Recent News

ആലുവയിൽ ഓടിക്കൊണ്ടിരുന്നപാർസൽ ലോറിക്ക് തീപിടിച്ചു

ദേശീയപാതയിൽ
ചൂർണിക്കര കമ്പനിപ്പടിയിൽ ഓട്ടത്തിനിടെ കണ്ടെയ്‌നർ ലോറിക്കു തീപിടിച്ചത് ലോറിയുടെ മുകൾഭാഗം വൈദ്യുതി ലൈനിൽ തട്ടിയാണെന്ന് സംശയിക്കുന്നുവെന്ന് ഡ്രൈവറുടെ മൊഴി. എന്നാൽ, കണ്ടെയ്നറിന്റെ ഉള്ളിൽനിന്നാണ് തീയും പുകയും വന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഇരുചക്രവാഹനങ്ങളുടെ ബാറ്ററി ബന്ധം വിഛേദിക്കാതെ കയറ്റിയതു തീപിടിത്തത്തിനു കാരണമായോ എന്നും പരിശോധിക്കും.

കണ്ടെയ്നറിന്റെ അകത്തുണ്ടായിരുന്ന പഴയ ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും പൂർണമായി കത്തിനശിച്ചു. മുട്ടത്തെ അഗർവാൾ പാക്കേഴ്സ് ആൻഡ് മൂവേഴ്‌സ് പാഴ്സൽ സർവീസ് ഗോഡൗണിൽ നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട കണ്ടെയ്നർ ലോറിക്കാണ് വ്യാഴം വൈകിട്ടു 4.30നു തീപിടിച്ചത്. ലോറി കമ്പനിപ്പടിയിൽ മെട്രോ പില്ലർ 106ന് അടുത്തെത്തിയപ്പോൾ കണ്ടെയ്‌നറിന്റെ ഉള്ളിൽനിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് വാഹനം തടഞ്ഞു ഡ്രൈവറെ വിവരം അറിയിച്ചത്

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.