Recent News

Author: Nireeshanam News

പത്തനംതിട്ട പമ്പയാറ്റിൽ വൻതോതിൽ ജലനിരപ്പ് ഉയർന്നു

പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. ശബരിമല വനമേഖലയിൽ അടക്കം രാത്രിമുതൽ പെരുമഴ പെയ്യുകയാണ്. പമ്പ ത്രിവേണിയിൽ വെള്ളം പാലത്തിൽത്തൊട്ടു. തിരുവല്ല ടൗണിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. റാന്നിയിൽ താഴ്ന്ന റോഡുകൾ വെള്ളത്തിനടിയിലായി. എം.സി റോഡിൽ തിരുമൂലപുരത്ത് വെള്ളം കയറി. ആറന്മുളയിൽ വീടുകളിൽ വെള്ളം കയറി. കക്കാട്ടാർ കരകവിയുന്ന നിലയിലാണ്. മൂഴിയാർ അണക്കെട്ട് തുറന്നേക്കും. അപ്പർകുട്ടനാട്ടിൽ ആളുകളെ മാറ്റുന്നു
Read more

ശക്തമായ മഴയിൽ പൊൻമുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു

രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് അനുമാനം. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.
Read more

ഇടുക്കിയിൽ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണ്ണമായി മണ്ണടിഞ്ഞു, ഒരാളെ കാണാനില്ല in english

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വൻ ഉരുൾപൊട്ടൽ. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഒരു വീട് പൂർണ്ണമായും മണ്ണിനടിയിലായി. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരാളെ കാണാതായതായി പ്രാദേശിക വിവരങ്ങൾ വ്യക്തമാക്കുന്നു. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
Read more

കേരളത്തിൽ പരക്കെ കനത്ത മഴ തുടരുന്നു; 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ഉൾപ്പെടെയുള്ള വടക്കൻ-മലയോര ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടൊപ്പം മറ്റ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും നിലവിലുണ്ട്.അടുത്ത മണിക്കൂറുകളിൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ അതിതീവ്ര മഴയ്ക്ക് […]
Read more

കനത്ത മഴ: നീരൊഴുക്ക് വർധിക്കുന്നു, പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. ഇന്ന് (ആഗസ്‌ത്‌ 03) ഉച്ചകഴിഞ്ഞ് 2.30 ന് പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. 20 സെന്റിമീറ്റർ വീതമാണ് (ആകെ 80 സെന്റിമീറ്റർ) ഷട്ടറുകൾ ഉയർത്തുക.ഇതേതുടർന്ന് അരുവിക്കര അണക്കെട്ടിലെ ജലനിരപ്പും ഉയരാനുള്ള സാഹചര്യം കണ്ട് ഇന്ന് (ആഗസ്റ്റ് 03) വൈകിട്ട് 5.30തോടെ അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഉയർത്തും. 20 സെൻ്റീമീറ്റർ വീതം കൂടി (നിലവിലെ 120 സെൻ്റീമീറ്ററിന് […]
Read more

ഇറ്റാലിയൻ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ലോകഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളായിരുന്നു ബറേസി. ലോകകപ്പ് നേടിയ 1982 ലെ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു. ക്ലബ്ബ് ഫുട്ബോളിൽ എസി മിലാനായിരുന്നു ബറേസിയുടെ തട്ടകം. 20 വർഷത്തെ ക്ലബ്ബ് കരിയറിൽ മുഴുവനായും മിലാനിലാണ് ബറേസി പന്തുതട്ടിയത്. 1977 മുതൽ 1997 വരെ എസി മിലാനിൽ കളിച്ച ബറേസി ആറ് സീരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ കപ്പുകളും നേടി.719 മത്സരങ്ങളിൽ മിലാനായി കളിച്ച […]
Read more

ഇസ്രയേൽ ഗാസ വിടും, ഹമാസ് നിരായുധീകരണത്തിന് സമ്മതിച്ചെന്ന് ട്രംപിന്റെ പ്രഖ്യാപനം

ഇസ്രയേൽ-ഹമാസ് പോരാട്ടത്തിൽ നിർണായക വഴിത്തിരിവായി മദ്ധ്യസ്ഥ ചർച്ചകൾ.ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും പൂർണമായ നിരായുധവത്കരണത്തിന് ചരിത്രപരമായ കരാർ തയ്യാറായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
Read more

നേപ്പാളിൽ വർഗീയ കലാപം: മൂന്നുപേർ കൊലപ്പെട്ടു

നേപ്പാളിലെ അതിർത്തി ജില്ലകളിലുണ്ടായ വർഗീയ കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.സംഘർഷം കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തുസ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സമാധാനവും സാമൂഹിക ഐക്യവും പാലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു
Read more

ആദ്യം വിള്ളലും ശബ്ദവും, രണ്ടരമണിക്കൂറിനുള്ളിൽ നിലംപൊത്തി; മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിനഗറിലെ കോഹിനൂർ ബിൽഡിംഗിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സംഘം, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തിരച്ചിലിനായി ഡോഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചുണ്ട്. കാലപ്പഴക്കം കാരണമാണ് കെട്ടിടം തകർന്നുവീണതെന്നാണ് പ്രാഥമികനിഗമനം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. അതിനിടെ, കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി […]
Read more

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെ സംഘർഷം ആനപാപ്പാനെഒപ്പമുള്ളവർ കുത്തിക്കൊന്നു

കൊല്ലം ശാസ്താംകോട്ടയിൽ ചവറ പ്രധാന മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ശാസ്താംകോട്ട പാതയിൽ വേങ്ങ മാമ്പുഴ മുക്കിൽ ബൈക്ക് വർക്ക്ഷോപ്പ് നടത്തുന്ന മൈനാഗപ്പള്ളി കോവൂർ രേഷ്‌മ ഭവനിൽ ഷിബു(41) വിനെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പട്ടകടവ് വലിയവിള വീട്ടിൽ ഉന്മേഷ് (42) സംഭവ സ്ഥലത്ത് നിന്നും പൊലീസിന്റെ പിടിയിലായി. ‘ഞാൻ അവനെ കുത്തി..’ വീടിനു മുന്നിലിരുന്ന് മദ്യലഹരിയിൽ സമീപവാസികളോട് ഉന്മേഷ് പറഞ്ഞ വാക്കുകളിൽ നിന്നാണ് കോവൂരിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത്.
Read more
1 19 20 21 22 23 33

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.