകുമാര്‍ പാര്‍ട്ടി വിട്ടത്. ‘വ്യക്തിപരമായ കാരണങ്ങളാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിക്ക് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രകുമാര്‍ ബോസ് പറയുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുന്നതിന് ആഴ്ചകള്‍ മുന്‍പ് ഏപ്രില്‍ 12-നാണ് […]
Read more

ഷെയ്ഖ് ഹസീനയുടെ ഡല്‍ഹിയിലെ പൊതു പരിപാടി; ഉഭയകക്ഷി ബന്ധത്തിന് വിള്ളലുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശ്

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഡല്‍ഹിയിലെ പൊതു പരിപാടിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ബംഗ്ലാദേശ്. ഇന്ത്യയില്‍ നിന്നുള്ള ഹസീനയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നാണ് ബംഗ്ലാദേശ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരീക്ക് റഹ്‌മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയുന്‍ കൊബിര്‍ ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഫോറിന്‍ കറസ്‌പോണ്ടേഴ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയെ ചൊല്ലിയാണ് വിവാദം. നാളെ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ ആയാണ് ഷെയ്ഖ് ഹസീന പങ്കെടുക്കുന്നത്. ഇന്ത്യന്‍ […]
Read more

മഴ ലഭിച്ചിട്ടും കർണാടകം വെള്ളം വിട്ടുനൽകിയില്ല, സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്

കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്. മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കർണാടകം വെള്ളം വിട്ടുനൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചത്. തമിഴ്നാടിന് അർഹതപ്പെട്ട കാവേരി വെള്ളം വിട്ടുനൽകാൻ കർണാടകത്തിന് ഉടൻ നിർദേശം നൽകണമാണ് തമിഴ്നാടിൻ്റെ ആവശ്യം. മുഖ്യമന്ത്രി വിജയ്‍യുടെ നിർദേശപ്രകാരമാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് കർണാടകത്തോട് കൃഷ്ണരാജ സാഗർ, കബിനി സംഭരണികളിൽനിന്ന് തമിഴ്നാടിന് […]
Read more

തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിനും ഭീഷണി, പെരുമഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും ഭീഷണിമൂലം കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.
Read more

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മാർക്ക് സക്കർബർഗ് നേരിട്ട് വിശദീകരണം നൽകണമെന്ന് ഐടി പാർലമെന്ററി സമിതി

വിദ്യാർഥി സമരം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ സന്ദേശം നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഐടി മന്ത്രാലയ പാർലമെന്ററി സമിതി. വിഷയത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് നേരിട്ട് വിശദീകരണം നൽകണമെന്ന് സമിതി ചെയർമാൻ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്ക നിയന്ത്രണത്തെക്കുറിച്ചും നിഷ്പക്ഷതയെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് പാർലമെന്ററി സമിതിയുടെ ഈ നീക്കം.
Read more
1 … 21 22 23 24 25 … 39

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.