Recent News

Author: Nireeshanam News

ഇഒഎസ്-05 വിജയകരമായി ഭ്രമണപഥത്തിൽ; ഐഎസ്ആർഒയുടെ പുതിയ ചരിത്രനേട്ടം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഐഎസ്ആർഒയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച പുലർച്ചെ കൃത്യം 2.55നാണ് ഇഒഎസ്-05നെയും വഹിച്ച് ജിഎസ്എൽവി-എഫ്17 റോക്കറ്റ് രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്നത്. ബുധനാഴ്ച രാത്രി 11.30ന് ആരംഭിച്ച 27 മണിക്കൂർ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. കൃഷി, ദുരന്തനിവാരണം തുടങ്ങിയ നിർണായക മേഖലകൾക്ക് തത്സമയ ഭൗമചിത്രങ്ങൾ ലഭ്യമാക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. 2367 കിലോഗ്രാം ഭാരമുള്ള പേലോഡുമായി കുതിച്ചുയർന്ന റോക്കറ്റ് ഉപഗ്രഹത്തെ സബ്-ജിയോസിൻക്രണസ് […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിന് ജാമ്യം, ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് കൊല്ലം വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് അജികുമാറിനും ജാമ്യം ലഭച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്. […]
Read more

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1250ആയി, 4875 പേരെ കാണാനില്ല, മലയാളികളെക്കുറിച്ച് സൂചനയില്ല

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി ഉയർന്നു. 583 വിദേശ പൗരന്മാരെ ഇപ്പോഴും കാണാനില്ലെന്ന് നേപ്പാൾ അറിയിച്ചു. ഇന്നലെ മൂന്ന് ഇന്ത്യക്കാരെ കൂടി രക്ഷിച്ചു. രക്ഷാദൗത്യത്തിിൽ സഹകരിക്കുന്നതിന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ചു നേപ്പാളിൽ രക്ഷാദൗത്യം തുടരുമ്പോൾ കാണാതായവരെ കുറിച്ചുള്ള പ്രതീക്ഷ മങ്ങുകയാണ്. ഇതുവരെ രക്ഷിച്ചത് 11,993 പേരെ എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. 21,314 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തിരച്ചിലിനും രക്ഷാദൗത്യത്തിനുമായി നേപ്പാൾ നിയോഗിച്ചിരിക്കുന്നത്. 583 വിദേശികൾ ഉൾപ്പെടെ 4,875 […]
Read more

ഒരു തെളിവും ഹാജരാക്കിയില്ല’; രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വവും പാർലമെന്റ് അംഗത്വവും ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച ഹരജി അലഹബാദ് ഹൈകോടതി തള്ളി. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിയിക്കാൻ ഒരൊറ്റ രേഖപോലും കോടതിയിൽ ഹാജരാക്കാൻ ഹരജിക്കാരൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ശേഖർ ബി. സറഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. കോടതിയുടെ കർശന നിരീക്ഷണങ്ങളെ തുടർന്ന് ഹരജി പിൻവലിക്കാൻ ഹരജിക്കാരൻ അനുമതി തേടുകയും, തുടർന്ന് ഹരജി പിൻവലിച്ചതായി രേഖപ്പെടുത്തി കോടതി തള്ളുകയുമായിരുന്നു. […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 7നും 12 നും ഇടയില്‍ വൈദ്യുതി തടസപ്പെട്ടേക്കും

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെട്ടേക്കും 600 മുതല്‍ 700 മെഗാ വാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെയും സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണം.
Read more

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
Read more

CJP സമരം: കേസുകൾ റദ്ദാക്കി സുപ്രീം കോടതി

CJPയുടെ നേതൃത്വത്തിൽ ജൂലൈ 20 മുതൽ 25 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. അതേസമയം, ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരായ കേസുകൾ റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹി പൊലീസ് പരിധിയിലെ ഗുരുതര കേസുകളുമായി ബന്ധപ്പെട്ട 2,873 പേർക്കെതിരായ ഒരു എഫ്.ഐ.ആർ തുടരാനും കോടതി അനുമതി നൽകി. കേസുകൾ റദ്ദാക്കിയതിന് പിന്നാലെ സെപ്റ്റംബർ 5ന് […]
Read more

വിമാനത്തിന്റെ എൻജിന് തകരാർ; ഗോവയിൽ അടിയന്തര ലാൻഡിങ്

ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എൻജിനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോവയിലേക്ക് തന്നെ തിരിച്ചെത്തി അടിയന്തര ലാൻഡിങ് നടത്തി. ഇൻഡിഗോയുടെ 6E 2102 വിമാനമാണ് സംഭവത്തിൽപ്പെട്ടത്. രാവിലെ 9.16ഓടെ ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുപറക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ (ATC) ഫുൾ എമർജൻസി പ്രഖ്യാപിക്കുകയും വിമാനം സുരക്ഷിതമായി 9.51ന് മോപ വിമാനത്താവളത്തിൽ ഇറങ്ങുകയും ചെയ്തു. വിമാനത്തിൽ 229 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരും […]
Read more

മെസ്സിയുടെ പേരിലെ സാമ്പത്തിക ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കാൻ നിർദേശം

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. ഇതിനായി മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയിൽ സ്പോൺസറെ തെരഞ്ഞെടുത്തതിലെ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ ഉറവിടം, സർക്കാർ ഉത്തരവുകൾ, സ്റ്റേഡിയം കൈമാറിയതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവ അന്വേഷണത്തിന്റെ പരിധിയിൽ വരും.
Read more

വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വർധന; 9.50 രൂപ കൂടി

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് പ്രധാന നഗരങ്ങളിൽ 9.50 രൂപ വരെ വർധനയാണ് ഉണ്ടായത്. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കളെയാണ് വിലവർധന പ്രധാനമായും ബാധിക്കുക.
Read more
1 2 3 4 33

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.